എല്ലാം നീയേ ശൗരേ

Title in English
ellam neeye shoure

എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണമുരാരെ
എല്ലാം നീയേ ശൌരേ 

ജനകൻ നീ  ജനനിയും നീ
ജന്മജന്മാന്തരബന്ധുവും നീ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
നാരായണാ നിന്റെ കല്പനയാൽ (എല്ലാം നീയേ..)

നി൪ഗുണൻ നീ സഗുണൻ നീ
നിത്യനിരാമയൻനീയല്ലോ
കാരണങ്ങൾക്കെല്ലാം കാരണമായുള്ള
കാരണങ്ങൾക്കെല്ലാം കാരണമായുള്ള
കാരുണ്യസിന്ധുവും നീയല്ലോ 
എല്ലാം നീയേ ശൌരേ

ഗാനമേ പ്രേമഗാനമേ

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാര രഞ്ജിനി തൻ വീണയിൽ
വന്നുണർന്നൂ ഹോയ്, രാഗഭാവതാളങ്ങളെ
രാഗമേ ജീവരാഗമേ
ഇന്നേതു മാരകാകളി തൻ വേണുവിൽ
വന്നുണർന്നൂ ഹോയ്, നാദഗീതമേളങ്ങളെ

ജന്മങ്ങളായ് ജീവതന്തിയിൽ
തുളുമ്പും സംഗീതമേ
ചൈതന്യമായി സങ്കൽപ്പമായി
തുടിക്കും സൌരഭ്യം നീയെന്നുമെന്നുള്ളിൽ

ഗാനമേ പ്രേമഗാനമേ
ഇന്നേതു മാരരഞ്ജിനി തൻ വീണയിൽ
വന്നുണർന്നൂ ഹോയ്.. രാഗഭാവതാളങ്ങളെ

സ്വപ്നങ്ങളായെന്റെ ചിന്തയിൽ
തിളങ്ങും ശൃംഗാരമേ
താരുണ്യമായി ലാവണ്യമായി
ജ്വലിക്കും സൌന്ദര്യം നീയെന്നുമെൻ‌മുന്നിൽ

മഞ്ഞിൻ തേരേറി

Title in English
manjin thereri

മഞ്ഞിൻ തേരേറി...
ഓ.. കുളിരണ് കുളിരണ്
തെയ്യം തിറയാടി...
ഓ.. ചിലുചിലെ ചിലുചിലെ

ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ
ഇതുവഴി കുളിരലയും കൊണ്ടേ വാ...
ഒരുപിടിമണമൊരുചെറുതരിമണ
മൊരുപിടിമണമൊരുചെറുതരിമണം (മഞ്ഞിൻ)

കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
ഓ ഓ ഓ
കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
താലീപീലി താളംതുള്ളി നീരോടുന്നേരം
മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും
മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം
ഒരുതളിരല ഒരുചെറുകുളിരല
ഒരുതളിരല ഒരുചെറുകുളിരല (മഞ്ഞിൻ)

പ്രണയസങ്കല്പമേ

Title in English
Pranaya sankalpame

ധിമിത ധിമിത തക
ധിമിത ധിമിത തക
ധിമിത ധിമിത തക താ
തജ്ജണു തജ്ജണു
തധ്ധിമി തധ്ധിമി
തജ്ജണു തധ്ധിമി താ
തധീം തധീം താ
തധീം തധീം താ
ധരിക്‌ട്ത ധരിക്‌ട്ത ധരിക്‌ട്ത ധരിക്‌ട്ത
ധരിക്‌ട്ധരിക്‌ട്ത ധരിക്‌ട്ധരിക്‌ട്ത ധരിക്‌ട്

പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
തനതു മുരളിയരുളും മധുര സംഗീതം

പ്രാണനിൽ പാലലയായ്
ഞാനൊരു ഗോപികയായ്
പ്രാണനിൽ പാലലയായ്
ഞാനൊരു ഗോപികയായ്
നൂപുരശിഞ്ജിതമെന്നിലെ മർമ്മരമായ് ആ‍....

നൂപുരമേതോ കഥ പറഞ്ഞു

Title in English
Noopurametho kadha

നൂപുരമേതോ കഥ പറഞ്ഞു
ഹൃദയ മൃദംഗം സ്പന്ദിതമായ്
ഹാ...മഞ്ജുള പാദം ചഞ്ചലമായ്
ഝല ഝല മേളം
രുദ്ര താളമോളമിളകീ ഹൃദ്യം
നൂപുരമേതോ കഥ പറഞ്ഞു

മദജലമൂറും ആ.. ആ... ആ‍...
മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി

തനന തനതോം, തനന തനതോം, തധീംത
തരികിട തകധിമിതോം
തരികിട തകധിമിതോം
തരികിട തകധിമിതോം

മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി
കനകാംഗുലിയാൽ കരിമിഴിമുനയാൽ
കാമുക ഹൃദയം ഞാൻ നീട്ടി (നൂപുരമേതോ)

മംഗല്യ സുദിനം മടങ്ങി വന്നു
മന്ദഹാസവുമായി
ഹാ...മംഗല്യ സുദിനം മടങ്ങി വന്നു

Film/album

എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ

Title in English
Ente Kadinjool

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...(എന്റെ കടിഞ്ഞൂൽ..)

നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതു മടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...

ആലോലം

ആലോലം... പീലിക്കാവടിച്ചേലിൽ
നീലമാമല മേലെ... ആലോലം

ചെമ്മണി പുലരി തൻ
കൺപീലി കാവിലെ
മഞ്ഞുതുള്ളികൾക്കാലോലം
ആലോലം ആലോലം...

ആലോലം... പീലിക്കാവടിച്ചേലിൽ
നീലമാമല മേലെ... ആലോലം

മായൻ കുയിലിൻ കാകളിയോ
കണ്ണനൂതും കൊന്ന കുഴൽ വിളിയോ
മായൻ കുയിലിൻ കാകളിയോ
കണ്ണനൂതും കൊന്ന കുഴൽ വിളിയോ
മനം മുഴുകെ മാനം മുഴുകെ
നാദാന്ദോളികയോ
മലരും മലരുകൾ
തൂവും തേനലയോ

ആലോലം... പീലിക്കാവടിച്ചേലിൽ
നീലമാമല മേലെ... ആലോലം

സഖി ഹേ, കേശി മഥനം ഉദാരം
സഖി ഹേ, കേശി മഥനം ഉദാരം

Film/album

കൗമാരസ്വപ്നങ്ങൾ

Title in English
Kaumaara swapnangal

കൗമാരസ്വപ്നങ്ങൾ... കൗമാരസ്വപ്നങ്ങൾ
പീലിവിടർത്തിയ മാനസതീരങ്ങളിൽ

നിറമാർന്ന ചിറകുമായ്
നിറമാർന്ന ചിറകുമായ്  മോഹങ്ങളണയും
സ്വർഗീയ നിമിഷങ്ങളിൽ (2)
ആത്മാവിലജ്ഞാത രാഗമുണർന്നൂ (2)
അഭിലാഷ കുസുമങ്ങൾ വിരിഞ്ഞൂ (2)
കൗമാരസ്വപ്നങ്ങൾ..

വസന്തമേകിയ സൌരഭമെല്ലാം
വാരിപുണർന്നു ഭൂമി
ആയിരം മലരുകൾ ചൂടിയുണർന്നൂ
മലയുടെ താഴ്വാരങ്ങൾ
മലയുടെ താഴ്വാരങ്ങൾ

Film/album

ചക്രവാ‍ളം ചാമരം വീശും

Title in English
Chakravaalam chaamaram veeshum

ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി
നിദ്രോദയത്തിൽ നിന്റെ ശ്രീകോവിലിൽ
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി

നിശയുടെ മാറിൽ വിടർന്നുനിൽക്കും
നിശാഗന്ധികൾ നമ്മൾ
അവളുടെ വാർമുടി ചുരുളിൽ ചൂടും
അല്ലിപ്പൂമൊട്ടുകൾ
നിശീഥിനീ നിശീഥിനീ
നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ
മനുഷ്യജീവിതമുണ്ടോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി