പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര്

Title in English
Pandu pandu nammude peru

 

പണ്ടു പണ്ട് നമ്മുടെ പേര് ശങ്കരച്ചാര്
ഇന്നു വന്ന് നമ്മുടെ പേര് ഗോപകുമാറ്‌
പണ്ടു കണ്ട ഞാനോ പാരിന്നൊരു ഭാരം
ഇന്നു കാണും ഞാനോ സിനിമാതാരം (2)
സാക്ഷാൽ സിനിമാ താരം
കോളേജ് വിട്ടു വരും കൊച്ചു കള്ളിപ്പെണ്ണ്
ആളു കൊള്ളാം ക്യാമറയ്ക്കു ചേർന്ന നല്ല കണ്ണ് (2)

പണ്ടു പണ്ട് നമ്മുടെ പേര് ശങ്കരച്ചാര്
ഇന്നു വന്ന് നമ്മുടെ പേര് ഗോപകുമാറ്‌

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

Title in English
Premathin naattukaryanu njan

 

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ (2)
പേരില്ലാ രാജകുമാരിയാണു ഞാൻ
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

കിനാവിന്റെ വീട്ടുകാരി
നിലാവിന്റെ കൂട്ടുകാരി
കിരീടമില്ലാ രാജകുമാരിയാണു ഞാൻ (2)
(പ്രേമത്തിൻ....)

സംഗീതം പാടിയെന്റെ -
സാമ്രാജ്യം നേടി ഞാൻ
തങ്കത്തിൻ ചിലങ്ക കെട്ടി 
ചെങ്കോലു ചൂടി ഞാൻ (2)
(പ്രേമത്തിൻ....)

കൈവിരലാൽ മുദ്രകൾ കാട്ടി
കഥ പറയും റാണി ഞാൻ (2)
കണ്മുനയാൽ കവിതകള്‍ എഴുതും
കലാകാരിയാണു ഞാൻ (2)

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ 
പേരില്ലാ രാജകുമാരിയാണു ഞാൻ
പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

നിൽക്കടാ നിൽക്കടാ മർക്കടാ

Title in English
Nilkkada nilkkada markkada

 

നിൽക്കടാ നിൽക്കടാ മർക്കടാ- നിന്റെ
മുഷ്കിന്നു തീർക്കും ഞാൻ ഓർക്കടാ
ആരെടാ  വന്നു ചേരടാ വേഗം
കെട്ടടാ കൈകൾ കെട്ടടാ

കാട്ടുകരിങ്കുരങ്ങിന്റെ കാലു രണ്ടും കെട്ടിയാട്ടേ
വണ്ണമെഴും വാലിന്മേൽ എണ്ണ വേഗം ഒഴിച്ചാട്ടേ
തീയും വേഗം വെയ്ക്കിനെടാ എന്നു ചൊല്ലി രാവണനും
കേട്ട നേരം ചൂട്ടും വീശി
കൊള്ളി വെയ്ക്കാൻ രാക്ഷസന്മാരോടിയല്ലോ

കാളുന്ന പന്തമല്ലോ
തീയിപ്പോൾ വെയ്ക്കുമല്ലോ
തക തക തക തൈ
കിടുകിടാ വിറയല്ലോ
സാഹസം കാട്ടുമല്ലോ
ബല്ലാത്ത ചതിയാണല്ലോ

ഒരു കൈയൊരു കൈയൊരു കൈയ്യ്

Title in English
Oru kai oru kai

ഒരു കൈ ഒരു കൈ ഒരു കൈയ്യ് 
ഒരായിരം കൈ ചേരട്ടേ... 
ഒരായിരം കൈ പോരല്ലളിയാ
ഒരു ലക്ഷം കൈ ചേരട്ടേ... 

ഒത്തു പിടിച്ചാട്ടേ.. മലയുടെ മത്തു തകര്‍ത്താട്ടേ... ഓഓഓ..
തിത്തിതാ തകതൈ ഏലം. . . 

കോട മൂടും മലയുടെ നേരെ
പട വെട്ടിയ വീരന്മാരേ... വീരന്മാരേ..
അലറിപ്പായും പുഴയുടെ വായില്‍ അണ കെട്ടിയ കൂട്ടക്കാരേ...
അണ കെട്ടിയ കൂട്ടക്കാരേ...
ഓഹോഹോ... ഓഹോഹോ...

കൊണ്ടു പിടിച്ചാട്ടേ.. വലിയവര്‍ കണ്ടു പഠിച്ചോട്ടേ... ഓഹോഹോ... 
തിത്തിതാ തകതൈ ഏലം... 

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി

Title in English
Thoo Manjin

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )

പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )

Film/album
Submitted by Kiranz on Sat, 08/15/2009 - 02:13

സ്നേഹത്തിൻ കാനനച്ചോലയിൽ

Title in English
Snehathin kananacholayil

സ്നേഹത്തിൻ കാനനച്ചോലയിൽ
ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ (2)
ആശിച്ചു നീട്ടിയ കുമ്പിളിൽ
ആഴക്കു കണ്ണീർ മാത്രമോ 

സ്നേഹത്തിൻ കാനനച്ചോലയിൽ
ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ

മഹിയിലെൻ സങ്കല്പമാലയാൽ
മണിവീണ മീട്ടിയ ഗായകാ (2)
പ്രാണൻ പിടഞ്ഞിങ്ങു വീണു പോയ്
പാടാൻ കൊതിച്ച നിൻ പൂങ്കുയിൽ 

സ്നേഹത്തിൻ കാനനച്ചോലയിൽ
ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ

ഇന്നോളമെന്റെ ജീവനിൽ
പൊൻ തിരി കത്തിച്ച താരമേ (2)
ഓടക്കുഴൽ പൊട്ടി വീണു പോയ്
പാടാൻ കൊതിച്ച നിൻ പൂങ്കുയിൽ (2)

സ്നേഹത്തിൻ കാനനച്ചോലയിൽ
ദാഹിച്ചു ദാഹിച്ചു ചെന്നു ഞാൻ
 

ചുടുകണ്ണീരാലെൻ ജീവിതകഥ

Title in English
Chudu kanneeraalen

 

ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍
മണ്ണിതിലെഴുതുമ്പോള്‍
കരയരുതാരും കരളുകളുരുകീ 
കരയരുതേ വെറുതേ 
ആരും കരയരുതേ വെറുതേ
(ചുടുകണ്ണീരാലെന്‍.... )

പ്രാണസഖീ നിന്‍ കല്യാണത്തിന് (2)
ഞാനൊരു സമ്മാനം നല്‍കാം
മാമകജീവിത രക്തം കൊണ്ടൊരു 
മായാമലര്‍മാലാ - നല്ലൊരു
വാടാമലര്‍മാലാ - നല്ലൊരു
വാടാ‍മലര്‍മാലാ
(ചുടുകണ്ണീരാലെന്‍ .... )

വെണ്ണീറാകും വ്യാമോഹമൊരുനാള്‍
മണ്ണായ് തീരും ദേഹം
മണ്ണടിയില്ല മഹിയിതിലെങ്ങും 
നിര്‍മ്മലമാം അനുരാഗം - നമ്മുടെ
സുന്ദരമാം അനുരാഗം
(ചുടുകണ്ണീരാലെന്‍.....)

കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി

Title in English
Koottinilam kili kunjaattakkili

കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ

ദൂരത്തെ പാദുഷ നട്ടു വളർത്തുന്ന
കാരയ്ക്കാത്തോട്ടത്തിൽ പോവില്ലേ
കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട
കുഞ്ഞാറ്റക്കിളി പോവില്ല 

കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-
കുഞ്ഞാറ്റക്കിളി പോവില്ലാ

മുത്തു പതിച്ചൊരു കൂടുമായ് മക്കത്തെ
സുൽത്താൻ വന്നു വിളിച്ചാലോ
മുത്തും വേണ്ട രത്നങ്ങളും വേണ്ട
അത്തിമരത്തിലെ പൊത്തു പോരും

ആശ തൻ പൂന്തേൻ

Title in English
Aasha than poonthen

 

ആശ തൻ പൂന്തേൻ അറിയാതെ മോന്തി ഞാൻ (2)
ആനന്ദ ലഹരിയിൽ അറിയാതെ നീന്തി ഞാൻ
കാലിടറി കാലിടറി വീഴുമോ - ഞാൻ
കാലിടറി ഇടറി വീഴുമോ ഞാൻ

(ആശ തൻ ‍..)

മനോരാജ്യപൂങ്കാവിൽ മലരായി പൊന്തി ഞാൻ
മലരായി പൊന്തി ഞാൻ
കൈകൊള്ളാൻ ആളില്ല പൂനുള്ളാൻ ആളില്ല
പൂവുനുള്ളാൻ ഓടിവരൂ പൂജാരീ
ഒരു പുതിയ ലോകം കാട്ടി തരും പൂക്കാരി

(ആശ തൻ ‍..)

പൂങ്കാറ്റിൻ ഊഞ്ഞാലിൽ മെല്ലേ മെല്ലേ ആടി ഞാൻ (2)
വണ്ടുകളെ കണ്ടു ഞാൻ വ്യാമോഹം കൊണ്ടു ഞാൻ (2)
സങ്കൽപവേളയിൽ സംഗീതം മീട്ടി ഞാൻ
മതി മതി ഇനി മനക്കോട്ടകൾ മലരേ നീ മറന്നാലും

(ആശ തൻ ‍..)
 

മാടത്തിൻ മക്കളേ വന്നാട്ടേ

Title in English
Maadathin makkale vannatte

 

മാടത്തിന്‍ മക്കളേ.. വന്നാട്ടേ വന്നാട്ടേ
പാടത്തിന്‍ മക്കളേ...വന്നാട്ടേ വന്നാട്ടേ
മണ്ണിന്റെ മക്കളേ....വന്നാട്ടേ വന്നാട്ടേ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ..... 
നാടിന്റെ വിളിയാണ് നന്മവരണവഴിയാണ് 
നാടിനായി ജോലി ഹാ നാളെ നല്ല കൂലി 
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ 
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ 

മാടത്തിന്‍ മക്കളേ പാടത്തിന്‍ മക്കളേ 
മണ്ണിന്റെ മക്കളേ വന്നാട്ടേ ഹോയ്........
മാമലമേലേ.....
മമ്മട്ടികൊണ്ടാ കോടാലികൊണ്ടാ
പിക്കാസുകൊണ്ടാ കണ്ണമ്മേ
മാമലമേലേ വേലതന്‍ -
കൊടിക്കൂറയേന്തി ചെന്നാട്ടേ
ഹോയ് ഹോയ് ഹോയ് ഹോയ്