അബലകളെന്നും പ്രതിക്കൂട്ടിൽ

ആ....
അബലകളെന്നും പ്രതിക്കൂട്ടിൽ
കുടിലമാം സാമൂഹ്യനീതിതൻ മുന്നിൽ
അബലകളെന്നും പ്രതിക്കൂട്ടിൽ

കുങ്കുമത്താൽ അപരാധമുദ്ര കുത്തി
കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി
അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു
അവളെപ്പഴിക്കുന്നു ലോകമെന്നും
അബലകളെന്നും പ്രതിക്കൂട്ടിൽ

വനിതയെത്തേടൽ പുരുഷധർമ്മം
മനസിജൻ കൽപിക്കും മധുരകർമ്മം
നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും
നിയതിയിൽ അവൾ മാത്രം കുറ്റക്കാരി

അബലകളെന്നും പ്രതിക്കൂട്ടിൽ
കുടിലമാം സാമൂഹ്യനീതിതൻ മുന്നിൽ
അബലകളെന്നും പ്രതിക്കൂട്ടിൽ