നാദങ്ങളായ് നീ വരൂ

സാ......ആ.....
പാ.......ആ....
സാ.......ആ.....

നാദങ്ങളായ് നീ വരൂ.........
നാദങ്ങളായ് നീ വരൂ....
നിസനിപഗ നിപസ...
ആ.............

നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേൻ തരൂ
പ്രിയകരമൊരു നവ ഗീതം
വിരിയണമതിൽ ലയ ഭാവം
നാദങ്ങളായ് നീ വരൂ.....

മധുര മധുര സ്വര നിരകൾ നിറയുമക തളിരിൽ
വിളയുമൊരു താളം
ലളിത സരള പദമൊഴുകി വഴിയുമൊരു
പുതിയ കവിതയുടെ ഈണം

ഗരി ഗരിസനി രിസനിപ
പനി പനിസ നിസരി സരിഗരി ഗപനിസ
രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ
മധുര മധുര........
മോഹം പുളക തരമോദം(2)
(നാദങ്ങളായ്....)

സരി സനി പാനിസരീ
സരി സനീ പഗാരീസനീ
സരിസരി ഗപഗപ
ഗപഗപ നിസനിസ
ഗരിഗരിസനിപ രിസനിപഗരിസനി
സരിസരിഗരിഗപ ഗപനി പനിസാ....

തൊഴുതു വിടരുമുഷമലരി കരളിൽഹിമ
കണിക ചൊരിയുമൊരു മാസം
ഇളമ പുണരുമിരു ചിറകു ചിറകുകളിൽ
അമൃതു പകരുമൊരു നേരം
ആ............
പാടും മനസ്സിലൊരു ധ്യാനം(2)
നാദങ്ങളായ് നീ വരൂ....