കൊന്ന തൈയ്യിനു വസന്തമാസം

Title in English
Konna thaiyyinu

കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
പുള്ളിക്കാരനൊരാളു വരും
പുള്ളിക്കാരനൊരാളു വരും
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊടക്കടുക്കന്‍ പണിയുമ്പോള്‍

പടിവാതിലില്‍ മണികിലുക്കം
കിളിവാതിലില്‍ വളകിലുക്കം
പുറവഴിയില്‍ തിരിഞ്ഞു നോട്ടം
പുറവഴിയില്‍ തിരിഞ്ഞു നോട്ടം
പുളകത്താല്‍ പെണ്ണിനൊരാട്ടം
പുളകത്താല്‍ പെണ്ണിനൊരാട്ടം
കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കൊടക്കടുക്കന്‍ പണിയുമ്പോള്‍

ജീവിത നാടകവേദിയിലെന്നെ

Title in English
Jeevitha naadaka vedhi

ജീവിത നാടകവേദിയിലെന്നെ 
ഈവിധമിറക്കിയ ജഗദീശാ
ആവുകയില്ലിനി അഭിനയം പോലും
ദേവാ യവനിക താഴ്ത്തുക നീ
(ജീവിത നാടക...)

ചിതറീവീണ കിനാവുകള്‍ തന്നുടെ
ചിതയെരിയുന്നൂ ഹൃദയത്തില്‍
പെയ്യുന്നതില്ലാ വേദനതന്നുടെ 
കണ്ണീര്‍ മുകിലുകള്‍ മിഴിയിണയില്‍
(ജീവിത നാടക...)

പാവനമാകിയ നിന്‍ കരമാണീ 
പാവക്കൂത്തിന്‍ അണിയറയില്‍
ആശകള്‍ തന്നുടെ താമരനൂലില്‍ 
ആടും ഞാനൊരു കളിപ്പാവ.....
(ജീവിത നാടക...)

എന്തേ മനസ്സിലൊരു നാണം

എന്തേ മനസ്സിലൊരു നാണം ഓ..
എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽ പൂവും നുള്ളി
പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..)

പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ  ഓ..(2)
ഗാനമൈനയായ് നീയെന്നെ
തളിരൂയലാട്ടുകയല്ലോ (2)
എൻ പൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ ഓ
തുമ്പീ പവിഴമണിത്തുമ്പീ

നിൻ മേനിയാകും പൊൻ വീണ മീട്ടി
എൻ മോഹമിനിയും പാടുമ്പോൾ ഓ...(2)
ജീവനായകാ പോകല്ലേ
നീ  ദേവകിന്നരനല്ലേ (2)
നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)

നിലാപൊങ്കലായേലോ..

ഓഹോ ഒഹോ ഓഹോ (4)
നിലാപൊങ്കലായേലോ.....ഹോ
ഓഹോ ഒഹോ ഓഹോ (2)
പാടും നീ.....
ഓഹോ ഒഹോ ഓഹോ (2)
 ഓ..ഓ...ഓ..

മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ്  തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..)


കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ

ഓ...ഓ..ഓ..(നിലാ..)

 

കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്

Title in English
Kattakkidaavaaya

കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക്
പെറ്റമ്മയായതു ദേവകിയേ
കണ്മണിക്കുട്ടനെ പാലൂട്ടി താരാട്ടും
അമ്മയായ് തീർന്നൂ യശോദയല്ലോ  
(കറ്റക്കിടാവ്....)

പുന്നാരക്കവിളത്തു മുത്തം വിതറുവാൻ
നന്ദകുമാരനു രണ്ടമ്മാ
അമ്പാടി വീട്ടിലാ പൂം പൈതൽ വളർന്നപ്പോൾ
അയലത്തെ അമ്മമാർക്കാനന്ദം 
(കറ്റക്കിടാവ്....)

കണ്ണിൽ കാണായി താമരമൊട്ടുകൾ
ചുണ്ടിൽ  തൊണ്ടിപ്പഴം വിളഞ്ഞൂ
സൗന്ദര്യസാരമായ് ഉണ്ണി വളർന്നൂ
ചന്ദനക്കാതലായ് മെയ് വളർന്നൂ 
(കറ്റക്കിടാവ്....)

Year
1966

അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ

Title in English
Ambaadikkutta kanna

 

അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ - ഇനി
അമ്മയെക്കാണാനൊക്കൂല്ലേ

മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ 
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ

താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ
താരാട്ടു പാടുന്നതെന്നാണ് - ഇനി
താരാട്ടു പാടുന്നതെന്നാണ്

മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ - ഇനി
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ

Year
1966

അത്തം പത്തിനു പൊന്നോണം

Title in English
Atham pathinu

അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം
(അത്തം... )

താമരമലരില്‍ തുള്ളും തുമ്പി
തംബുരു മീട്ടാന്‍ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകള്‍
ഓളക്കൈയ്യാല്‍ താളം കൊട്ടീ
താളം കൊട്ടീ 
(അത്തം... )

കാനന മലരണി വല്ലിക്കുടിലുകള്‍
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍
പൊന്നശോകം മുദ്രകള്‍ കാട്ടീ
മുദ്രകള്‍ കാട്ടീ 
(അത്തം... )

Year
1966

ഗാനവും ലയവും നീയല്ലോ

Title in English
Gaanavum layavum

ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

വീണയിൽ സ്വരം നീയേ
വാക്കിൽ ധ്വനി നീയേ
മാനസത്തിൻ മധുരകല്പന നീയേ
നാദബ്രഹ്മമേ നീ കനിഞ്ഞാൽ ഏതു
നരകവും സ്വർഗ്ഗമായ് തീരുമല്ലോ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

ശബ്ദസാഗരത്തിലെ സപ്തസ്വരകന്യമാർ
നൃത്തം നടത്തിടുന്ന മണിവേദിയിൽ
വാണരുളീടുന്ന വാണീ കലാറാണീ
ജ്ഞാനവും മോക്ഷവും നീയല്ലോ 
ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ 

Year
1966

മല്ലാക്ഷീ മണിമൗലേ

Title in English
Mallaakshi

മല്ലാക്ഷീ മണിമൗലേ രാധികേ തവചിത്തം
മുല്ലപ്പൂവമ്പു കൊണ്ടാൽ മുറിയില്ലെന്നോ
ഹേമന്തരജനിയിൽ താമരത്തളിരിൽ നീ
കുറിച്ചു - ലേഖമയച്ചൂ - ഞാൻ കൊതിച്ചൂ
ദർശനം തേടീ (മല്ലാക്ഷീ..)

മറ്റുള്ള ഗോപികമാർ കൂടെ ഭവാൻ
ഇഷ്ടസല്ലാപം ചെയ്തു പാടെ
പ്രേമതാപത്താലെന്റെ മാനസ ചകോരമോ
വലഞ്ഞൂ കണ്ണു നിറഞ്ഞൂ - എന്തിനണഞ്ഞൂ
നന്ദ നന്ദനാ (മല്ലാക്ഷീ..)

അന്യ ഗോപാംഗനമാരോടായ് ഞാൻ
നിന്നെ തിരക്കി വന്നതല്ലോ
വൃന്ദാവന ചന്ദ്രനുദിച്ചൂ
പൂന്തെന്നൽ മുരളി വിളിച്ചൂ
മന്ദാകിനി താവളമടിച്ചൂ
ഇന്നെന്തിനു കലഹം തമ്മിൽ (മല്ലാക്ഷി..)

Year
1966