ചെറായി അംബുജം

Submitted by Sandhya on Thu, 02/12/2009 - 23:08
Name in English
Cherayi ambujam
Alias
പി എ അംബുജം

1928 ഇൽ ചെറായി മാടവനവീട്ടിൽ കുട്ടപ്പന്റെയും കാവുവിന്റെയും മകളായി ജനിച്ച അംബുജം, എട്ടാമത്തെ വയസ്സിൽ ചാത്തനാട് പരമുദാസിന്റെ കീഴിൽ സംഗീതാഭ്യാസം തുടങ്ങി. സെബാസ്ത്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ കൂടെ ബാലനടിയായി നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അംബുജം, അക്ബർ ശങ്കരപ്പിള്ള, കെടാമംഗലം സദാനന്ദൻ തുടങ്ങിയവരുടെ കൂടെ നൂറോളം നാടകങ്ങളിൽ അഭിനയിച്ചു.  ‘വെള്ളിനക്ഷത്രം ‘ എന്ന സിനിമയിൽ, പരമുദാസ് നെതൃത്വം നൽകിയ നാലു ഗാനങ്ങൾ ഇവർ പാടി. അഭയദേവാണ് അംബികയ്ക്ക്  (പി എ അംബിക/പൊൻകുന്നം അംബിക) വെള്ളിനക്ഷത്രത്തിൽ അഭിനയിക്കാനും പിന്നണി പാടാനുമുള്ള അവസരം ഒരുക്കിയത്. വെള്ളിനക്ഷത്രത്തിൽ ആശാമോഹനമേ എന്നുതുടങ്ങുന്ന ഗാനം പാടി. മലയാളത്തിലെ ആദ്യ പിന്നണിഗായികയായിരുന്നു അംബിക. അക്കാലത്ത് അഭിനേതാക്കൾ തന്നെയായിരുന്നു ചിത്രീകരണവേളയിൽ തങ്ങൾക്കുവേണ്ടിയുള്ള ഗാനങ്ങൾ റെക്കോഡ് ചെയ്തിരുന്നത്. അംബുജത്തിനുവേണ്ടിയുള്ള പാട്ടുകൾ അവർതന്നെ പാടിയതിനുശേഷം സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു.