മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ

Title in English
mullappoom pallilo

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ (മുല്ലപ്പൂം...)

പല്ലാക്ക്മൂക്കു കണ്ടു ഞാൻ കൊതിച്ചു
നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു (2)
കല്യാണമിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ (2)
കൊല്ലാതെ കൊല്ലണ് പൂമാരൻ - നമ്മെ
കൊല്ലാതെ കൊല്ലണ് പൂമാരൻ (മുല്ലപ്പൂം....)

കനകസിംഹാസനത്തിൽ

Title in English
Kanakasimhasanathil

കനകസിംഹാസനത്തിൽ
കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ
കനകസിംഹാസനത്തിൽ
കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ

പൊതുജനത്തെ കഴുതകളാക്കും
മധുപാന ചക്രവർത്തി ഇവനല്ലോ
പൊതുജനത്തെ കഴുതകളാക്കും
മധുപാന ചക്രവർത്തിയി ഇവനല്ലോ

പട്ടാ.. അഭിഷേകം - ദിനവും
പട്ട കൊണ്ടഭിഷേകം
രാവും പകലും ഇവനു വേണം
പട്ടാ.. അഭിഷേകം
കനകസിംഹാസനത്തിൽ
കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ

കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ

Title in English
Kathilla Poothilla Thalirthilla

കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ
ഇളംകൊടിത്തൂമുല്ല കസ്തൂരിമാവിലെ തൈമുല്ല
മകയിരംനാൾ കുറെ പൂ വേണം
മലനാട്ടമ്മയ്ക്ക് തിരുനോമ്പ്
(കാത്തില്ലാ...)

കാതിലോല തെങ്ങോല
കാലത്തും വൈയ്യിട്ടും പൊന്നോല
അടിമുടി ചമയാൻ കൈതപ്പൂ
ആടകൾ നെയ്യാൻ പൊൻപുലരി
(കാത്തില്ലാ...)

വെയിലും മഴയും വേലയ്ക്ക്
മയിലുകൾ നർത്തനലീലയ്ക്ക്
കാപ്പും വളയും കൊണ്ടു വരും
കടലാം സുന്ദരി കളിത്തോഴീ
(കാത്തില്ലാ...)

ചിങ്ങം ചികുരത്തിൽ പൂ ചൂടും
മിഥുനം നെറ്റിയിൽ ചാന്തുതൊടും
മകരം മാമ്പൂ മഴ ചൊരിയും
മലനാട്ടമ്മാ പൊന്നമ്മാ
(കാത്തില്ലാ...)

ഞാനൊരു പൊന്മണിവീണയായ്

Title in English
Njanoru ponmani

ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും
ഞാനൊരു മധുമയഗാനമായ് നീയാകും
വീണതൻ തന്ത്രിയിൽ ഒളിച്ചിരിക്കും
ഞാൻ ഒളിച്ചിരിക്കും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

കാമ്യപദാവലി കോർത്തൊരു നിരുപമ
കാവ്യമായ് ഞാനിന്ന് മാറിയെങ്കിൽ
അധരപുടത്താൽ രാപ്പകൽ രാപ്പകൽ
അതിനെ ഞാനോമനിച്ചാസ്വദിക്കും
ഞാൻ ആസ്വദിക്കും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

നാരായണ ഹരേ നാരായണ

നാരായണ ഹരേ നാരായണ
മോക്ഷസാരസ്വരൂപനാം നാരായണാ
ഈരേഴു പാരിലും നാരായ വേരായ
കാരുണ്യവാരിധി നീയല്ലയോ (നാരായണ...)

നാരായണാ നിന്റെ നാമസങ്കീർത്തനം
ദ്വാരകയിലെത്ര പാരായണം
അമ്മയും അച്ഛനും ബന്ധുവും മിത്രവും
ചിന്മയ കേശവ നീയല്ലയോ (നാരായണ...)

ജീവിതയുദ്ധത്തിൽ രോഗങ്ങൾ ദുഃഖങ്ങൾ
സാരഥിയായ് തുഴഞ്ഞിടുമ്പോൾ
കൃഷ്ണാഹരേ നിന്റെ കാലടിയല്ലാതെ
രക്ഷാനികേതനം മറ്റെന്തു താൻ (നാരായണ...)

കലയുടെ പാലലച്ചോലയിലൊഴുകുന്ന

കലയുടെ പാലലച്ചോലയിലൊഴുകുന്ന
കൽഹാരകുസുമം ഞാൻ
കാറ്റത്തു പാറിവന്നു ദേവന്റെ കാലിൽ വീണു
കല്യാണസൗഗന്ധികമാണു ഞാൻ (കല...)

രാധയ്ക്കും മാധവനും നർത്തനവേദി തീർത്ത
മാധവീ ലതികാ മലർകുഞ്ജത്തിൽ
വാരിളം തെന്നലിൽ താളത്തിൽ തുള്ളിയ
വാസന്തീമലരാണു ഞാൻ (കല...)

സംഗീതനവമേഘവർഷത്തിലലയുന്ന
സങ്കല്പസൗന്ദര്യവനറാണി ഞാൻ
ഉല്ലാസലഹരി തൻ ഊഞ്ഞാലിലാടുന്ന
സ്വർലോകനർത്തകി ഞാൻ (കല...)

കളഭക്കുറിയിട്ട മുറപ്പെണ്ണേ

Title in English
Kalabhakkuriyitta

കളഭക്കുറിയിട്ട മുറപ്പെണ്ണെ - നിന്റെ
കളിയും ചിരിയും എവിടെ പോയ്‌
എവിടെ പോയ്‌ (കളഭക്കുറിയിട്ട..)

മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ
നാണം നിൻ കവിളത്ത്‌ കുങ്കുമം തേച്ചോ
അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ
കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ്‌
ഇന്ന് കളിത്തോഴനായ്‌ (കളഭക്കുറിയിട്ട..)

പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ
ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ
അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി
ആരും അറിയാതെ തകർക്കും ഞാൻ
പെണ്ണേ തകർക്കും ഞാൻ (കളഭക്കുറിയിട്ട..)

ഈ വഴിയും ഈ മരത്തണലും

Title in English
Ee vazhiyum ee marathanalum

ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു
(ഈ വഴിയും..)

ഇടവപ്പാതിയിൽ കുടയില്ലാതെ
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ
പണ്ടിരുന്നു നമ്മൾ
കുടവുമായ്‌ വന്ന വർഷമേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു
(ഈ വഴിയും..)

പറന്നുവന്ന പവമാനൻ നമ്മെ
പനിനീർധാരയൽ പൂജിച്ചു വീണ്ടും പൂജിച്ചു
കുളിരകറ്റാൻ നിന്റെ കൊച്ചു ദാവണിയെ
കുടയായ്‌ മാറ്റി നമ്മൾ ഉരുമ്മിനിന്നു
തമ്മിൽ ഉരുമ്മിനിന്നു
(ഈ വഴിയും..)

മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക

Title in English
Manjala charthile

മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക നീ
മയങ്ങി മയങ്ങിയാടൂ - മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ
മലര്‍വനം തന്നിലെ കുളിരണികാറ്റു നീ
ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ...

ഹാ.. ആട്.. നൃത്തമാട്
ദാഹനീല മിഴിവിടര്‍ത്തി
മോഹഡാലിയ വിടര്‍ത്തിയാട്
നൃത്തമാട് - ആട് നൃത്തമാട്...

നലമേറും നിന്‍പാദ തളിരിലെ
നൂപുരങ്ങള്‍ മലയാളഭാഷതന്‍ മകുടങ്ങള്‍
ആ... ആ...
നിന്നംഗുലിയുടെ നിന്‍ പൂമിഴിയുടെ
മുദ്രകളില്‍ ഈ പ്രപഞ്ചം ഒതുങ്ങുന്നൂ
(മഞ്ഞല.. )

ദിവ്യ ബി നായർ

Name in English
Divya B Nair

പെരുമ്പാവൂർ കല്ലേലിൽ കെ എൻ ബാലകൃഷ്ണൻ നായരുടെയും ബേബിയുടെയും മകളായ ദിവ്യ രാജസേനന്റെ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിലെ “ ചിങ്കാരക്കണ്ണാ..” എന്ന ശ്രദ്ധേയമായ ഗാനം ആലപിച്ചു കൊണ്ട് മലയാളസിനിമാലോകത്തിലേക്ക് പ്രവേശിച്ചു.രാജീവ്  ആലുങ്കൽ രചിച്ച് എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം സിനിമയിൽ നല്ലൊരു ബ്രേക്ക് നൽകും എന്ന വിശ്വാസത്തിലാണു ദിവ്യ.,അജയൻ സംവിധാനം ചെയ്ത ബോധി എന്ന സിനിമയിലും പാടിയിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല.നൂറു കണക്കിനു കച്ചേരികളിലും കാസറ്റുകളിലും ദിവ്യ  പാടിയിട്ടുണ്ട്.നിരവധി ടി വി പരിപാടികളിലും പാടിയിട്ടുള്ള ദിവ്യക്ക് ഹരിപ്രിയ പുരസ്കാരം,അഗസ്റ്റിൻ ജോസഫ് മെമ്മോറിയൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്