കാറ്റോരം ഒരു ചാറ്റൽമഴപ്പൂ

Title in English
Kattoram

കാറ്റോരം ഒരു ചാറ്റൽമഴപ്പൂ
മാറ്റേറും കുളിർ മാരിമഴപ്പൂ
മഴയും വെയിലും നനയുന്നൂ
മഴവിൽ തെല്ലും നനയുന്നു
മിന്നാമിന്നൽ മെയ്യിൽ മിന്നുന്നൂ
മാനം പോലെ മനസ്സിലാകെയിനി
മൺസൂൺ മേഘങ്ങൾ (കാറ്റോരം..)

മഞ്ഞൂഞ്ഞലിൽ മഴയാടവെ
മായാതെ മായും മൊഴിയിൽ മൗനം പാടുന്നൂ
മുത്താരമായ് മഴ വീഴവേ
മുത്താത്ത മുത്തിൻ ചുണ്ടിൽ പൂന്തേൻ ചിന്തുന്നൂ
മഞ്ചാടി മൊട്ടിന്മേൽ കന്നിമഴ കുളിരുമ്പോൾ
പാൽ പോൽ നിലാവിന്മേൽ പവിഴമഴ കുറുകുമ്പോൾ
ഉള്ളിന്നുള്ളിൽ ഇറ്റിറ്റുന്നു മധുരമാമോർമ്മകൾ  (കാറ്റോരം..)

ഏതോ വിദൂരമാം

Title in English
Etho vidhooramam

ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)

പാദമുദ്രകൾ മായും ഒരു പാതയോരത്ത് നീ
പിൻ നിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)

മീരയായ് മിഴി നനയുമ്പോൾ

മീരയായ് മിഴി നനയുമ്പോൾ ഗുരുവായൂരപ്പാ

അഭയം നീ തരൂ ഹരിനാമങ്ങളാൽ ജപമാല്യം തരാം

ഓടമുളംതണ്ടൂതിയുണർത്തും

ഓരോ ദുരിതവും തീർക്കൂ കൃഷ്ണാ

മരതകവർണ്ണാ മണിവർണ്ണാ ഗുരുവായൂരപ്പാ അഭയം നീ തരൂ

ഹരിനാമങ്ങളാൽ ജപമാല്യം തരാം

പാർത്ഥനു പണ്ടു നീ തുണയായ് നിന്നൂ

പാവന മോഹന ഗീതയുണർന്നൂ(2)

കൗരവസദസ്സിൽ കണ്ണീർ തൂകിയ

ദ്രൗപദിക്കോ നീ അഭയം നൽകി

നിന്റെ നിരാമയനെ പോരുക പോരുക ഭഗവാനേ

കാൽക്കലെരിഞ്ഞൊരു കൈത്തിരിയോടെൻ

കാതരമാം ജന്മം ഗുരുവായൂരപ്പാ അഭയം നീ തരൂ

ഹരിനാമങ്ങളാൽ ജപമാല്യം തരാം

മധുരവസന്തം വനമലരാക്കി മാറിൽ

Film/album

ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ

Title in English
Aavani ponnoonjal aadikkam

ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ എന്നെ നീ
ആദ്യമായ് കണ്ടില്ലേ വെണ്ണിലാവേ
ആയില്യപാലകൾ പൂ ചൂടും രാവിൽ നീ
ആശിച്ചതെന്തെന്നും ചൊല്ലുകില്ലേ
മാനസജാലകം താനേ തുറന്നൂ
മാൻ മിഴി രണ്ടിലും ദീപം തെളിഞ്ഞൂ
നീയിന്നെൻ മാറിൽ പൂമാല്യമായി (ആവണി...)

അലകൾ ഞൊറിയും പുഴ തൻ ഹൃദയം
അമ്പാടിത്തിങ്കൾ കവരുമ്പോൾ (2)
എന്റെ പേരിലൊരായിരം മലരമ്പുമായ് നീയണയുമ്പോൾ
തങ്ക നൂപുര ശിഞ്ജിതം പൊഴിയുന്ന രാവുകൾ പുണരുമ്പോൾ
ഒന്നാകാൻ നമുക്കൊരു കുടിലില്ലേ
എന്നാലും മനസ്സുകൾ നിറയില്ലേ (ആവണി..)

ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം

Title in English
Aavani ponnoonjal aadikkam

ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ
വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി  (ആവണി..)

വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ
മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ  മാറിലണിഞ്ഞില്ലേ
വർണ്ണങ്ങൾ വനമല്ലിക്കുടിലായി
ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)

നെഞ്ചിൽ നെഞ്ചും

Title in English
Nenchil nenchum

ആ.....ആ.....ആ.... ആ..... 
നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം
കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം
പൊള്ളുന്ന ദാഹത്തിൽ പൊങ്ങുന്ന താളത്തിൽ
വിങ്ങുന്ന ലാവണ്യം ഞാൻ...
ലല്ലലാലല...ലല്ലലാലല...ലല്ലലാലല...
നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം
കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം...

സന്ധ്യ പോലെ കുങ്കുമം

സന്ധ്യപോലെ കുങ്കുമം കൂട്ടി
നിന്നെ കാണാൻ വന്നു....(2)
ഏകയായി കുമ്പിളു കോട്ടി പ്രേമപൂജയ്ക്കു പൂവും നുള്ളി ഞാന്
എൻ ദേവൻ നീ എൻ കോവിൽ നീ എൻ ജീവൻ നീ
നിൻ മൌനങ്ങൾ എൻ താളങ്ങൾ എൻ ഗീതങ്ങൾ

മേഘനീലം ഭൂമിയിൽ ചാർത്തി
മയങ്ങി നിൽക്കും ആകാശവും(2)
പൊൻ‌മയിലാടുംകുന്നും ഒന്നാവും നിമിഷത്തിൽ
നിൻ‌മിഴിയമ്പുകൊള്ളും മുറിവിൽ തേൻ നുരയുമ്പോൾ
എത്രയോ നാളുകൾ കാത്തു ഞാനിരുന്നു...
ഈ ദിനം പൂക്കുവാ‍ൻ നീ പറന്നു വരുവാൻ...
എൻ ദേവൻ നീ എൻ കോവിൽ നീ എൻ ജീവൻ നീ
നിൻ മൌനങ്ങൾ എൻ താളങ്ങൾ എൻ ഗീതങ്ങൾ...

എവിടെ തണൽ

എവിടെ തണൽശാഖികൾ
എവിടെ സുഖം ഭൂമിയില്
എല്ലാ പൂവും മുള്ളായ് മാറുമ്പോള്
നിഴലേ നീ മാത്രമായ് എന്റെ കൂട്ടായ്
ഈ വീഥിയിൽ    (എവിടെ...)

ഒരു നാൾ കൂടെ വന്നു നിൻ മഴവിൽതൂവൽ തന്നു(2)
എൻ പ്രേമമേ എൻ സൌമ്യമേ (2)
എങ്ങോ നീയും പോയി....
നോവുന്ന ചിന്തയിൽ ഇന്നും സഖി
 മേവുന്നു എന്നിൽ നീ  (എവിടെ....)

അഴലിൽ ആശയേകി എൻ ഇരുളിൽ പാതകാട്ടി(2)
എകാന്തതേ നീ മൂകമായ്(2)
മോഹം തുന്നി തന്നു
ആ നല്ലനാളുകൾ വീണ്ടും വരും
തേരൊന്നു കാണും ഞാൻ....(എവിടെ )

ഒരു ഗാനം അതിലഴകിടുമൊരു

ഒരു ഗാനം അതിലഴകിടുമൊരു രൂപം
അകതാരിൽ സുഖതരളിതമൊരു ഭാവം
ദേവീ നിൻ ശാലീനഭാവം
ഞാൻ കാണും സ്വപ്നത്തിൻ തീരത്തിലെല്ലാം
നിൻ ലാസ്യകേളീപദം  (ഒരു ഗാനം.....)

സുരഭീനദിപോൽ തവനിനവൊഴുകീ...
വിരലിൻ ലയമായ് സ്വരസുധ തഴുകി(2)
നീ വന്നു പുൽകും എൻ തന്ത്രി തോറും
നീ വന്നു പുൽകും എൻ തന്ത്രി തോറും
താരുണ്യദാഹത്തിനാരോഹണം (ഒരു ഗാനം.....)

മദനക്കൊടിപോൽ കുറുനിരയിളകും
കവിതാസഖിയായ് കരിമിഴി വിടരും (2.)
ഈ വേദിയിൽ നിൻ ദിവ്യാനുരാഗം
ഈ വേദിയിൽ നിൻ ദിവ്യാനുരാഗം
ചൈതന്യമേകുന്നൊരാലാപനം.