ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ എന്നെ നീ
ആദ്യമായ് കണ്ടില്ലേ വെണ്ണിലാവേ
ആയില്യപാലകൾ പൂ ചൂടും രാവിൽ നീ
ആശിച്ചതെന്തെന്നും ചൊല്ലുകില്ലേ
മാനസജാലകം താനേ തുറന്നൂ
മാൻ മിഴി രണ്ടിലും ദീപം തെളിഞ്ഞൂ
നീയിന്നെൻ മാറിൽ പൂമാല്യമായി (ആവണി...)
അലകൾ ഞൊറിയും പുഴ തൻ ഹൃദയം
അമ്പാടിത്തിങ്കൾ കവരുമ്പോൾ (2)
എന്റെ പേരിലൊരായിരം മലരമ്പുമായ് നീയണയുമ്പോൾ
തങ്ക നൂപുര ശിഞ്ജിതം പൊഴിയുന്ന രാവുകൾ പുണരുമ്പോൾ
ഒന്നാകാൻ നമുക്കൊരു കുടിലില്ലേ
എന്നാലും മനസ്സുകൾ നിറയില്ലേ (ആവണി..)
അളകാപുരിയിൽ അമരാവതിയിൽ
ആറാട്ടിനെത്തീ ഹംസങ്ങൾ(2)
ആയിരത്തിരി വച്ചതെന്നിലണഞ്ഞു ദൂതു പറഞ്ഞില്ലേ
ആരിളം കൊതിയൂറുമീ നിമിഷങ്ങളേറെയണഞ്ഞില്ലേ
ദാഹത്തിൻ പുഴകൾക്ക് കടലില്ലേ
സ്നേഹിച്ചാൽ അതിനൊരു സുഖമില്ലേ (ആവണി...)
Film/album
Singer
Music
Lyricist