കറക്കു കമ്പനി കറക്കുകമ്പനി

Title in English
Karakku company

കറക്കു കമ്പനി കറക്കു കമ്പനി
കറക്കു കമ്പനി ഡയറക്ടര്‍ ഞാന്‍
തുണയ്ക്കു കിട്ടിയ നീയോ - നമ്മുടെ
കറക്കു കമ്പനി മാനേജര്‍

പഠിച്ച മുറകള്‍ പയറ്റി ഞാനൊരു
പണിയ്ക്കു ചേരാന്‍ പണമുണ്ടാക്കാന്‍
പടച്ചതമ്പ്ര മണ്ടയിലെഴുതിയ
കുറിപ്പു മാറ്റാന്‍ വഴിയില്ലല്ലോ

രാപ്പകല്‍ ജോലികള്‍ പലതും നോക്കി
ശാപ്പാടിനും വകയില്ലാതായ്
കാഷായത്തില്‍ കടന്ന നേരം
കാലു പിടിയ്ക്കാനാളുണ്ടായ്

ചക്കരവാക്കിന്നെണ്ണയൊഴിച്ചാല്‍
ചക്രം കൂടാതോടും വണ്ടി
കറക്കു കമ്പനി ഒന്നുണ്ടാക്കാന്‍
മിടുക്കു മാത്രം മൂലധനം ഹാ

അനുരാഗക്കോടതിയിൽ

Title in English
Anuragakkodathiyil

അനുരാഗക്കോടതിയിൽ വ്യവഹാരക്കേസാണ്
അതിനായി ഞാനയച്ച വക്കീൽ നോട്ടീസാണ്

കരളിനകത്തെ ഭൂമിയെല്ലാം കൈയ്യേറിക്കളഞ്ഞില്ലേ
കണ്ടപ്പോൾ മർമ്മം നോക്കി കണ്മുനയാൽ എറിഞ്ഞില്ലേ
സിവിലായും ക്രിമിനലാ‍യും വ്യവഹാരക്കേസാണ്

കാര്യം കളിയായ് മാറ്റേണ്ടാ കാണാത്ത മട്ടിൽ മാറണ്ടാ
കണ്ട കരക്കാർ സാക്ഷി വരും കല്യാണത്തിനു വിധിയാകും
അപ്പീലിനു പോകാൻ തയ്യാർ അന്യായക്കേസാണ്

മാനോടൊത്തു വളർന്നില്ല

Title in English
Manodothu valarnnilla

മാനോടൊത്തു വളർന്നില്ല
മാമുനി തന്നുടെ മകളല്ല
താമരയല്ലിക്കണ്ണാൽ നിന്നെ
താലോലിച്ചോട്ടെ - ഞാനൊന്നു
താലോലിച്ചോട്ടേ
(മാനോടൊത്തു....)

കളിവാക്കൊന്നും പറയേണ്ട
കരം പിടിക്കാൻ പോരണ്ട (2)
കണ്ടെന്നാകിൽ നാട്ടു നടപ്പിനു -
മിണ്ടിക്കൂടെന്നോ - മനുഷ്യനു
മിണ്ടിക്കൂടെന്നോ
(മാനോടൊത്തു...)

നീലനിലാവിലിരിക്കേണ്ട
വീണക്കമ്പി മുറുക്കേണ്ട (2)
ചുണ്ടിൽ നിന്നൊരു മണിക്കിലുക്കം
ചുമ്മാ കേട്ടോട്ടേ - ഞാനൊന്നു
ചുമ്മാ കേട്ടോട്ടേ

പണ്ടു പണ്ടു പണ്ടേ

Title in English
Pandu pandu pande

 

പണ്ടു പണ്ടു പണ്ടേ പാരിങ്കലായ്
പശുത്തൊഴുത്തിൽ
ശ്രീ യേശു ഭൂജാതനായ് (2)

കാണുന്നോരുടെ കണ്ണിന്‍ കണിയായ്
കരുണാസാരമായ്
കന്യാപുത്രൻ ഭൂജാതനായ് (2) 

പാരാകവേ പ്രേമസംഗീതകം (2)
പകരാനായ് ശ്രീയേശു ഭൂജാതനായ്
പതിതർക്കെല്ലാം ആലംബമായ് (2)
(പണ്ടു പണ്ടു..)

കൺതെളിയാൻ പൊൻദീപമായ് (2)
ഇരുളിൽ താഴും പാരിന്നു പൊൻ ദീപമായ്
പാപക്കടലിൽ വെൺതീരമായ് (2)
(പണ്ടു പണ്ടു....)

 

കരളിന്റെ കരളിലെ യമുന

Title in English
Karalinte karalile

കരളിന്റെ കരളിലെ യമുനതന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം

കരയാതെ കണ്‍പീലി നനയാതെ കാണുകെന്‍
കദനത്തിന്‍ ബാ‍ഷ്പകുടീരം - മന്ദം
മിടിക്കുന്ന പ്രേതകുടീരം

മറവിതന്‍ കൂരിരുള്‍ മറച്ചാലും മറയാത്ത
മാമക വ്യാമോഹ ദീപം (2) - ഇന്നും
മായാതെ മിന്നുന്നു മൂകം

കരളിന്റെ കരളിലെ യമുനതന്‍ കരയിലായ്
കാണുകെന്‍ പ്രേമകുടീരം
തേങ്ങിക്കരയുന്ന പ്രേതകുടീരം

എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍

Title in English
Ellaam kazhinju

എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍
എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ
എല്ലാം തകര്‍ന്നല്ലോ
എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ
എല്ലാം തകര്‍ന്നല്ലോ
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍

താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍
തേങ്ങിക്കരയും ഹൃദയത്തിലേന്തി
കരുണതന്‍ തീരം കാണാതെയുള്ളോരീ
കണ്ണീരാഴിയില്‍ നീന്തി നീന്തി

ആടു സഖീ പാടു സഖീ

Title in English
Aadu sakhi

ആടു സഖീ പാടു സഖീ
ആനന്ദലഹരിയിൽ നീ സുമുഖി
ആടു സഖീ പാടു സഖീ
പ്രേമസാഗരതീരരാജിത
ഫുല്ലപുഷ്പിതവാടിയിൽ
അരുണകിരണകിശോരികൾ
മണിവീണ മീട്ടിയ വേദിയിൽ
നീലനീരദവീഥിയിൽ
നിരഘമാമനുഭൂതിയിൽ
മാരിവില്ലണി വർണ്ണമാലകൾ
മാറിലിട്ടതിമോടിയിൽ

(ആടു സഖി..)

കാതരമാനസ കനകഗഗനതല
കളകോകിലമേ പാടൂ
മധുരമധുരതര ജീവിത ലതികതൻ
മായാമലരേ ആടൂ

(ആടു സഖീ...)

പുഷ്യരാഗമോതിരമിട്ടൊരു

Title in English
pushyaraga mothiramittoru

പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ..
സ്വർഗ്ഗവാതിൽ തുറന്നുവരുന്നൊരു സ്വപ്നകല പോലെ...
ഉറങ്ങുമെന്നിലെ എന്നെ ചുംബിച്ചുണർത്തി നിൻ ഗാനം..
മനസ്സിൽ മായാനിർവൃതി പാകിയ മയൂര സന്ദേശം..
പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ

ഏകാന്തതയുടെയഴികൾക്കുള്ളിലെ ഏതോ നിശ്വാസം..
എന്റെ വികാരത്തളിരിൽ വിരൽതൊടും ഏതോ നിശ്വാസം..
വിതിർത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിൻ ഗാനം..
ഉറക്കൊഴിക്കും മോഹശതങ്ങളെ ഉണർത്തി നിൻ ഗാനം..
പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ