ഓം സ്വരദേവീ നമോസ്‌തുതേ
ഓം പദദേവീ നമോസ്‌തുതേ
ഓം രോഹിണീ നമോസ്‌തുതേ
ഓം വിശ്വരൂപേ നമോസ്‌തുതേ
കിളിയേ കിളിയേ കിളിമകളേ (2)
തിരുമധുരം നുകരാൻ വാ (കിളിയേ)
കിളിയേ കിളിയേ കിളിമകളേ...
കാലം പൂണുനൂലിൽ കോർത്ത
മണ്ണിൻ മന്ത്രമേ ആ...(കാലം)
കാമൻ വന്നു പൂമൂടുന്ന ദേവീശിൽപമേ
ജീവനിൽ അരിമണിക്കോലങ്ങളെഴുതൂ (കിളിയേ)
ദേവാ നിന്റെ കോവിൽപ്പടിയിൽ
എന്നെ വച്ചു ഞാൻ ആ...(2)
പൂവും തുളസിയിലയും തീർത്ഥജലവും കിണ്ണവും
ആ കിണ്ണം ദ്വാദശിക്കാദിത്യനായ്.....
കിളിയേ കിളിയേ കിളിമകളേ (2)
ഗമപധപ മപധനിധ
പധനിസനി ധനിസരിസ
കിളിയേ കിളിയേ കിളിമകളേ
സരിഗമപധനിസ നിധപമഗരിഗമ
ഗമപധനിസരിസ നിധപമഗരിഗമ
കിളിയേ കിളിയേ കിളിമകളേ (2)
Film/album
Singer
Music
Lyricist