കണ്ണാരം പൊത്തി പൊത്തി
കണ്ണാരം പൊത്തി പൊത്തി
കൈലേസ് കണ്ണിൽ കെട്ടി
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ
അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ
കിന്നാരം ചൊല്ലി ചൊല്ലി
കിളിച്ചുണ്ടിൽ നുള്ളി നുള്ളി
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ
കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ
കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ
കാമിനിയുടെ കാതിലൊരു കഥ പറയട്ടേ
കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ
കാമുകന്റെ കാതിലൊരു കവിത മൂളട്ടേ
- Read more about കണ്ണാരം പൊത്തി പൊത്തി
- 1196 views