ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം

Title in English
Oru koottam njaninnu

ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ - കുടമുല്ലേ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ കുടമുല്ലേ 

ശരൽക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടേ
ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടേ
ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടേ
മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ 
ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം
കുരുക്കുത്തിമുല്ലേ കുടമുല്ലേ 

Year
1967

കരളിൽ കണ്ണീർ മുകിൽ

Title in English
Karalil kanneer

കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും
കരയാൻ വയ്യാത്ത വാനമേ
അപാര ശാന്തിതൻ തീരമേ 
(കരളിൽ... )

ആരറിഞ്ഞു നിൻ മുറിവിൻ ആഴം
ആരറിഞ്ഞു നിൻ ബാഷ്പത്തിൻ ഭാരം
നെഞ്ചിൽ നിന്നും ചോരയൊലിച്ചാലും
പുഞ്ചിരിപ്പൂ നീ സന്ധ്യകളിൽ 
(കരളിൽ... )

നദിയുടെ അലകൾ യുഗയുഗങ്ങളായ്‌
കദനഗൽഗദത്തിൽ കരഞ്ഞാലും
തരാബിന്ദുവിൻ മിഴിയിൽ പൊടിഞ്ഞു
താഴെ വീഴാതെ വറ്റുന്നു
താഴെ വീഴാതെ വറ്റുന്നു
കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും
കരയാൻ വയ്യാത്ത വാനമേ

 

 

Year
1967

മുറിവാലൻ കുരങ്ങച്ചൻ

Title in English
Murivaalan kurangachan

മുറിവാലൻ കുരങ്ങച്ചൻ 
വിറവാലൻ പൂച്ചയുമായ്
മഴ വന്ന മാസത്തിങ്കൽ 
മല വാഴക്കൃഷി ചെയ്തു 
മലവാഴകൾ വളർന്നപ്പോൾ 
കുലയെല്ലാം വിളഞ്ഞപ്പോൾ 
തലയെല്ലാം തനിക്കെന്നു 
കുരങ്ങച്ചൻ ഉരചെയ്തു 
(മുറിവാലൻ... ) 

മാർജ്ജാരൻ സമ്മതിച്ചു 
കുലകൾ കുരങ്ങനു കിട്ടി 
മലവാഴ തടയും ചവറും 
പൂച്ചയ്ക്കും കിട്ടി
(മാർജ്ജാരൻ... )

ഇനിയത്തെ വിളവിന്റെ
തലയെല്ലാം തനിക്ക്‌ വേണം 
പിടിവാശി പിടിച്ചല്ലോ 
മരമണ്ടൻ പൂച്ച 
(മുറിവാലൻ... ) 

മന്ദാരപ്പുഞ്ചിരി

മന്ദാര പുഞ്ചിരി പൂക്കൾ നിറച്ചൊരു
പുന്നാര തങ്കക്കുടമല്ലേ
കണ്ണെഴുതെന്തിനു കനക വളയെന്തിനു
കണ്ടാൽ ആരും കൊതിക്കുമല്ലോ (മന്ദാര..)

മുട്ടുകൾ കുത്തി നിൻ ഖൽബിൽ കളിക്കുന്ന
മുത്തോളി പൈങ്കിളി കണ്മണിക്കു (2)
പട്ടുടുപ്പെന്തിനു പാദസരം എന്തിനു
കെട്ടാൻ ആരും കൊതിക്കുമല്ലോ (2) (മന്ദാര..)

റബ്ബിന്റെ തിരുവുള്ളം മറ്റാരും കേൾക്കാതെ
കൽപിച്ചു തന്നൊരു കനിയല്ലേ (2)
പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ
ഈ മാറിലേറ്റി ഉറക്കുമല്ലോ (2)  (മന്ദാര..)

ഓടിപ്പോകും കാറ്റേ

Title in English
Odippokum kaatte

ഓഹോ...ഓഹോ....
ഓടിപ്പോകും കാറ്റേ... 
ഓടിപ്പോകും കാറ്റേ
ഒരുനിമിഷം നിൽക്കാമോ
ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും
കഥയൊന്നു കേക്കാമോ
(ഓടിപ്പോകും... )

ഓഹോ...ഓഹോ....
കരിവളകിലുങ്ങണ കയ്യാൽ
നീയൊന്നു തലോടാതെ
വിരിയുകയില്ലെൻ ആത്മാവിൻ
മലരുകളെന്നറിയാമോ
ഒരു നിമിഷം നിൽക്കാമോ
(ഓടിപ്പോകും... )

ആഹാ....ആഹാ........
കണ്ണുകൾ ചിമ്മാനാകാതെ
കരളുചുടുന്നൊരു നേരത്ത്
കുളിരുംകൊണ്ടൊരു നാളെന്റെ
കിളിവാതിലിൽ നീ വരുമോ
കഥയൊന്നു കേക്കാമോ

ജന്നത്ത് താമര

ജന്നത്തു താമര പൂത്തല്ലാ ഒരു
പൊന്നിതൾ നുള്ളിയെടുത്തോട്ടേ
പൂതി പെരുത്തുണ്ടു പൊന്നേ ഞമ്മളാ
പൂവൊന്നെടുത്തു മണത്തോട്ടേ
ആ പൂവൊന്നെടുത്തു മണത്തോട്ടേ

കാറില്ലാത്തൊരു മാനത്ത് അത്
കാണാനെന്തൊരു സീനത്ത്
പാലൊത്തുള്ള നിലാവിൽ പൂമണം
പാറിനടക്കണ നേരത്ത്     (ജന്നത്ത് ...)

പുത്തൻ വീട്ടിൽ വിരുന്നുവന്ന
പൂങ്കുയിലെന്താ പാടാത്തേ
കൽക്കണ്ടത്തരി വാരിയെറിഞ്ഞെൻ
ഖൽബിനെയെന്താ മൂടാത്തെ

ഉള്ളിലൊരായിരം ഹാജത്ത് അത്
വല്ലോരും കേട്ടാലാപത്ത്
കാതിൽ പറയാം ആരുംകേൾക്കാതെ
കയ്യിൽ കിട്ടണ കാലത്ത് (ജന്നത്ത് ...)

പണ്ടെന്റെ മുറ്റത്ത്

Title in English
Pandente muttathu

 

പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ
എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോൾ
എന്താ നീയൊന്നും മിണ്ടാത്തേ
എന്താ നീയൊന്നും മിണ്ടാത്തേ

അന്നു നാം രണ്ടാളും ആഞ്ഞിലി കാടിന്റെ
പിന്നിലൊളിച്ചു കളിച്ചില്ലേ (2)
ഇന്നെന്നെ കാണുമ്പോൾ ഒറ്റയ്ക്ക്
വാതിലിൻ പിന്നിലൊളിക്കുന്നതെന്താണ്
പിന്നിലൊളിക്കുന്നതെന്താണ്

പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ

എന്തൊരു തൊന്തരവ് അയ്യയ്യോ

Title in English
Enthoru thontharavu

 

എന്തൊരു തൊന്തരവ് - അയ്യയ്യോ
എന്തൊരു തൊന്തരവ് 
ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ്‌ കിട്ടാൻ 
എന്തൊരു തൊന്തരവ്‌
ഒരു സുന്ദരിപ്പെണ്ണിനെ സ്വന്തമായ്‌ കിട്ടാൻ 
എന്തൊരു തൊന്തരവ്‌
എന്തൊരു തൊന്തരവ്‌ അയ്യയ്യോ 
എന്തൊരു തൊന്തരവ്‌

പന്തലിൽ കെട്ടണം പത്തയ്മ്പതാളുക്കു 
പന്തിയൊരുക്കേണം (2) 
ജാതകമൊക്കണം ജാതിയും നോക്കണം 
ജ്യോതിഷം ചേരേണം (2) 
മോതിരം മാറേണം കോടികൊടുക്കേണം 
താലിയും കെട്ടേണം 
കഴുത്തിൽ താലിയും കെട്ടേണം (2)

വട്ടൻ വിളഞ്ഞിട്ടും

Title in English
Vattan vilanjittum

 

വട്ടൻ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം -  എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം (2)

കണ്ണെത്താതുള്ളൊരു ദൂരത്ത് - ഒരു
പൊന്നിൻ കിനാവിന്റെ ഓരത്ത് (2)
എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാൻ
എന്തിന്നു മോഹിച്ചു തത്തമ്മേ (2) - നീ
എന്തിന്നു മോഹിച്ചു തത്തമ്മേ

ആശക്കു കാശില്ല നികുതിയില്ല - തത്ത
ആശിച്ചു സന്തോഷം കൊണ്ടോട്ടേ
പൂതിതൻ പൂമുല്ലക്കാവിൽ നിന്നും കിളി
പൂന്തേൻ കുടിച്ചു കഴിഞ്ഞോട്ടേ

അയലത്തെ സുന്ദരി

Title in English
Ayalathe sundari

 

അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ
അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാൻ ചെയ്തില്ലല്ലോ

കാലത്തെതന്നെ ഞാൻ വേലയ്ക്കു പോയപ്പോൾ
വേലിക്കരികിലൊരു വളകിലുക്കം 
വെറ്റിലനുള്ളുവാൻ വേലിക്കൽ പോയപ്പോൾ
കുപ്പിവളകളൽപ്പം കിലുങ്ങിപ്പോയി - പക്ഷേ
മറ്റുള്ളോർക്കതു കേട്ടു മയക്കമെന്തേ