ഇന്ദുചൂഡൻ ഭഗവാന്റെ

ഇന്ദുചൂഡൻ ഭഗവാന്റെ
വാക്കുകൾ കേട്ടു ഗൗരീ
സുന്ദരീ വേട തരുണിയായി
(ഇന്ദുചൂഡൻ..)

തിരുമുടി ജടയായി
തിരുകിയ പൂക്കൾ എല്ലാം
നിരന്നു ചാഞ്ചാടും പീലികളായി
കസ്തൂരിവരക്കുറി മുക്കുറ്റിചാന്തായി
കണ്മഷി കന്മദമായി
(ഇന്ദുചൂഡൻ..)

നവരത്നഹാരങ്ങൾ മഞ്ചാടിമാലയായി
മാറത്തെ ഉത്തരീയം മരവുരിയായി
പട്ടണിവസ്ത്രങ്ങൾ പാഴ്പുലിത്തോലായി
മത്തോലും മിഴിയുടെ മട്ടുമാറി
(ഇന്ദുചൂഡൻ..)