തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി
കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
രോമാഞ്ച തേരോത്സവം
തുമ്പി തുള്ളു തുള്ളു തുമ്പി
മടിയിൽ മണിമുത്തുമായ്
ഒരുങ്ങും പൂവനങ്ങൾ
ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
അല്ലിത്തേനും മുല്ലപ്പൂവും
ചുണ്ടിൽനിനും ചുണ്ടത്തേകാൻ
ഉണരുമാരാധനാ
ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ (2)
തുമ്പിതുള്ളു തുള്ളുതുമ്പി (തുമ്പപ്പൂകാറ്റിൽ ...)
കളഭ തളികയുമായ് തുളസിമാലയുമായ്
പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ
അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു
ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും
അഴകിൻ ശാലീനതാ
ഒഴുകും പൊലിമേളകൾ
തെളിയും തിരുവോണങ്ങൾ
തുമ്പിതുള്ളു തുള്ളുതുമ്പി (തുമ്പപ്പൂകാറ്റിൽ ..)
Film/album
Year
1986
Singer
Music
Lyricist