ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)
പാദമുദ്രകൾ മായും ഒരു പാതയോരത്ത് നീ
പിൻ നിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)
ഓർത്തിരിക്കാതെ കാറ്റിൽ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നീ പുഴ നീർത്തുമോളങ്ങളിൽ
ഇനിയും നീയാ ശാഖിയിലേതോ ബന്ധമായ് നിറയാം
വിരലുകൾ നീറും മെഴുതിരിയായ് കരകവിഞ്ഞൂ മൗനം (ഏതോ..)