അഴകിൻ നീലക്കടലിൽ

Title in English
Azhakin neelakkadalil

അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ 
അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നും
അരയന്നപ്പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ (2)
ബലെ ബലെ ബലെ ബലെ

മന്ദാരക്കണ്ണില്‍ നിന്നും മലരമ്പുകളെയ്യട്ടെ ആ..ആ..
പുന്നാരച്ചുണ്ടില്‍ നിന്നും പൂപ്പുഞ്ചിരി പെയ്യട്ടെ
ആനന്ദം കൊള്ളാത്തൊരാരാണെന്നറിയട്ടെ 
ഞാനെന്റെ കണ്‍പീലികളാല്‍ അവനേയൊന്നുഴിയട്ടെ (ആനന്ദം..)
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ 

കുപ്പിവള കിലുക്കുന്ന കുയിലേ

Title in English
Kuppivala kilukkunna

കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ
കുട്ടിക്കാലം മറക്കല്ലേ -  നിന്റെ
കുട്ടിക്കാലം മറക്കല്ലേ

കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ
കുട്ടിക്കാലം മറക്കല്ലേ - നിന്റെ
കുട്ടിക്കാലം മറക്കല്ലേ 
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊരുളേ കരളേ
പൊന്നിന്‍കട്ടേ ചതിക്കല്ലേ - എന്റെ
പൊന്നിന്‍കട്ടേ ചതിക്കല്ലേ 

പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞ്
മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞ് (2)
കരിമൊട്ടു വിരിഞ്ഞിന്നു കൈതപ്പൂവായി
കവിളത്തെ കാക്കപ്പുള്ളി നുണക്കുഴിയായി  

പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ

Title in English
Punnellu koithallo

തെയ്യന്തോം  തെയ്യന്തോം തെയ്യന്തോം  താരോ
പുന്നെല്ലു കൊയ്തല്ലോ പുത്തരിയും വന്നല്ലോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവീ ഓഹോ
വന്നാട്ടെ വന്നാട്ടെ  മണ്ണാത്തിക്കുരുവീ
കൈതോലക്കാടു വിട്ടു കാറ്റാടിക്കൂടു വിട്ടു
വന്നാട്ടെ വന്നാട്ടെ മണ്ണാത്തിക്കുരുവി ഓഹോ
വന്നാട്ടെ വന്നാട്ടെ മണ്ണാത്തുക്കുരുവി
(പുന്നെല്ലു..)

പാൽച്ചോറു വയ്ക്കേണം പായസം വയ്ക്കേണം
പൂച്ചിന്നിക്കാവിൽ ചെന്നു വേല കാണണം
(പുന്നെല്ലു..)

അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും

Title in English
ammaye kalippikkaan

കൃഷ്ണാ..കൃഷ്ണാ....
അമ്മയെക്കളിപ്പിക്കാൻ തെമ്മാടി വേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ
കൃഷ്ണാ നീയല്ലയോ (അമ്മയെ..)

ആകുലമകറ്റുവാൻ ശ്രീഹരിയെന്മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം
കൃഷ്ണാ കളിച്ചിടേണം.. (അമ്മയെ...)

ജീവിതമാം വൃന്ദാവനിയിൽ
പൂവുകളാം ഞങ്ങൾ നിന്റെ
ചേവടിയിൽ പൂജയ്ക്കായി പതിച്ചിടേണം
ഹൃദയത്തിൻ കാളിന്ദിയിൽ കദനത്തിൻ കാളിയ സർപ്പം (2)
പുളയുമ്പോൾ ഉണ്ണിക്കൃഷ്ണാ തുണച്ചിടേണം
കൃഷ്ണാ തുണച്ചീടേണം (അമ്മയെ...)

കണ്മിഴി പൂട്ടിക്കൊണ്ടെൻ

Title in English
Kanmizhi poottikkonden

രാരീരാരോ ഉണ്ണീ രാരീരാരോ 
രാരീരാരോ ഉണ്ണീ രാരീരാരോ 
കണ്മിഴികള്‍ പൂട്ടിക്കൊണ്ടെന്‍
പൊന്നുണ്ണിയുറങ്ങും നേരം
സ്വര്‍ഗത്തില്‍ നിന്നും വരുമൊരു
സ്വപ്നത്തിന്‍ പുഷ്പവിമാനം
രാരീരാരോ ഉണ്ണീ രാരീരാരോ

അന്നച്ചിറകുകള്‍ വീശി - അതു
മന്നിലിറങ്ങി വരുമ്പോള്‍
അന്നച്ചിറകുകള്‍ വീശി - അതു
മന്നിലിറങ്ങി വരുമ്പോള്‍
വരുമപ്പോള്‍ വരുമപ്പോളൊരു
സുരസുന്ദര രാജകുമാരന്‍
(കണ്മിഴികള്‍... )
രാരീരാരോ ഉണ്ണീ രാരീരാരോ

മണിച്ചിലമ്പേ മണിച്ചിലമ്പേ

Title in English
Manichilambe

മണിച്ചിലമ്പേ മണിച്ചിലമ്പേ
മതി മതി നിൻ മയക്കമെല്ലാം
കഴുത്തിൽ നിന്നെ അഴകിൽ കെട്ടി
കള്ളക്കൃഷ്ണൻ തുള്ളിടുമ്പോൾ
മലഞ്ചെരുവിൽ വളകിലുക്കം
മലരു നുള്ളും പെണ്ണല്ലാ
(മണിച്ചിലമ്പേ..)

പൂത്തൊടിയിൽ മണി കിലുക്കം
പൂജ ചെയ്യും പൂജാരിയല്ലാ
ഓടിവരും കൃഷ്ണനല്ലോ
കാടു ചുറ്റും കൃഷ്ണനല്ലോ  
(മണിച്ചിലമ്പേ..)

മണിക്കൊമ്പിൽ പീലി കുത്തി
മാൻ കഴുത്തിൽ ചിലമ്പു കെട്ടി
കുറുനിരയിൽ കുങ്കുമമായ്
കളിയാടാൻ കൃഷ്ണാ വാ  
(മണിച്ചിലമ്പേ..)

കല്പന തൻ അളകാപുരിയിൽ

Title in English
Kalpanathan alakapuriyil

കല്പന തൻ അളകാപുരിയിൽ
പുഷ്പിതമാം പൂവാടികളിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ- നിന്നെ
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 
പൂജിക്കും ഞാൻ വെറുമൊരു പൂജാരി 
കല്പന തൻ അളകാപുരിയിൽ

വസന്തമലരുകൾ നൃത്തം വെയ്ക്കും 
വനവല്ലിക്കുടിലിൽ
സുഗന്ധമൊഴുക്കും പുലർവെട്ടത്തിൽ
കണ്ടു നിന്നെ ഞാൻ
വിണ്ണിലുദിക്കും വാർമഴവില്ലിൻ
വർണ്ണങ്ങൾ പിഴിഞ്ഞെടുത്ത്
നിന്നുടെ സുന്ദരചിത്രം
മാനസഭിത്തിയിലെഴുതീ ഞാൻ 
മാനസഭിത്തിയിലെഴുതീ ഞാൻ 
കല്പന തൻ അളകാപുരിയിൽ

പണ്ടൊരിക്കലാദ്യം തമ്മിൽ

പണ്ടൊരിക്കലാദ്യം തമ്മിൽ
കണ്ടതോർമ്മയുണ്ടോ
കണ്ടു മുട്ടിയപ്പോൾ കണ്മുന
കൊണ്ടതോർമ്മയുണ്ടോ (പണ്ടൊരിക്കൽ...)

മുന്നിൽ വന്ന നേരം വഴിയിൽ
നിന്നതോർമ്മയുണ്ടോ
വന്നതോർമ്മയുണ്ടോ മിഴികൾ
ചൊന്നതോർമ്മയുണ്ടോ (പണ്ടൊരിക്കൽ...)

മിണ്ടിയില്ല തമ്മിൽ മിണ്ടാൻ
ചുണ്ടുകൾക്കു നാണം
കള്ള നോട്ടമായ് തോഴികൾ
ചൊല്ലിയന്നു കാര്യം (പണ്ടൊരിക്കൽ...)

ഒറ്റമാത്രയാലേ പ്രതീക്ഷകൾ
എത്ര പൂത്തു നിന്നു
എത്രയോർത്തിരുന്നു പിന്നെ
എത്ര കാത്തിരുന്നു (പണ്ടൊരിക്കൽ...)

കല്യാണനാളിനു മുൻപായി

കല്യാണം കല്യാണം
കല്യാണനാളിനു മുൻപായി പെണ്ണിനു
കരളിലെമ്മാതിരിയായിരിക്കും (കല്യാണം..)

പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവൾ മനസ്സു കൊണ്ടെപ്പൊഴും പിറുപിറുക്കും
കൈ കോർത്തും കൊണ്ടവൾ കടപ്പുറത്തോ മറ്റോ
സർക്കീട്ടു പോകുന്നതായിരിക്കും
അവിടന്നും പോയാൽ പിന്നെ ഹോ
വാവാവോ വാവാവോ
പാടുന്നതായിരിക്കും(കല്യാണം...)

ഒരു തുളസിപ്പൂമാലികയായ്

Title in English
Oru thulasippoo maalikayaai

ഒരു തുളസിപ്പൂമാലികയായ്  ഗുരുവായൂർ നടയിൽ വെച്ചെൻ
കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ
നരജന്മം പിന്നെ ഭവാനായ്  പതിച്ചു കിട്ടും  (ഒരു)

കുത്തുവിളക്കെരിയുമ്പോൾ  കുപ്പിവളയണിക്കൈയ്യിൽ
പുത്തനൊരു പുടവ നീ  എനിക്കു നൽകും (2)
പുലരിപ്പൊന്നൊളിയിൽക്കൂടി  പൂജിച്ച മലരുകൾ ചൂടി (2)
ശ്രീകോവിൽ നമ്മളൊന്നായ്  വലത്തു വെക്കും (ഒരു)

കടമിഴിയിൽ സ്വപ്നവുമായ് ഹൃദയതിൽ സ്വർഗ്ഗവുമായി
നട വിട്ടു നമ്മൾ മെല്ലെ നടന്നുപോകും (2)
അവിടുന്നെൻ കൈ പിടിക്കും നിഴലായി ഞാൻ നടക്കും
മധുവിധുവിൻ മണിയറ തന്നിൽ  നടന്നു ചെല്ലും (ഒരു)