ഈ വഴിയും ഈ മരത്തണലും

ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു
(ഈ വഴിയും..)

ഇടവപ്പാതിയിൽ കുടയില്ലാതെ
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ
പണ്ടിരുന്നു നമ്മൾ
കുടവുമായ്‌ വന്ന വർഷമേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു
(ഈ വഴിയും..)

പറന്നുവന്ന പവമാനൻ നമ്മെ
പനിനീർധാരയൽ പൂജിച്ചു വീണ്ടും പൂജിച്ചു
കുളിരകറ്റാൻ നിന്റെ കൊച്ചു ദാവണിയെ
കുടയായ്‌ മാറ്റി നമ്മൾ ഉരുമ്മിനിന്നു
തമ്മിൽ ഉരുമ്മിനിന്നു
(ഈ വഴിയും..)