ഇതാരോ ചെമ്പരുന്തോ

ഹൊയ്യ ഹൊയ്യാ ഹേ

ഇതാരോ ചമ്പരുന്തോ പറക്കും തോണീയായ് മേലേ
വടക്കൻ കാറ്റു മൂളി കടൽ പൊന്മുത്തു കോരാൻ വാ
ചാകരക്കൊയ്‌ത്തായ്....
ഹൊയ്യ ഹൊയ്യാ ഹൊയ്....
ഏഹേ...
(ഇതാരോ)
ഓ......
ഉരുക്കൻ കാറ്റിനോടു മല്ലടിക്കും തോണിയിൽ
ഓ.....
പിടക്കും മിന്നൽ പോലാം പൊന്നു കോരി വന്നവൻ
കടക്കൺകൊണ്ടിളന്നീർ മോന്തിനിൽക്കുന്നാരിവൻ
പെരുന്നാൾ കൂടണം പോൽ പെണ്ണൂകാണാൻ വരും പോൽ
ഓ......
(ഇതാരോ)

ഓളങ്ങളേ ഓടങ്ങളേ

Title in English
Olangale odangale

ഓളങ്ങളേ ഓടങ്ങളേ
വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ
തീരത്തു പൂവരശു പൂവിട്ടിതാ
നീരാഴിയും പാലാഴിയായ്
ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്
ഓളങ്ങൾ മുറിയേ ഓടങ്ങൾ വാ
തുള്ളുമോളങ്ങളിൽ കന്നിയോടങ്ങൾ വാ  (ഓളങ്ങളേ)

നീ കണ്ടു മോഹിച്ച പൊൻ‌മത്സ്യമായ്
നീരാഴിയിൽ നീന്തി ഞാൻ പോവതായ്
കണ്ടൂ കിനാവൊന്നു ഞാനിന്നലെ
നിൻ തോണി നിറയുന്നു പവിഴങ്ങളാൽ
ഈ തിരയിലാടുന്നതെൻ മോഹമോ നിൻ തോണിയോ (ഓളങ്ങളേ)

പൂമുന്തിരിപ്പന്തൽ രാപ്പാർക്കുവാൻ
തേൻ മാതളങ്ങൾ വിരുന്നേകുവാൻ
ഏതോ കിനാവിന്റെ കൈകോർത്തു നാം
തേടുന്ന പനിനീർ മലർ തോപ്പിതാ

കാതിൽ തേന്മഴയായ്

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

ഹൃദയത്തിൽ നിറയുന്ന

Title in English
hrudayathil nirayunna

ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ
ദുഖത്തിൽ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ

ബന്ധങ്ങൾ നൽകിയ മുൾമുടി ചൂടി ഞാൻ
നിൻതിരുമുന്നിലായ് നിൽപ്പൂ
പെണ്ണിന്റെ കണ്ണുനീർ കണ്ടുകരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ

പണ്ടെന്നെ തഴുകിയ പാണികളിന്നൊരു
പാപത്തിൻ പാത്രം നിറയ്ക്കുമ്പോൾ
രക്ഷതൻ മാർഗ്ഗങ്ങൾ കാട്ടേണമേ
രക്ഷകാ നീയെന്നെ കാക്കേണമേ

Film/album

കൃഷ്ണ ദയാമയ

Title in English
krishna dayamaya

കൃഷ്ണാ‍....കൃഷ്ണാ‍.....
കൃഷ്ണദയാമയാ ദൈന്യനാശനാ
കൃപാമൃതം പകരൂ
ആകുല ഭീകര സാഗരത്തിരയിൽ (2)
അച്യുതാ നിൻപദം ശ്യാമതീരം (2)
കൃഷ്ണദയാമയാ ദൈന്യനാശനാ
കൃപാമൃതം പകരൂ

വഴിയിൽ വാടിക്കൊഴിഞ്ഞു വീണൊരു
വസന്തകുസുമം ഞാൻ
വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു
വനാന്തകുസുമം ഞാൻ   
കൃഷ്ണദയാമയാ ദൈന്യനാശനാ
കൃപാമൃതം പകരൂ

സകല ദുരിത ഹര മുരളീനാദം
പരാത്പരാ നിൻ നാമം
പാപമാം മരുവേ പൂവനമാക്കും
പാദസരോജ പ്രണാമം
കൃഷ്ണദയാമയാ ദൈന്യനാശനാ
കൃപാമൃതം പകരൂ

Film/album

അമ്മുവിനിന്നൊരു സമ്മാനം

Title in English
Ammuvininnoru sammanam

അമ്മുവിനിന്നൊരു സമ്മാനം
അഞ്ചാം പിറന്നാൾ സമ്മനം
മമ്മിയൊരുമ്മ ഡാഡിയൊരുമ്മ
അങ്കിൾ മാത്രം തന്നത്‌ ബൊമ്മാ
ബൊമ്മ ബൊമ്മ ബൊമ്മാ
(അമ്മുവിനിന്നൊരു..)
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ

കാപ്പി ചായ ചോക്ലേറ്റ്‌ ഐസ്ക്രീം
കിട്ടും ബർത്ത്ഡേ
ആനൂഞ്ഞാലാ കുതിരൂഞ്ഞാല
ആടിയോടും യന്ത്രൂഞ്ഞാല
ലാ ലാ ലാ ലാ
ആകാശം ചുറ്റും അത്ഭുത പെട്ടിയിൽ
അമ്മൂനെ കേറ്റും യന്ത്രൂഞ്ഞാല
ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ
(അമ്മുവിനിന്നൊരു..)

Film/album

കറുത്തവാവാം സുന്ദരിതന്റെ

Title in English
Karuthavaavaam sundari

കറുത്തവാവാം സുന്ദരിതന്റെ
കമ്മലിലൊന്‍പത് കല്ലുണ്ട് - പൊന്‍
കമ്മലിലൊന്‍പത് കല്ലുണ്ട്

നീലാകാശക്കടവിങ്കല്‍ അവള്‍
നീന്താനോടിചെന്നപ്പോള്‍
കമ്മലിലുള്ളൊരു മാണിക്യം
കാണാതൂഴിയില്‍ വീണല്ലോ
വീണല്ലോ...
(കറുത്തവാവാം...)

മിന്നാമിന്നിയൊളിപ്പിച്ചു അതു
നിന്നുടെ കണ്ണിലൊളിപ്പിച്ചു
കണ്ടുപിടിച്ചവനാരാണ്
കണ്ടുപിടിച്ചവനാരാണ്
കരളിലിരുന്നൊരു മണവാളന്‍
കരളിലിരുന്നൊരു മണവാളന്‍
(കറുത്തവാവാം...)

അമ്പാടിക്കണ്ണനു മാമ്പഴം

Title in English
Ambaadikkannanu mambazham

അമ്പാടിക്കണ്ണനു മാമ്പഴം തോ‌‌‌ണ്ടും
അണ്ണാറക്കണ്ണാ മുറിവാലാ
അണ്ണാറക്കണ്ണാ മുറിവാലാ

അത്തം നാളിൽ പായസം വെയ്ക്കാക്കാൻ
ഇത്തിരി പുന്നെല്ലു കൊണ്ടുവായോ
ഇത്തിരി പുന്നെല്ലു കൊണ്ടുവായോ
(അമ്പാടിക്കണ്ണനു..)
ആ..ആ..ആ..

തിരുവേഗപ്പുറത്തമ്പുരാനു
തിരുവോണത്തിനു തിരുനാള് (2)
നാലും വെച്ചൊരു സദ്യയൊരുക്കാൻ
കാലേ തന്നെ വരാമോ നീ
കാലേ തന്നെ വരാമോ നീ
(അമ്പാടിക്കണ്ണനു..)

കന്നിപ്പാടം കൊയ്തല്ലോ
കറ്റ മെതിക്കാറായല്ലൊ (2)
കതിരു കക്കാൻ മുറ്റത്തു വന്നാൽ
കണ്ടൻ പൂ‍ച്ചയ്ക്കു കണിയാണേ
കണ്ടൻ പൂ‍ച്ചയ്ക്കു കണിയാണേ

എവിടെയാണു തുടക്കം പാന്ഥാ

Title in English
Evideyanu thudakkam

എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം 
എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം

കാലത്തിന്‍ കളിതോപ്പില്‍ മൂളിപ്പറന്ന രണ്ടു
കാനനശലഭങ്ങള്‍ കണ്ടു മുട്ടി
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കരിയില കൊണ്ടൊരു കൂടു കെട്ടി
കരിയില കൊണ്ടൊരു കൂടു കെട്ടി 
എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം

Year
1967

നിൻ രക്തമെന്റെ ഹൃദയരക്തം

Title in English
Nin rakthamente

നിൻ രക്തമെന്റെ ഹൃദയരക്തം
നിൻ കണ്ണീരെന്റെ കണ്ണീർ തന്നെ
എൻ കൊച്ചു സ്വപ്നങ്ങൾ നിന്നുടെ സ്വപ്നങ്ങൾ
സങ്കല്‌പ സാമ്രാജ്യ മധുവനങ്ങൾ
സങ്കൽപ സാമ്രാജ്യ മധുവനങ്ങൾ (നിൻ)

ഒരു പുഷ്പം അവിടുത്തെ ഹൃദയത്തിൽ പൂത്താൽ
മലർമണം പൊഴിവതെൻ നെഞ്ചിലല്ലോ (ഒരു പുഷ്പം)
ഒരു മുള്ളാ കാലിനു നൊമ്പരം തന്നാൽ
മുറിവേറ്റു നീറുന്നതെൻ കരൾ താൻ (നിൻ)

മുഴുകിപ്പോയ്‌ ഞാൻ നിന്നിൽ
മുഴുകിപ്പോയ്‌ നീ എന്നിൽ
മുരളിയിൽ സ്വർഗ്ഗീയ ഗീതം പോലെ
മായ്ചാലും മായാത്ത തീർത്താലും തീരാത്ത
മാനസ ബന്ധത്തിലലിഞ്ഞു നമ്മൾ (നിൻ)

 

Year
1967