എന്തേ ചന്ദ്രനുറങ്ങാത്തൂ

Title in English
enthe chandranurangathu

 

എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
പാലാഴിക്കുളി തീരാഞ്ഞിട്ടോ
പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ

എന്തേ ചന്ദ്രനുറങ്ങാത്തു 
എന്തേ താരമുറങ്ങാത്തു

രാക്കിളിയെന്തേ പാടാത്തു
രാഗത്തിന്‍ മാധുരി തൂകാത്തൂ (2)
ഓടക്കുഴല്‍ ശ്രുതി ചേരാഞ്ഞിട്ടോ 
മാരനെപ്പറ്റി കിനാവുകണ്ടിട്ടോ

എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു

പൂമാരനെന്തേ പോരാത്തു
പൂന്തെന്നലെന്തേ തുള്ളാത്തു (2)
കാലില്‍ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ
കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ

ഭാരം വല്ലാത്ത ഭാരം

Title in English
Bhaaram vallaatha bhaaram

 

 

ഭാരം വല്ലാത്ത ഭാരം 
ഭാരം വല്ലാത്ത ഭാരം 
ദൂരം വല്ലാത്ത ദൂരം
നേരം പോയൊരു നേരം
നേരെ നട നട കാളേ

തോളിന്നെല്ലു തകര്‍ന്നാലും
കാലുനടന്നു തളര്‍ന്നാലും (2)
ഏറ്റിയ ഭാരമിറക്കും വരെയും
ഏന്തിവലിഞ്ഞു നടക്കുക നീ
ഭാരം വല്ലാത്ത ഭാരം

മറ്റുള്ളവരെ പോറ്റാനായ്
മരണം വരെയീ പെരുവഴിയില്‍ (2)
പാഴ്വിധിതന്നുടെ ചാട്ടയുമേറ്റു
പോവുക പോവുക ചങ്ങാതീ
ഭാരം വല്ലാത്ത ഭാരം

ഒരിക്കലൊരു പൂവാലൻ കിളി

Title in English
Orikkaloru poovaalan kili

ഒരിക്കലൊരു പൂവാലന്‍ കിളി
കളിക്കുമൊരു കുഞ്ഞിക്കുരുവിയെ
കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി - അവര്‍
ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി
(ഒരിക്കലൊരു... )

കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി (2)
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി - അവര്‍
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി 
(ഒരിക്കലൊരു....)

ആറ്റുവഞ്ചിപ്പൂ പറിക്കാന്‍ കൂട്ടുകാരി ആറ്റില്‍ച്ചാടീ (2)
നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ - കിളി
നീന്തിനീന്തി കാല്‍ തളര്‍ന്നു നിലയില്ലാതെ

എന്റെ വളയിട്ട കൈ പിടിച്ചു

Title in English
Ente valayitta kai pidichu

എന്റെ വളയിട്ട കൈപിടിച്ചു വിരുന്നുകാരൻ... 
വളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍ - പിന്നെ
വലയിട്ടു കണ്ണു കൊണ്ടു പുതുമാരന്‍
എന്റെ വളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍

വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് 
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് 
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
(എന്റെ വളയിട്ട....)

Film/album

കണ്ടാലാർക്കും കണ്ണിൽ പിടിക്കാത്ത

Title in English
Kandaalaarkkum kannil

കണ്ടാലാര്‍ക്കും കണ്ണില്‍ പിടിക്കാത്ത
കണ്ണില്‍ദണ്ണക്കിളിയേ.. കണ്ണില്‍ദണ്ണക്കിളിയേ
കൂടുകൂട്ടാന്‍ ഇടമില്ലല്ലോ പാടുവാനാശയെന്തേ
(കണ്ടാലാര്‍ക്കും...)

ചില്ലൊളിപ്പുള്ളി മയിലിനെപ്പോലെ
തുള്ളുവാനാശയെന്തേ (2)
സ്വര്‍ഗ്ഗത്തിലുള്ളൊരു പുഷ്പവനങ്ങളെ
സ്വപ്നം കാണ്മതെന്തേ..സ്വപ്നം കാണ്മതെന്തേ
(കണ്ടാലാര്‍ക്കും...)

തോട്ടത്തിലെങ്ങും അഭയം ലഭിക്കാത്ത 
കാട്ടിലെ കള്ളിപ്പൂവേ (2)
പൂക്കാരന്‍ നുള്ളില്ല പൂജയ്ക്കും കൊള്ളില്ല
കാക്കുന്നു നീയാരേ...കാക്കുന്നു നീയാരേ
(കണ്ടാലാര്‍ക്കും...)

കാണുമ്പോളിങ്ങനെ നാണം

Title in English
kaanumbolingane

കാണുമ്പോളിങ്ങനെ നാണം കുണുങ്ങിയാൽ
കല്യാണപ്പന്തലിലെന്തു ചെയ്യും
ചേട്ടൻ കയ്യുപിടിക്കുമ്പോൾ എന്തു ചെയ്യും(2)

മൈലാഞ്ചിയിട്ടൊരു മണിവളക്കൈകളിൽ
മലർമാല കിട്ടുമ്പോൾഎന്തു കാട്ടും
മുല്ല മലർമാല കിട്ടുമ്പോൾഎന്തുകാട്ടും (2)
(കാണുമ്പോളിങ്ങനെ..)

കിളിവാലൻ വെറ്റില തിന്നുന്ന കൂട്ടുകാർ
കിന്നാരം ചൊല്ലുമ്പോൾ എന്തുകാട്ടും(2)
നിലവിളക്കെരിയുന്ന വലിയൊരു വീട്ടിൽ നീ
വലത്തുകാൽ കുത്തുമ്പോൾ എന്തു ചെയ്യും(2)
നിന്റെ വലത്തുകാൽ കുത്തുമ്പോൾ എന്തു ചെയ്യും
മണീയറ മണിദീപം മങ്ങിത്തുടങ്ങുമ്പോൾ
മണവാളൻ വരുമപ്പോൾ എന്തു ചെയ്യും 
(കാണുമ്പോളിങ്ങനെ..)

കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ

Title in English
Kanakakkinaavinte kalivallam

കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍
കടവത്തു വന്നുനിന്ന കറുത്തപെണ്ണേ (2)
കവിളത്തു കണ്ണുനീര്‍ച്ചാലുകളണിഞ്ഞെന്റെ
കരളിന്റെ കല്‍പ്പടവില്‍ കടന്നോളേ (2)

കലിതുള്ളും കാറ്റിന്റെ കല്‍പ്പന കേട്ടിടാതെ
കളിവഞ്ചിയേറിടുവാന്‍ വരുന്നോ നീ
കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍
കടവത്തു വന്നുനിന്ന കറുത്തപെണ്ണേ

അധരത്തില്‍ ചിരിയുമായ് അണിയത്തു നീയിരുന്നാല്‍
അമരത്തു ഞാനിരുന്നു തുഴഞ്ഞോളാം (2)
അലറുന്ന കായലില്‍ തിരമാലയുണ്ടെന്നാലും
അക്കരെ ഞാന്‍ നിന്നെ കൊണ്ടുപോകാം
കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍
കടവത്തു വന്നുനിന്ന കറുത്തപെണ്ണേ

ഇതു ബാപ്പ ഞാനുമ്മ

Title in English
Ithu baappa njan umma

ഇതു ബാപ്പ ഞാനുമ്മ
എന്‍പൊന്മകളാണീ ബൊമ്മ
ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍
ഉമ്മതരാം പൊന്നുമ്മ
ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ

ഉപ്പൂപ്പാക്കൊരു ചുടുകാപ്പി 
ഉമ്മാ പോയി കാച്ചട്ടെ
ചുമ്മാ മോളേ കരയരുതേ
തെമ്മാടിത്തം കാട്ടരുതേ 
(ഇതു ബാപ്പ... )

ഉപ്പാപ്പാക്കൊരു പിരിമുറുക്ക്
കുഞ്ഞിക്കൈയ്യാല്‍ നീ കൊടുക്ക്
പല്ലില്ലാതെ ചവയ്ക്കട്ടെ
പല്ലില്ലാതെ ചവയ്ക്കട്ടെ
പള്ളേല്‍കുത്തി നിറയ്ക്കട്ടെ 

ഉപ്പാനോട് ചോദിച്ചാല്‍ 
കുപ്പായത്തിനു തുണി കിട്ടും
കാതിനു കിട്ടും ലോലാക്ക് 
കഴുത്തിലിടുവാന്‍ പത്താക്ക് 

പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ

Title in English
Pottichirikkalle ponmakale

പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും
പൊട്ടിക്കരയേണ്ട ജന്മമല്ലേ
നീയൊരു പെണ്ണായ് പിറന്നില്ലേ  -ഇനി
മയ്യത്താകും വരെ കരയേണ്ടേ 
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ
ചെല്ലമേ വിധിയെനിക്കില്ലല്ലോ
കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ-
പട്ടിളം കാലിൽ നീ അണിയേണ്ടേ  
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ 
മുട്ടുകൾ കുത്തി നടന്നാട്ടേ
മുത്തേ നീയെന്നെന്നും അല്ലാഹുവെ
നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

കാറ്റുപായ തകർന്നല്ലോ

Title in English
Kaattupaaya thakarnnallo

കാറ്റുപായ തകര്‍ന്നല്ലോ കൈതുഴ ഒടിഞ്ഞല്ലോ
കളിയോടം മറിഞ്ഞല്ലോ തോണിക്കാരീ ഓ...

കണ്ണീര്‍ത്തിരകളില്‍ നീന്തിത്തുടിക്കുന്ന
പെണ്ണേ മാപ്പിളപ്പെണ്ണേ
പെണ്ണേ മാപ്പിളപ്പെണ്ണേ 
കണ്ണെത്താതുള്ളൊരു കായലില്‍ 
തള്ളിയിട്ടല്ലോ നിന്നേ - പാഴ്വിധി
തള്ളിയിട്ടല്ലോ നിന്നേ

കൊട്ടിയടച്ചൊരു മൂഢന്റെ വാതിലില്‍
മുട്ടിവിളിയ്ക്കേണ്ട ബാലേ
കൊട്ടിയടയ്ക്കാത്തൊരള്ളാഹുവിന്‍ ദിവ്യ-
കൊട്ടാരവാതിലില്‍ ചെല്ലൂ നീ
കൊട്ടാരവാതിലില്‍ ചെല്ലൂ 
കണ്ണീര്‍ത്തിരകളില്‍ നീന്തിത്തുടിക്കുന്ന
പെണ്ണേ മാപ്പിളപ്പെണ്ണേ