ഒരു ഗാനം അതിലഴകിടുമൊരു രൂപം
അകതാരിൽ സുഖതരളിതമൊരു ഭാവം
ദേവീ നിൻ ശാലീനഭാവം
ഞാൻ കാണും സ്വപ്നത്തിൻ തീരത്തിലെല്ലാം
നിൻ ലാസ്യകേളീപദം (ഒരു ഗാനം.....)
സുരഭീനദിപോൽ തവനിനവൊഴുകീ...
വിരലിൻ ലയമായ് സ്വരസുധ തഴുകി(2)
നീ വന്നു പുൽകും എൻ തന്ത്രി തോറും
നീ വന്നു പുൽകും എൻ തന്ത്രി തോറും
താരുണ്യദാഹത്തിനാരോഹണം (ഒരു ഗാനം.....)
മദനക്കൊടിപോൽ കുറുനിരയിളകും
കവിതാസഖിയായ് കരിമിഴി വിടരും (2.)
ഈ വേദിയിൽ നിൻ ദിവ്യാനുരാഗം
ഈ വേദിയിൽ നിൻ ദിവ്യാനുരാഗം
ചൈതന്യമേകുന്നൊരാലാപനം.
ഒരു ഗാനം....അതിലഴകിടുമൊരു രൂപം
അകതാരിൽ സുഖതരളിതമൊരു ഭാവം
ദേവീ നിൻ ശാലീനഭാവം
ഞാൻ കാണും സ്വപ്നത്തിൻ തീരത്തിലെല്ലാം
നിൻ ലാസ്യകേളീപദം
ഉംഹും...ഉംഹും...ഉംഹും...ഉംഹും...