കന്നൽമിഴി കണിമലരേ
കന്നിനിലാ പൊൻകതിരേ
പാൽക്കടലിൽ കുളിച്ചു വരും
പനിമതിയോ നിൻ വദനം
കന്നൽമിഴി കണിമലരേ
കന്നിനിലാ പൊൻകതിരേ
എൻ മനസ്സിൽ എരിഞ്ഞു കത്തും
എഴുതിരി വിളക്കേ എന്നുയിരേ
ചന്ദനത്തിൻ കുളിർമഴയോ
ചന്ദ്രികയോ നിന്റെ ചിരി
എൻ മനസ്സിൽ എരിഞ്ഞു കത്തും
എഴുതിരി വിളക്കേ എന്നുയിരേ
മലരമ്പൻകാവിലിന്നു
നിലവിളക്കും നിറപറയും
മലരമ്പൻ കാവിലിന്നു
നിലവിളക്കും നിറപറയും
അല്ലിമലർ പട്ടുക്കുട
ആമ്പൽപ്പൂ ആലവട്ടം
കന്നൽമിഴീ കണിമലരേ
കന്നിനിലാ പൊൻകതിരേ
ഇല്ലിമുളംകാവിലെന്തേ
ചെല്ലമണിക്കുയിൽ പാടി
ഇല്ലിമുളംകാവിലെന്തേ
ചെല്ലമണിക്കുയിൽ പാടി
അമ്പിളിയ്ക്കും മുകിലിനും
ഇന്നല്ലോ പുടവമുറി
എൻ മനസ്സിൽ എരിഞ്ഞുകത്തും
എഴുതിരിവിളക്കേ എന്നുയിരേ
ചന്ദനത്തിൻ കുളിർമഴയോ
ചന്ദ്രികയോ നിന്റെ ചിരി
കന്നൽമിഴീ കണിമലരേ
കന്നിനിലാപ്പൊൻകതിരേ
എഴുതിരിവിളക്കേ എന്നുയിരേ
കന്നിനിലാപ്പൊൻകതിരേ
എഴുതിരിവിളക്കേ എന്നുയിരേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page