സന്ധ്യ പോലെ കുങ്കുമം

സന്ധ്യപോലെ കുങ്കുമം കൂട്ടി
നിന്നെ കാണാൻ വന്നു....(2)
ഏകയായി കുമ്പിളു കോട്ടി പ്രേമപൂജയ്ക്കു പൂവും നുള്ളി ഞാന്
എൻ ദേവൻ നീ എൻ കോവിൽ നീ എൻ ജീവൻ നീ
നിൻ മൌനങ്ങൾ എൻ താളങ്ങൾ എൻ ഗീതങ്ങൾ

മേഘനീലം ഭൂമിയിൽ ചാർത്തി
മയങ്ങി നിൽക്കും ആകാശവും(2)
പൊൻ‌മയിലാടുംകുന്നും ഒന്നാവും നിമിഷത്തിൽ
നിൻ‌മിഴിയമ്പുകൊള്ളും മുറിവിൽ തേൻ നുരയുമ്പോൾ
എത്രയോ നാളുകൾ കാത്തു ഞാനിരുന്നു...
ഈ ദിനം പൂക്കുവാ‍ൻ നീ പറന്നു വരുവാൻ...
എൻ ദേവൻ നീ എൻ കോവിൽ നീ എൻ ജീവൻ നീ
നിൻ മൌനങ്ങൾ എൻ താളങ്ങൾ എൻ ഗീതങ്ങൾ...

പീലിക്കാവും പൂപ്പന്തലാക്കി
 നിറങ്ങളേകി മൂവന്തിയിൽ
എൻ ഉടലിൻ ‌മേലാടി പൂവസന്തമൊന്നണയുമ്പോൾ
നിന്നഴകേറും മെയ്യും പുളകങ്ങൾ പകരുമ്പോൾ
ധന്യയായ് മാറി ഞാൻ നിന്റെ രാഗത്തണലിൽ
ഈ മുഖം കാണവെ എന്റെ മോഹക്കുടിലിൽ...
എൻ ദേവൻ നീ എൻ കോവിൽ നീ എൻ ജീവൻ നീ
നിൻ മൌനങ്ങൾ എൻ താളങ്ങൾ എൻ ഗീതങ്ങൾ...