കളഭക്കുറിയിട്ട മുറപ്പെണ്ണേ

കളഭക്കുറിയിട്ട മുറപ്പെണ്ണെ - നിന്റെ
കളിയും ചിരിയും എവിടെ പോയ്‌
എവിടെ പോയ്‌ (കളഭക്കുറിയിട്ട..)

മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ
നാണം നിൻ കവിളത്ത്‌ കുങ്കുമം തേച്ചോ
അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ
കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ്‌
ഇന്ന് കളിത്തോഴനായ്‌ (കളഭക്കുറിയിട്ട..)

പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ
ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ
അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി
ആരും അറിയാതെ തകർക്കും ഞാൻ
പെണ്ണേ തകർക്കും ഞാൻ (കളഭക്കുറിയിട്ട..)