പാവനഹൃദയം തകർന്നു കാണ്മതു
നിൻ വിനോദമോ ഈശാ
പ്രേമഗംഗയേ അഴലിൻ ചിറയാൽ
തടയുകയോ നിന്നാശാ
ആശകളാൽ മണിമാളിക തീർപ്പൂ
മാനവനെന്നെന്നും
തകർന്നു വീഴ്വതു ലീലാലോലം
നോക്കി രസിക്കുകയോ
ജീവിതവൃക്ഷം നീ കാണും
സല്ഫലമാർന്നീടാൻ
വേദനയും കണ്ണീരും താനോ
വളമായ് കരുതുവതീശാ