ചുണ്ടിൽ മന്ദഹാസം

Title in English
Chundil mandahasam

 

ചുണ്ടിൽ മന്ദഹാസം - പക്ഷെ
നെഞ്ചിൽ കാളകൂടം (2)
ചുണ്ടിൽ മന്ദഹാസം

ഇതാണു ജീവിത നാടകശാല (2)
ഇതാണു വിധിയുടെ നിർദ്ദയലീലാ

ചുണ്ടിൽ മന്ദഹാസം - പക്ഷെ
നെഞ്ചിൽ കാളകൂടം 
ചുണ്ടിൽ മന്ദഹാസം

പല പല വേഷം പലരും കാട്ടും
പഥികാ പഴുതേ കേഴല്ലേ (2)
കദനക്കടലിൽ താഴല്ലേ

ചുണ്ടിൽ മന്ദഹാസം - പക്ഷെ
നെഞ്ചിൽ കാളകൂടം 
ചുണ്ടിൽ മന്ദഹാസം

കാറ്റലറട്ടെ... കടലലറട്ടെ (2)
കൈവെടിയല്ലേ അമരം നീ
നേരെ നിന്നുടെ കർമ്മം കാട്ടും
തീരം നോക്കിച്ചെറുതോണി
പാരം തള്ളി തുഴയൂ നീ (3)

 

പെണ്ണിനല്പം പ്രേമം വന്നാൽ

Title in English
Penninalpam premam vannaal

പെണ്ണിനല്പം പ്രേമം വന്നാൽ
കണ്ണിനാണു ജലദോഷം
ജലദോഷം ജലദോഷം

തുമ്മല് ചിമ്മല് ചീറല് ചീറ്റല്
കണ്മിഴി പൊത്തല് കരച്ചില് പിഴിച്ചില്
ജലദോഷം ജലദോഷം 
(എൻ പെണ്ണിനല്പം..)

സ്ഥലദോഷം കൊണ്ടും ജലദോഷം - ചിലർക്കു
ഫലദോഷം കൊണ്ടും ജലദോഷം
ജലദോഷം വന്നാൽ തലയുടെയുള്ളിൽ
പല പല തരത്തിൽ വരും ദോഷം 
(എൻ പെണ്ണിനല്പം... )

ജലദോഷക്കാരിൽ പല വേഷം - കാണാം
പനി കൂടി പിടിച്ചാൽ ബഹുമോശം
വൈദ്യനും ഡോക്ട൪ക്കും മരുന്നിനും മന്ത്രത്തിനും
വഴങ്ങിക്കൊടുക്കാത്ത ജലദോഷം
ജലദോഷം ജലദോഷം
(എൻ പെണ്ണിനല്പം... )

പറയാൻ വയ്യല്ലോ ജനനീ

Title in English
Parayaan vayyallo

പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2)
പൊന്തിവരുന്ന വികാരം - വെളിയില്‍ 
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ

തളര്‍ന്നുവീഴും പൊന്മകന്‍ - ഇവനെ
താങ്ങാന്‍ വയ്യല്ലോ (2)
കയ്യാല്‍ തഴുകാന്‍ വയ്യല്ലോ
ജനനി പറയാന്‍ വയ്യല്ലോ

താരാട്ടു പാടിയുറക്കാന്‍ ദാഹം
മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2)
എല്ലാം വിഫലം...  എന്തിനു ദു:ര്‍വിധി
കൊല്ലാക്കൊലയിത് ചെയ്യുന്നു (2)
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ

നോൽക്കാത്ത നൊയമ്പു ഞാൻ

Title in English
Nolkkatha noyambu

 

നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി
(നോല്‍ക്കാത്ത...)

സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 

പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി
നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി
കല്യാണധാമനവന്‍ വന്നല്ലോ - എന്റെ
കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 

പുള്ളിമാനല്ല മയിലല്ല

Title in English
Pullimaanalla mayilalla

പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവൾ
മാരിവില്ലൊത്ത പെണ്ണാണ്

പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവൾ
മാരിവില്ലൊത്ത പെണ്ണാണ്

പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
പത്തരമാറ്റുള്ള പൊന്നാണ് 
(പുള്ളിമാനല്ല... )

മണവാട്ടിപ്പെണ്ണിവൾ - മറ്റെങ്ങും കാണാത്ത
മാണിക്ക്യകല്ലൊത്ത മണിയാണ് - നല്ല
മാണിക്ക്യകല്ലൊത്ത മണിയാണ് 

ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
വാഴേണ്ട മന്ദാരമലരാണ് - എന്നും
വാഴേണ്ട മന്ദാരമലരാണ്  

കണ്ണീരൊഴുക്കുവാൻ മാത്രം

കണ്ണീരൊഴുക്കുവാൻ മാത്രം നീ
കണ്ണു തുറന്നതെന്തേ കണ്മണീ
കണ്ണു തുറന്നതെന്തേ
പിഞ്ചുകാൽ നോവുവാൻ മാത്രം നീ
പിച്ച നടന്നതെന്തേ (കണ്ണീരൊഴുക്കുവാൻ...)

അമ്മയ്ക്ക് പാരിതിൽ തണലായിത്തീരേണ്ടും
പൊൻ മുളയാകും നീ
കർമ്മഫലത്തിനാൽ വാടിക്കൊഴിയുവാൻ
ജന്മമെടുത്തതെന്തേ (കണ്ണീരൊഴുക്കുവാൻ...)

മുജ്ജന്മപാപത്തിനെന്നെ നീ ദൈവമേ
ശിക്ഷിക്ക വേണ്ടുവോളം
കന്മഷം തീണ്ടാത്ത കണ്മണിക്കുട്ടനെ
കാക്കണം നീ തന്നെ മഹേശ്വരാ
കാക്കണം നീ തന്നെ (കണ്ണീരൊഴുക്കുവാൻ...)

പടച്ചവൻ നമുക്കൊരു വരം

Title in English
Padachavan namukkoru varam

പടച്ചവൻ നമുക്കൊരു വരം തന്നാൽ പിന്നെ
പിടിച്ചതും തൊട്ടതും പൊന്നാക്കും (2)

കുളത്തിലെ മീനെല്ലാം പൊരിച്ച മീനാക്കും
എളുപ്പം പിടിച്ചിട്ടു തിന്നാനൊക്കും
നെല്ലിൻ വയലിൽ നെയ്ച്ചോറു വിളയും
കല്ലെടുത്തൂതി കൽക്കണ്ടമാക്കും (പടച്ചവൻ..)

കാട്ടിലെ കരിയില  കസവുമുണ്ടാക്കും
റോട്ടിലെ തെണ്ടിയെ പണക്കാരനാക്കും
പശുവിനെ കറന്നാൽ പാൽക്കാപ്പി കിട്ടും
പാടത്തെ തോട്ടിൽ പായസമൊഴുക്കും (പടച്ചവൻ...)

മാടങ്ങളെല്ലാം മാളികയാക്കും
മാളികപ്പടിപ്പുര നവരത്നമാക്കും
മാറാത്ത രോഗങ്ങൾ മാറ്റിത്തീർക്കും
കാറും ജോറും എല്ലാർക്കുമൊക്കും (പടച്ചവൻ...)
 

Film/album

കണ്ണില്ലെങ്കിലും കരളിൻ

Title in English
Kannillenkilum

കണ്ണില്ലെങ്കിലും കരളിൻ കണ്ണിനാൽ
കണ്ണനെ ഞാനിന്നു കണ്ടൂ - എന്റെ
രാധാരമണനെ കണ്ടൂ
(കണ്ണില്ലെങ്കിലും..)

സങ്കല്പചോരനെ സൗന്ദര്യരൂപനെ
സംഗീതക്കാരനെ കണ്ടൂ - എന്റെ
സായൂജ്യനാഥനെ കണ്ടൂ 
(കണ്ണില്ലെങ്കിലും..)

ഭാവനായമുന തൻ തീരെ പൂത്ത
പൂവള്ളിക്കുടിലിന്റെ ചാരെ
രാഗാർദ്രചിത്തനായ് പാടിയിരിക്കുമെൻ
രാധാരമണനെ കണ്ടൂ
(കണ്ണില്ലെങ്കിലും..)

നീലക്കടൽ വർണ്ണമുണ്ടോ ആവോ
പീലിച്ചുരുൾമുടിയുണ്ടോ
കോലക്കുഴലിന്റെ നാദത്തിലൂടെ - ഞാൻ
കോമളരൂപനെ കണ്ടു 
(കണ്ണില്ലെങ്കിലും..)

Film/album

കൈ തൊഴാം കണ്ണാ

Title in English
Kai thozhaam kanna

കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ
കൈതവം നീക്കുവാൻ കാലടിയെന്നുമേ (2)

കബരിയിൽ നീലപ്പീലികൾ ചൂടി
കാനനമുരളിയിൽ ഗാനങ്ങളൂതി
കാലികൾ മേഞ്ഞിടും വനങ്ങളിലോടി
കളിയാടും രൂപം കാണണമെന്നും

കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ
കൈതവം നീക്കുവാൻ കാലടിയെന്നുമേ

കൗമുദീ മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തിൽ കാണണം ദേവാ
പാവനാ നിൻ പദം താണു തൊഴുന്നേൻ
പാപവിനാശന വാതാലയേശാ

കൈ തൊഴാം കണ്ണാ കാർമുകിൽ വർണ്ണാ
കൈതവം നീക്കുവാൻ കാലടിയെന്നുമേ (2)

കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി

Title in English
Kannupothikkali

കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി
കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ
കാറ്റുകൊള്ളണ കണ്ണാ കണ്ണാ
കള്ളനെ വെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ (2)
(കണ്ണുപൊത്തിക്കളി..)

തുള്ളുമിളംകിളി തുമ്പിതുള്ളും കിളി
തൂശാണിക്കൊമ്പത്തെ മഞ്ഞക്കിളി
പാറിയിരിക്കണ പൈങ്കിളി പൈങ്കിളി
കള്ളനെ വെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ (2)

അത്തിപ്പഴം കൊത്തി ഇത്തിപ്പഴംകൊത്തി
പൊത്തിലിരിക്കണ തത്തേ തത്തേ
കത്തിരക്കൊക്കുള്ള തത്തേ തത്തേ
കള്ളനെവെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ (2)