കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ

കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ
ഇളംകൊടിത്തൂമുല്ല കസ്തൂരിമാവിലെ തൈമുല്ല
മകയിരംനാൾ കുറെ പൂ വേണം
മലനാട്ടമ്മയ്ക്ക് തിരുനോമ്പ്
(കാത്തില്ലാ...)

കാതിലോല തെങ്ങോല
കാലത്തും വൈയ്യിട്ടും പൊന്നോല
അടിമുടി ചമയാൻ കൈതപ്പൂ
ആടകൾ നെയ്യാൻ പൊൻപുലരി
(കാത്തില്ലാ...)

വെയിലും മഴയും വേലയ്ക്ക്
മയിലുകൾ നർത്തനലീലയ്ക്ക്
കാപ്പും വളയും കൊണ്ടു വരും
കടലാം സുന്ദരി കളിത്തോഴീ
(കാത്തില്ലാ...)

ചിങ്ങം ചികുരത്തിൽ പൂ ചൂടും
മിഥുനം നെറ്റിയിൽ ചാന്തുതൊടും
മകരം മാമ്പൂ മഴ ചൊരിയും
മലനാട്ടമ്മാ പൊന്നമ്മാ
(കാത്തില്ലാ...)