ചിരിച്ചും കൊണ്ടേകയായ് ഓടി വന്ന

Title in English
Chirichum kondekayaay

ചിരിച്ചും കൊണ്ടേകയായ് ഓടിവന്ന
ശരൽക്കാലത്തിലെ മുല്ലപ്പൂവേ
നിനക്കോ എന്റെ സഖിക്കോ
നിലയ്ക്കാത്ത സൗന്ദര്യമാർക്കാണ്

നർത്തനലോലരായ് ഇറങ്ങിവന്ന
പ്രത്യുഷദിനകരകിരണങ്ങളേ
നിങ്ങൾക്കോ എന്റെ തോഴനോ
ഉണരുന്ന താരുണ്യമാർക്കാണ്

സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ ആഹാ..
സുന്ദരച്ഛായയാൽ പൂമെത്ത നീർത്തുന്ന
മന്ദാരമലർവള്ളിക്കുടിലിനുള്ളിൽ
ഒരുമിച്ചു ഞങ്ങൾ സ്വപ്നങ്ങൾ നെയ്യുമ്പോൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ - നിങ്ങൾ
ഒളിച്ചും പതുങ്ങിയും നോക്കരുതേ

Film/album

പാതിരാവാം സുന്ദരിയെ പണ്ട്

Title in English
Paathiraavaam sundariye

പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ
കറുത്ത വാവുമായ് പണ്ടവളാടിയ
കപടനാടകമറിയാതെ
പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ

ആകാശയമുനാപുളിനത്തിൽ വെച്ചാ
രാഗികൾ പരസ്പരം കണ്ടുമുട്ടി
അശോകമലർവന മണ്ഡപനടയിൽ
അമ്പിളിയവളെ പരിണയിച്ചൂ
അമ്പിളിയവളെ പരിണയിച്ചൂ
പാതിരാവാം സുന്ദരിയെ പണ്ടു
പാർവണചന്ദ്രൻ സ്നേഹിച്ചൂ

കാമുകനീക്കഥയൊന്നുമറിഞ്ഞില്ല
കണ്ടവരാരും പറഞ്ഞില്ല
പ്രേമവഞ്ചനയിതു വിവരിക്കാനായ്
സാഗരവും കാറ്റും വിതുമ്പുന്നൂ
സാഗരവും കാറ്റും വിതുമ്പുന്നൂ

Film/album

കണ്മുനയാൽ ശരമെയ്യും

കണ്മുനയാൽ ശരമെയ്യും
പുഞ്ചിരിയാൽ പൂവെറിയും
താമരവള്ളിക്കൈയാൽ ആ
കാമുകനെ ഞാൻ കെട്ടിയിടും ആ
കാമുകനെ ഞാൻ കെട്ടിയിടും (കണ്മുനയാൽ..)

മനസ്സാകും കിളിയിരുന്നു
മനസ്സമ്മതം മൂളുമ്പോൾ
നാണത്താലെൻ കവിളിണയിൽ
നാലുമണിപ്പൂ വിരിയും (കണ്മുനയാൽ..)

മധുവിധുവിൻ രജനികളിൽ
അധരങ്ങൾ മന്ദമന്ദം
മധുരം കിള്ളിക്കൊടുക്കുമ്പോൾ
മണവാളൻ മതിമറക്കും (കണ്മുനയാൽ...)

Film/album

വെൺതിങ്കളിന്നൊരു മണവാട്ടി

Title in English
Venthinkalinnoru

വെണ്‍ തിങ്കളിന്നൊരു മണവാട്ടി
വെളുവെളെച്ചിരിക്കുന്ന മണവാട്ടി
മഴമുകില്‍ മാലയാല്‍ മന്ത്രകോടിപുതച്ചവള്‍
മധുരം നുണയുന്ന മണവാട്ടി

നവവധുതന്നുടെ കവിളത്തു തെളിയുന്ന
മഴവില്ലുകാണാനെന്തു ഭംഗി
മണവാളച്ചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന
മന്ദാരപ്പൂകാണാന്‍ എന്തു ഭംഗി
(വെണ്‍ തിങ്കൾ..)

അയലത്തെ തോഴിമാര്‍ അതുമിതും പറഞ്ഞും
കൊണ്ടടക്കിച്ചിരിക്കുന്ന മുഹൂര്‍ത്തത്തില്‍
മധുരം കിള്ളുമ്പോള്‍ ചെക്കന്റെ മനസ്സിലെ
മധുമാരി എങ്ങനെ വര്‍ണ്ണിക്കാന്‍
(വെണ്‍ തിങ്കള്‍..)

Film/album

മായല്ലേ രാഗമഴവില്ലേ

Title in English
Maayalle raagamazhaville

മായല്ലേ രാഗമഴവില്ലേ
മായല്ലേ രാഗമഴവില്ലേ
മധുപൊഴിയും മാസമല്ലേ
എനിക്കു മധുരപ്പതിനേഴല്ലേ
അല്ലേ അല്ലേ അല്ലേ
(മായല്ലേ...)

മദിരാപാത്രം കൈയ്യുകളിൽ
മന്ദഹാസം ചുണ്ടുകളിൽ
മനസ്സിനുള്ളിൽ വളർന്നിടുന്നു ദാഹം
ദാഹം ദാഹം ദാഹം
മായല്ലേ രാഗമഴവില്ലേ

വിരഹം തുള്ളും മാർവിടവും
വികാരമൊഴുകും കണ്ണുകളും
തുളുമ്പീടുന്നു തുടിച്ചീടുന്നു മോഹം
മോഹം മോഹം മോഹം
(മായല്ലേ...)

മാനത്തൊരു കാവടിയാട്ടം

Title in English
maanathoru kaavadiyaattam

മാനത്തൊരു കാവടിയാട്ടം
മാലക്കാവടിയാട്ടം
മനസ്സിൽ താരുണ്യത്തിൻ
മാദകമാം തിരനോട്ടം
മാനത്തൊരു കാവടിയാട്ടം
മാലക്കാവടിയാട്ടം

താഴത്തു - ഓഹോ താഴത്ത്
കാറ്റിന്റെ താളമേളം - മേളം
ചാരത്തു തരംഗത്തിൻ ചൊല്ലിയാട്ടം - ആട്ടം
സാഗരമാം സുന്ദരിയിന്നൊരു
സൗന്ദര്യധാമം - ധാമം
നീലച്ചവാനത്തിനു മൂകപ്രേമം - പ്രേമം
പ്രേമം - പ്രേമം
(മാനത്തൊരു...)

വാരിധി ആഹാഹാ വാരിധി
നീയൊരു രാജകുമാരി
വാ തുറന്നാൽ മുത്തുവീഴും രാജകുമാരി
ദൂരദൂരചക്രവാളം നിന്റെ കൊട്ടാരം
പാരിജാതവാടിയിലെ പവിഴക്കൊട്ടാരം

ആകാശത്തിനു മൗനം

Title in English
Akashathinu mounam

ആകാശത്തിനു മൗനം
അലയാഴിക്കോ ഗാനം നടനം
ആകാശത്തിനു മൗനം

താരകനൂപുരം ചാർത്തി
വാർതിങ്കൾ മേനക താളം ചവുട്ടി
വിളിച്ചുണർത്തി പുൽകിയിട്ടും
വിശ്വാമിത്രനു മൗനം
ആകാശത്തിനു മൗനം

കഴിഞ്ഞു പോയ യുഗങ്ങൾ
കാലമാം പുലിയുടെ നീണ്ട നഖങ്ങൾ
മാന്തിയിട്ടും നിണമൂറിയിട്ടും
മഹർഷി ഇന്നും ധ്യാനം
ആകാശത്തിനു മൗനം

അബലകൾ ചപലകൾ അലകൾ
ചിരിയും കരച്ചിലും അവയുടെ കലകൾ
അബലകൾ ചപലകൾ അലകൾ
ചിരിയും കരച്ചിലും അവയുടെ കലകൾ
അശ്ലേഷിക്കാൻ കൈ നീട്ടീട്ടും
അചഞ്ചലനല്ലോ തീരം
ആകാശത്തിനു മൗനം

വസന്തം മറഞ്ഞപ്പോൾ

Title in English
Vasantham maranjappol

വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ

ഏതു മായാ യവനികയ്ക്കപ്പുറം
ശാരദ ചിത്തയായ് നീയിരുന്നു
ഹേമന്തരജനിതന്‍ കംബളം പുതച്ചു
ഏതോ തമസ്സില്‍ നീ മയങ്ങീ
ഏതോ തമസ്സില്‍ നീ മയങ്ങീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ

തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി

Title in English
Thattaampurathunni

തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി
അമ്മതൻ നീലച്ച കണ്ണുകളും
അച്ഛന്റെ നേർത്തുള്ള ചുണ്ടുകളും
ആരെയും കൊതിപ്പിക്കും പുഞ്ചിരിയും
ആർക്കു വേണം ഇവനെ ആർക്കു വേണം

ചിരിച്ചാൽ മുത്തു വീഴും ചിരിക്കുടുക്കേ
ഒന്നു ചിരിക്കൂ നീ എന്റെ മനംകുളിർക്കെ
അമ്മയോ ഓടി വന്നുമ്മ വെയ്ക്കും
അച്ഛൻ മരംപോൽ നോക്കി നിൽക്കും
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി