ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ

ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ

മൗനാനുവാദം തരാമോ.....

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

നിൻ നയനങ്ങൾ നീയറിയാതേ

എൻ വഴി നീളേ പൂവിതറീ...

മുകിലിൽ മറയും മതികല നിന്നെ

നിറയെക്കാണാൻ കൊതിയായീ

എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,

എന്തെന്നറിയാമോ

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

രജനീഗന്ധികൾ മഞ്ഞിലുലാവും

ആതിരരാവിൻ പടവുകളിൽ..

ഉയിരിൽപ്പടരും ലഹരിയുമായീ

നില്പൂ ഞാനീ താഴ്‌വരയിൽ

എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,

എന്തെന്നറിയാമോ

ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ

മൗനാനുവാദം തരാമോ.....

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Submitted by Manikandan on Thu, 06/25/2009 - 11:04