വിശപ്പിന്റെ വിളി

റിലീസ് തിയ്യതി
Art Direction
അവലംബം
http://www.thehindu.com/todays-paper/tp-features/tp-metroplus/vishappinte-vili-1952/article655509.ece
Goofs
വില്ലന്മാർ എല്ലൊടിച്ചു കുന്നിൻ ചെരുവിലേക്ക് തള്ളിയിട്ട് ബോധം പോയ നായകൻ ആശുപത്രിയിൽ സുഖം പ്രാപിക്കുമ്പോൾ കാമുകി കൊടുത്ത തൂവാല, ഓടക്കുഴൽ, കാമുകിയോടൊപ്പമുള്ള ഫോടോ ഇവയൊക്കെയുണ്ട്. കൊഴിഞ്ഞുപോയ പല്ലുകളും തിരികെ വരുന്നുണ്ട്.
Vishapinte Vili (Call of Hunger)-Malayalam Movie 1952
1952
വസ്ത്രാലങ്കാരം
Art Direction
അവലംബം
http://www.thehindu.com/todays-paper/tp-features/tp-metroplus/vishappinte-vili-1952/article655509.ece
അനുബന്ധ വർത്തമാനം
  •  ജോസ് പ്രകാശ് പാടുന്ന, ആദ്യം റിലീസ് ചെയ്ത സിനിമ.
  • ആരിനിയാലംബമമ്മേ" എന്ന കവിയൂർ രേവമ്മയുടെ പാട്ട് ഹിറ്റ് ആയിരുന്നു.
  • പിന്നീട് പ്രശസ്തയായിത്തീർന്ന അംബിക ഒരു നർത്തകിയായി അരങ്ങേറ്റം കുറിച്ചു.
  • നൃത്തനാടകം രണ്ടെണ്ണമാണ് ഈ സിനിമയിൽ. മാലാഖമാരും ഒക്കെയുള്ള “സ്വർഗ്ഗവാതിൽ”ഉം ചങ്ങമ്പുഴയുടെ രമണനും.
  • പ്രൊഡ്യൂസർമാരുടെ നേരത്തത്തെ സിനിമയായ “നല്ല തങ്ക”യുടെ ചില ഭാഗങ്ങൾ ഈ സിനിമയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
  • നായകന്റെ അമ്മ വിശന്നു മരിയ്ക്കുന്ന ഒരു രംഗം ഉള്ളതു കൊണ്ട് സിനിമയ്ക്ക് “വിശപ്പിന്റെ വിളി” എന്നു പേരിട്ടു.
  • മലയാളത്തിലെ ആദ്യ കാല ബോക്സോഫീസ് ഹിറ്റുകളിലൊന്ന്.ഈ ചിത്രത്തിന്റെ വിജയം ഇതിന്റെ നിർമ്മാതാക്കളെ തമിഴിൽ റീമേച്ച് ചെയ്യാൻ നിർബന്ധിച്ചു. ചിത്രം "പശിയിൻ കൊടുമൈ" എന്ന തമിഴ് സിനിമയായി പുറത്തിറങ്ങി.തുടർന്ന് തെലുങ്കിൽ ഇത് ഡബ്ബ് ചെയ്യപ്പെടുകയും ചെയ്തു.
  • പ്രേം നസീറിന്റെ രണ്ടാമത്തെ മലയാള ചലച്ചിത്രം.പ്രേംനസീറിനെപ്പറ്റി സിനിക്ക് ഇങ്ങനെയെഴുതി: ”പ്രത്യേകം പറയേണ്ടൊരു മേന്മയാണ് പ്രേം നസീറിന്റെ സമുചിതഭാവാവിഷ്കരണവും നീട്ടിവലിച്ച് അലങ്കോലപ്പെടുത്താത്ത സംഭാഷണ  രീതിയും. ആ ചെറുപ്പക്കാരന്റെ മുഖത്തു നിന്നും മൈനർച്ഛായ മാഞ്ഞുപോയിട്ടില്ല, ഇനിയും......പ്രായപൂർത്തി വന്ന്, തെല്ല് പൌരുഷം കൂടി കൈവന്നാൽ പ്രേം നസീർ മലയാളചലച്ചിത്രവേദിയിലെ ഗണനീയനടന്മാരിൽ ഒരാളാകാനിടയുണ്ട്“.
കഥാസംഗ്രഹം

കാരണവർ മരിച്ചപ്പോൾ കാ‍ര്യസ്ഥൻ ലക്ഷ്മീഭവനം തറവാട് പിടിച്ചടക്കി. മോഹനൻ അമ്മയോടൊപ്പം വീടുവിട്ടിറങ്ങി. വിശന്നു പൊരിഞ്ഞ് അമ്മ മരിച്ചു. ബസ് സ്റ്റാന്റിൽ അനാഥനായ അലഞ്ഞ മോഹനനു ആനന്ദഭവനത്തിലെ കാരണവർ അഭയം നൽകി. അവിടെ വേണുവും സരോജവും ഉണ്ട് മക്കളായി. വളർന്നപ്പോൾ വേണു വിവാഹം ചെയ്തത്    ലക്ഷ്മീഭവനത്തിലെ  കാര്യസ്ഥന്റെ മകൾ കമലത്തെയാണ്. മോഹനനു  കുടുംബഫാക്റ്ററിയിൽ ജോലിയുമുണ്ട്  കമലം കുടിലചിത്തയാണ്. സരോജത്തെ തന്റെ അനുജനും വിടനുമായ രാമുവിനു വിവാഹം ചെയ്തുകൊടുക്കാൻ കമലം നിർബ്ബന്ധം പിടിച്ചു.   എന്നാൽ മോഹനനും സരോജവും പ്രേമബദ്ധരാണെന്നറിഞ്ഞ വേണു മോഹനനെ അവിടുന്ന് പുറത്താക്കുകയാണ് ഉണ്ടായത്. സരോജത്തോട് ദേഷ്യവുമായി. ഫാകറ്ററി ആവശ്യത്തിനു കമലത്തിന്റെ അച്ഛനോട് വേണു കടം വാങ്ങേണ്ടി വന്നതോടെ കമലം വേണുവിന്റെ മേൽ കൂടുതൽ സ്വാധീനം ചെലുത്തി. രാമുവും കൂട്ടുകാരും മോഹനനെ അടിച്ചവശനാക്കി. ഒരു എസ്റ്റേറ്റ് ആശുപത്രിയിൽ അയാൾ സുഖം പ്രാപിച്ചു. മൊയ്തീൻ ആയി ആൾമാറാട്ടം നടത്തി ജീവിച്ചു. വേണുവിനു വിഷബാധയേറ്റപ്പോൾ രക്തം നൽകിയത് സരോജയാണ്. അവളോട് അലിവു തോന്നി വേണുവിനു. മുതലാളി പണമെല്ലാം വച്ചിരുന്ന പെട്ടി കള്ളന്മാർ കൊണ്ടു പോയി. ആ ഷോക്കിൽ അയാൾ മരിച്ചു. സരോജ ഒരു കുഞ്ഞിനെ എടുത്തു വളർത്തി. താരാട്ടു പാടുന്നിടത്ത് മോഹനൻ എത്തി. വേണുവിനു തെറ്റിദ്ധാരണകൾ നീങ്ങിക്കിട്ടി. എല്ലാം കമലത്തിന്റെ കുതന്ത്രങ്ങൾ മൂലമാണെന്ന് മനസ്സിലായി. മോഹനനും സരോജയും വിവാഹിതരായി.

റിലീസ് തിയ്യതി