ചാലേ ചാലിച്ച ചന്ദനഗോപിയും

ചാലേ ചാലിച്ച ചന്ദനഗോപിയും
നീലക്കാർവർണ്ണവും നീൾമിഴിയും
പീലിക്കിരീടവും പീതാംബരവും ചേർന്ന
ബാലഗോപാലാ നിന്നെ കൈ തൊഴുന്നേൻ
ചാലേ ചാലിച്ച ചന്ദനഗോപിയും
നീലക്കാർവർണ്ണവും നീൾമിഴിയും

വാടാത്ത വനമാല കാറ്റിലിളകിക്കൊണ്ടും
ഓടക്കുഴലിൽ ചുണ്ടു ചേർത്തു കൊണ്ടും
കാലിയെ മേച്ചു കൊണ്ടും കാളിന്ദിയാറ്റിൻ വക്കിൽ
കാണായ പൈതലിനെ കൈ തൊഴുന്നേൻ
(ചാലേ ചാലിച്ച...)

അമ്പലപ്പുഴയിലെ തമ്പുരാനുണ്ണിക്കണ്ണൻ
അൻപോടു ഹൃദയത്തിൽ വസിച്ചീടേണം
കണ്ണന്റെ കമനീയ ലീലാവിലാസമെന്റെ
കൺകളിൽ പൊൻകണിയായ്‌ തെളിഞ്ഞിടേണം
(ചാലേ ചാലിച്ച...)