കുറുകുറുമെച്ചം പെണ്ണുണ്ടോ

Title in English
Kurukurumacham pennundo

 

കുറുകുറുമെച്ചം പെണ്ണുണ്ടോ
കുഞ്ഞാലിമെച്ചം പെണ്ണുണ്ടോ
സംസറക്കാ പെണ്ണുണ്ടോ
സുറുക്കാബീബീടെ മാരനുക്ക് 

കളിചിരി മാറിയ പെണ്ണുണ്ട്
കൈപ്പുണ്യമേറിയ പെണ്ണുണ്ട്
കണ്ണിനിണങ്ങിയ മാരനുണ്ടോ - ഈ
പെണ്ണിനു പറ്റിയ മാരനുണ്ടോ 

മണിവളയിട്ടൊരു പെണ്ണുണ്ടോ
മൈലാഞ്ചിയിട്ടൊരു പെണ്ണുണ്ടോ
മംഗലത്തിനു പെണ്ണുണ്ടോ
പൂമാളിക മോളിലെ മാരന്ക്ക്

മാരനെക്കണ്ടാൽ ചേലാണു
ഖബൂലു പറഞ്ഞാൽ കോളാണു
താമസം പെണ്ണിനു ഹരമാണു - പിന്നെ
ഏഴാം ബഹറിന്റെ തരമാണു

പേരാറ്റിൻ കരയിൽ വെച്ച്

Title in English
Peraattin karayil

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട്
വാഴയ്ക്കാ - അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ

അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്‍
സത്തിയം മുഴുവനും പറഞ്ഞില്ലേ - എന്റെ
മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ -
ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്‍ന്നില്ലേ 

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ

കാണാൻ പറ്റാത്ത കനകത്തിൻ

Title in English
Kaanaan pattaatha

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ് 
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ

കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ 
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ

കുറുന്തോട്ടിക്കായ പഴുത്തു

Title in English
Kurunthotti kaaya pazhuthu

കുറുന്തോട്ടിക്കായ പഴുത്തു 
കുറുമൊഴി മുല്ല പൂത്തു 
കൂട്ടിനുള്ളിൽ മൂളൻ കിളി 
കുയിലു വിളിച്ചു 
കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി 
തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ 

എരുക്കിന്റെ താടിമീശ പറന്നു വന്നു 
പച്ചമുരുക്കിന്മേൽ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു
പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ 
പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ
പുല്ലുമേയാൻ പോവേണ്ടേ 
(കുറുന്തോട്ടിക്കായ... )

മധുരപ്പൂവന പുതുമലർക്കൊടി

Title in English
Madhurappoovana

മധുരപ്പൂവനപ്പുതുമലര്‍ക്കൊടി
കണക്കുനില്‍ക്കണ പെണ്ണ്
കഴുത്തിലൊക്കെയും പൊന്ന്
മധുമൊഴികള്‍തന്‍ കിളിചിരികണ്ട്
തളര്‍ന്ന താമരച്ചെണ്ട്

കുളികഴിപ്പിച്ച് കരിമിഴികളില്‍
പുതുസുറുമയും പൂശി
വിശറിചുറ്റിലും വീശീ
കിളികള്‍ പോലുള്ള കുസൃതിപ്പെണ്ണുങ്ങള്‍
ചെവിയില്‍ കിന്നാരം പേശി

ആഹാ.... ഒഹോ.....
മലര്‍വനികയില്‍ പുലരിപോലിപ്പോള്‍
പുതിയ മാപ്പിളപോരും
മണിയറയ്ക്കുള്ളില്‍ ചേരും
ഇളം കിളിനിന്നെ അകത്തു തള്ളീട്ട്
പതുക്കെവാതിലും ചാരും

പടച്ചവൻ വളർത്തുന്ന

Title in English
Padachavan valarthunna

പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ
പണ്ടൊരിക്കൽ ഞാനും നിങ്ങൾ
കളിക്കുമാ ബാല്യത്തിന്റെ
പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു
പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ

കാലമാകും കാവൽക്കാരൻ ഒരു ദിനം കളിയാടീ
കളിത്തോപ്പിൽ നിന്നുമെന്നെ പുറത്തു തള്ളീ
പൂവനത്തിൽ നിന്നുമെന്നെ പുറന്തള്ളും നേരം കൊടും-
ജീവിതത്തിൻ ഭാരമെന്റെ കഴുത്തിലേറ്റി 
പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ
പറന്നു പറന്നു പാറും കുരുവികളേ

യേശുനായകാ ദേവാ സ്നേഹഗായകാ

Title in English
Yesunaayaka

യേശുനായകാ ദേവാ സ്നേഹഗായകാ
യേശുനായകാ ദേവാ... സ്നേഹഗായകാ
പറുദീസ തന്നിലെ പട്ടോളിമെത്തയിൽ
പരിപൂതമാക്കിയ മിശിഹായേ
പാരിനെ രക്ഷിക്കാൻ പശുവിൻ തൊഴുത്തിലെ
പാഴ്പ്പുല്ലിൻ മേലേ കിടന്നൂ നീ 
യേശുനായകാ ദേവാ സ്നേഹഗായകാ

അവനിതൻ പാപത്തിൻ ഭാരം ചുമക്കുവാൻ
അത്താണിയായ് മുന്നിൽ നിന്നു നീ (2)
പാപത്തിൻ കൂരിരുൾ മൂടിയ പാതയിൽ
സ്നേഹപ്രകാശം ചൊരിഞ്ഞു നീ
യേശുനായകാ ദേവാ സ്നേഹഗായകാ

പാഴ് ചെളി വെള്ളത്തെ മുന്തിരിച്ചാറാക്കി
പാപികൾക്കേകിയ മിശിഹായേ (2)
ആശ്രയം നീ തന്നെ അഭയം നീ തന്നെ
ആശ്രിതവത്സല കർത്താവേ (2) 

മലയാളത്തിൽ പെണ്ണില്ലാഞ്ഞു

Title in English
Malayalathil pennillaanju

മലയാളത്തിൽ പെണ്ണില്ലാഞ്ഞു
മറുദേശത്തും പെണ്ണില്ലാഞ്ഞു
ബഹറിന്റെ അക്കരെ നിന്നൊരു
മണവാട്ടി പെൺകൊടി വന്നേ
പെൺകൊടി വന്നേ 

മണവാട്ടിപ്പെണ്ണിനിണങ്ങിയ
മാപ്പിളയെ കിട്ടാഞ്ഞിട്ട്
ജന്നത്തിൽ നിന്നും നല്ലൊരു
പുന്നാരമാരൻ വന്നേ മാരൻ വന്നേ 

മേലാകെ പൊന്നണിയിക്കാൻ
ഭൂലോകത്തിൽ പൊന്നില്ലാഞ്ഞ്
അമ്പിളിതൻ നാട്ടിൽ ചെന്നു
പൊൻ പവനും വാങ്ങിയുരുക്കി
പൊൻ പവനും വാങ്ങിയുരുക്കി 
(മലയാളത്തിൽ... )

കളിവാക്കു ചൊല്ലുമ്പോൾ

Title in English
Kalivaakku chollumbol

കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത്
കാണുന്നതെന്തേ സിന്ദൂരം-  പെണ്ണേ
കാണുന്നതെന്തേ സിന്ദൂരം (കളിവാക്കു...)
(കളിവാക്കു... )

പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ
പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം - പെണ്ണേ
ചുണ്ടത്ത് പൂത്തല്ലോ മന്ദാരം 
(കളിവാക്കു... )

കണ്ണിൽ പ്രേമത്തിൻ കനകവിളക്കുകൾ
കത്തിച്ചു വെച്ചവനാരാണ് -  പെണ്ണേ
കത്തിച്ചു വെച്ചവനാരാണ്
(കളിവാക്കു... )

കാണാത്ത നേരത്ത് കരളിന്റെ മാറത്ത്
പാടുന്ന പൈങ്കിളി ഏതാണു പെണ്ണേ
പാടുന്ന പൈങ്കിളി ഏതാണ്

വള കിലുക്കും വാനമ്പാടീ

Title in English
vala kilukkum

വളകിലുക്കും വാനമ്പാടീ
വഴിതെളിക്കാനാരാണ് 
വഴിതെളിക്കാന്‍ വാനിലൊരു 
മണിവിളക്കുണ്ട് മണിവിളക്കുണ്ട് 
(വളകിലുക്കും... )

കുസൃതിക്കാരീ..
കുസൃതിക്കാരീ കൂരിരുട്ടില്‍
കൂടെ വരാനാരുണ്ട് 
കൂടെ വരാന്‍ കാടുചുറ്റും
കുഞ്ഞിക്കാറ്റുണ്ട്
കുഞ്ഞിക്കാറ്റുണ്ട്

കാട്ടിനുള്ളില്‍ കാല്‍ തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട് 
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും
കാട്ടിനുള്ളില്‍ കാല്‍ തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട് 
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും

Year
1965