ഒരു നദീ തീരത്തിൽ

Title in English
Oru nadi theerathil

 

ഒരു നദീതീരത്തിൽ ഒരു കുന്നിന്നോരത്തിൽ
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം (2)

മണ്ണിനാൽ തറ കെട്ടി മാന്തോലാൽ മറ കെട്ടി
മയിലിന്റെ പീലിയാല്‍ ഓല നിരത്തി
ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം
ഓ...ഓ...ങും...

അടിമുടി പൂത്തൊരു പൂമരച്ചോട്ടിൽ
ഈ രാഗമന്ദിരം തീർത്തു വെയ്ക്കാം (2)
കന്നി പിറക്കുമ്പോൾ കാട്ടിൽ നിന്നെൻ കൈയ്യാൽ
കനകം വിളയിച്ചു കാഴ്ച വയ്ക്കാം
ഓ...ഓ...ങും...

വന്നാട്ടെ തത്തമ്മപ്പെണ്ണേ

Title in English
Vannaatte thathammappenne

വന്നാട്ടെ തത്തമ്മപ്പെണ്ണേ
ചെറുതേന്‍ കുടിച്ച് ചൊന്നാട്ടെ നാട്ടിലെ വര്‍ത്താനം...
ഹയ്യാത്ത തൈതാ..

തെക്കുന്നു വന്നതാണെങ്കില്‍ നീ ചൊല്ലെടി
തെന്മലയിലെന്തു വിശേഷങ്ങള്‍..
ഹയ്യാത്ത തൈതാ..

മുല്ലപ്പെണ്ണിന്നലെ നല്ലൊരു പതക്കമിട്ടു 
മുത്തിന്‍ പതക്കമിട്ടു
കള്ളക്കാറ്റോടി വന്നു
പറിച്ചെടുത്തു മെല്ലെ പറിച്ചെടുത്തു..

വടക്കുന്നു വന്നതാണെങ്കില്‍ നീ ചൊല്ലെടി പെണ്ണേ
വൈകാശിയിലെന്തു വിശേഷങ്ങള്‍
ഹയ്യാത്ത തൈതാ..

തിങ്കളേ പൂന്തിങ്കളേ

Title in English
Thinkale poonthinkale

 

തിങ്കളേ പൂന്തിങ്കളേ.... 
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില കളിയടയ്ക്കയും
ചേർത്തൊരുക്കേണം 
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ

കനകത്താരകക്കാട്ടിൽ കരയാമ്പൂ നുള്ളണം (2)
മലയമാരുതൻ നൽകും ഏലത്തരി ചേർക്കണം (2)
കിഴക്കു ദിക്കിലെ മാളികയിലെ മാരനൊന്നു മുറുക്കണം (2)
കിഴക്കുദിക്കും നേരമവനു ചുണ്ടുകൾ ചുമക്കണം (2)
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില
കളിയടയ്ക്കയും ചേർത്തൊരുക്കേണം 
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ

ഇരുണ്ടുവല്ലോ പാരും വാനും

Title in English
Irunduvallo paarum vaanum

 

ഇരുണ്ടുവല്ലോ പാരും വാനും
വിരുന്നുകാരാ പോകല്ലേ (2)
വിരുന്നുകാരാ പോകല്ലേ (2)

(ഇരുണ്ടുവല്ലോ....)

വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ
വിശാല ജീവിത മണിയറയിൽ
നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു -
നീലത്താമര മലർമെത്ത

(ഇരുണ്ടുവല്ലോ....)

മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ
മലർക്കിനാക്കൾ പൊതിയുമ്പോൾ
കനത്ത വാതില്‍പ്പൊളിയുടെ വെളിയിൽ
കാവലിരുന്നിടുമെൻ ഹൃദയം

(ഇരുണ്ടുവല്ലോ...)
 

 

തങ്കത്താഴികക്കുടമല്ല

Title in English
Thankathazhika kudamalla

തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ
സ്വർണ്ണമയൂരമല്ല
(തങ്കത്താഴിക..)

കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിർമരത്തണലില്ല
ഏതോ വിരഹത്തിൻ ഇരുൾവന്നുമൂടുമൊ-
രേകാന്തശൂന്യതയല്ലോ - അവിടെയൊ-
രേകാന്ത ശൂന്യതയല്ലോ - ഓഓഓ... 
(തങ്കത്താഴിക..)

കർപ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടി ഒച്ചയില്ല
ഏതോ പ്രണയത്തിൻ കഥയോർത്തു നിൽക്കുമൊ-
രേകാന്ത മൂകതയല്ലോ -അവിടെയൊ- 
രേകാന്ത മൂകതയല്ലോ
(തങ്കത്താഴിക..)

 

തുടുതുടുന്നനെയുള്ളൊരു പെണ്ണ്‌

Title in English
Thuduthudunnaneyulloru pennu

ഓ..ഓ.. 
ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്‌ താരാ ഹെയ്‌ 
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്‌ 
തുടുതുടുന്നനെയുള്ളൊരു പെണ്ണ്‌ തുടുത്ത മുന്തിരി പോലെ 

കൊലുകൊലുന്നനെയുള്ളൊരു പെണ്ണ്‌ കൊലുവിളക്കു പോലെ 
കൊറ്റംകുളങ്ങരെ വേലയ്ക്കു പോയപ്പം കിട്ടിയ സുന്ദരിപ്പെണ്ണാണ്‌ 
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്‌ 
തുടുതുടുന്നനെയുള്ളൊരു പെണ്ണ്‌ തുടുത്ത മുന്തിരി പോലെ 

ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു

Title in English
Chandanakkinnam thattimarichittu

 

ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ (2) 
താമരപ്പൂമുഖം തന്നിലെത്തി 
ചേറു പുരട്ടിയ സുന്ദരക്കുട്ടാ 

ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ 

മാനത്തെ വീടിന്റെ മുറ്റത്തിരുന്നുള്ള 
മണ്ണുവാരിക്കളി മതിയാക്കൂ (2) 
ഇത്തിരി നേരത്തെ മൂവന്തി തന്നൊരു 
പട്ടു കുപ്പായം മുഷിയില്ലേ (2) 

ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു -
മന്ദഹസിക്കും അമ്പിളിക്കുട്ടാ 

കാരുണ്യസാഗരനേ

Title in English
Karunya sagarane

 

കാരുണ്യ സാഗരനേ കമലാ മനോഹരനേ (2)
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ 
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം 
ഗുരുപവനപുരേശാ...  

നീലമേഘശ്യാമളനേ നീരജവിലോചനനേ 
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ 
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം 
ഗുരു പവനപുരേശാ...

ഭക്തലോക പാലകനേ പത്മനാഭനേ പരനേ (2)
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ 
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം 
ഗുരു പവനപുരേശാ...  

വാനിൻ മടിത്തട്ടിൽ

Title in English
Vanin madithattil

 

വാനിൻ മടിത്തട്ടിൽ അമ്പിളിപ്പൈതൽ 
വാടിത്തളർന്നു കിടന്നുറങ്ങി 
താരങ്ങൾ പോലും മയങ്ങി - ഓമന- 
ത്താരിളം പൈതലേ നീയുറങ്ങൂ 

വാരിധിത്തായതൻ മാറത്തുറങ്ങി 
വാരുറ്റ കല്ലോല കന്മണികൾ 
പാരിടമെല്ലാം മയങ്ങി - ദൈവത്തിൻ 
പാവന രൂപമേ നീയുറങ്ങൂ 

പെറ്റമ്മയെക്കണ്ടു പുഞ്ചിരിക്കൊള്ളാൻ 
കിട്ടിയ കുഞ്ഞോമൽ കണ്ണുകളാൽ 
ചിറ്റമ്മയെ നോക്കി കേഴുമ്പോഴുള്ളം 
പൊട്ടിത്തകരുന്നു പൊന്നുകുഞ്ഞേ 

കേഴുന്നതെന്തിന്നു ദൈവത്തിൻ മുന്നിൽ 
കേവലം പാവകളല്ലോ നമ്മൾ 
കേഴമാൻ കണ്ണൊന്നു ചിമ്മിയുറങ്ങൂ 
കേഴാതെൻ തങ്കക്കുരുന്നല്ലേ നീ 

കണ്ണടച്ചാലും കനകക്കിനാക്കൾ

Title in English
Kannadachaalum kanakakkinakkal

കണ്ണടച്ചാലും കനകക്കിനാക്കൾ 
കണ്ണു തുറന്നാലും കനകക്കിനാക്കൾ 

പണ്ടൊരു പൂമരച്ചോട്ടിലായ്‌ നിന്നെ 
കുണ്ഠിതത്തോടെ ഞാൻ കാത്തിരുന്നപ്പോൾ (2) 
മറ്റാരും കാണാതെ പൂമരമേറി നീ 
മലർ മഴ പെയ്യിച്ചതിന്നും ഞാൻ കാണ്മൂ (2) 

വെള്ളി നിലാവിൽ പൊന്നോണ രാവിൽ 
വള്ളിയൂഞ്ഞാലിൽ ഞാൻ ആടിയ നേരം (2) 

പിന്നിൽ നിന്നൂഞ്ഞാല തള്ളി നീ എന്നെ 
മണ്ണിൽ മറിച്ചിട്ട രംഗം ഞാൻ കാണ്മൂ (2) 

കണ്ണടച്ചാലും കനകക്കിനാക്കൾ 
കണ്ണു തുറന്നാലും കനകക്കിനാക്കൾ