കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും

Title in English
karpoora thenmavil

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..
കരിമലക്കാട്ടിനുള്ളിൽ തിന കൊയ്യും കുരുവിപ്പെണ്ണേ
കുറി കൂട്ടാൻ എനിക്കിത്തിരി ചന്ദനം കൊണ്ടത്തായോ
ചന്ദനം കൊണ്ടത്തായോ 

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..

Lyrics Genre

പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ

പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ
പാടത്തു തുള്ളാട്ടം
കൈത വരമ്പത്ത് കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം (പച്ചപ്പനംതത്ത..)

പുഞ്ചക്കു തേവണ പൂവാലന്മാരും
പാടിയാടണ കൊണ്ടാട്ടം
ചിന്ദൂരം വേണ്ട ലോലാക്കു വേണ്ട
ചിങ്കാരപ്പെണ്ണിനു താളത്തിൽ തുള്ളുവാൻ
ചേങ്ങല വേണ്ട ചെണ്ട വേണ്ട  (പച്ചപ്പനംതത്ത..)

കാവാലം കായലിൽ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണു
നല്ലെണ്ണ വേണം താളിയും വേണം
മാരനെക്കാണുവാൻ മാഞ്ചോട്ടിലെത്തുമ്പോൾ
മാലയും വേണം ചേലും വേണം  (പച്ചപ്പനംതത്ത..)

ഉറ്റവളോ നീ പെറ്റവളോ

Title in English
Uttavalo nee pettavalo

അമ്മാ.. അമ്മാ..
ഉറ്റവളോ നീ പെറ്റവളോ നീ
ഉറ്റവരെ കൈവിട്ടവളോ നീ
ദുഖമിതെന്തമ്മേ മക്കളുമേതമ്മേ 
(ഉറ്റവളോ... )

ചൊരിയും നിന്‍ ചുടുകണ്ണീരാലേ
തഴുകിയ മണ്ണില്‍ നീ കൈയ്യാലേ
തഴുകിയ മണ്ണില്‍ നീ കൈയ്യാലേ
തേടുവതാരേ തേടുവതാരേ 
(ഉറ്റവളോ... )

പിഞ്ചാകുമ്പോള്‍ നെഞ്ചിലുറക്കം
കണ്ണടയുമ്പോള്‍ മണ്ണിലുറക്കം
പോയവനാരോ പ്രായവുമേതോ

കൂടെ നടന്നൊരു യാത്രക്കാരേ..
മാടിവിളിക്കും വിധി പലവഴിയായ്
മാടിവിളിക്കും വിധി പലവഴിയായ്
തേടുവതാരേ തേടുവതാരേ 

തൂമണിദീപമണഞ്ഞു

Title in English
Thoomanideepamananju

തൂമണിദീപമണഞ്ഞൂ 
താമരമാലകരിഞ്ഞൂ
ഇല്ലാ പൂജാശാലയിൽ ദേവൻ
ഇല്ല വരില്ലിനിയാരും
തൂമണിദീപമണഞ്ഞൂ 
താമരമാലകരിഞ്ഞൂ

സുന്ദരിയായൊരു രാവേ
എന്തിനു ചന്ദനധാര (2)
എന്തിനു കവിളിൽ കണ്ണീര്‍ത്തുള്ളികള്‍
എങ്ങോപോയി നിന്‍ ദേവൻ
തൂമണിദീപമണഞ്ഞൂ 
താമരമാലകരിഞ്ഞൂ

പണ്ടത്തെക്കഥ പാടിപ്പാടി
പഞ്ചമി വന്നുകഴിഞ്ഞു (2)
വീണുതകര്‍ന്ന കിനാവിന്മുന്നില്‍
ഞാനും നിഴലും മാത്രം
തൂമണിദീപമണഞ്ഞൂ 
താമരമാലകരിഞ്ഞൂ

ആലപ്പി ഉസ്മാൻ

Name in English
Aleppy Usman

Alleppey Usman - Music Director
തബലിസ്റ്റായിരുന്ന
ആലപ്പി ഉസ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളാണ് “കൊച്ചുമോൻ”,“രാഗിണി“ എന്നിവ.1965ൽ ആയിരുന്നു ആലപ്പി ഉസ്മാൻ എന്ന സംഗീതസംവിധായകൻ മലയാളത്തിൽ കന്നിപ്രവേശം നടത്തിയത്.

മാനത്തെ യമുന തൻ

Title in English
Maanathe yamunathan

മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല്‍
മാടിമാടി വിളിക്കുന്നതാരേ നീ
ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ

വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ
വാസന്തസന്ധ്യയായ് നിന്നു (2)
കളിവഞ്ചിയേറി കവിതയും മൂളി
കാണാന്‍ കാമുകന്‍ വന്നീടും
കാണാന്‍ കാമുകന്‍ വന്നീടും
ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ

പാതിരാമുല്ലകള്‍ മോതിരം മാറുന്ന
പാലൊളിപ്പന്തലിന്‍ താഴെ (2)
മണിവീണ മീട്ടി കൈത്തിരി നീട്ടി
മണിവീണ മീട്ടി കൈത്തിരി നീട്ടി
മാരന്‍ കാണുവാന്‍ വന്നീടും
മാരന്‍ കാണുവാന്‍ വന്നീടും 

കണ്ണിലെന്താണ് കണ്ണിലെന്താണ്

Title in English
Kannilenthaanu

കണ്ണിലെന്താണ് കണ്ണിലെന്താണ്?
കനകക്കിനാവിന്റെ മയ്യ്

മയ്യിലെന്താണുള്ളത്?

മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്‌യ് 

കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്‌യ് 

ഓഹോ അപ്പോള്‍ നിന്റെ കരളിലെന്താണ്?

കരളിലെന്താണ് നെയ്യ്
നെയ്യില്‍ കൈത്തിരിത്തീയ്യ്
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ?

ഒഴിച്ചത്?

നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ
ഈ ഓമല്‍ത്താമരക്കയ്യ്

Film/album
Music

വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി

Title in English
Velukkumbo puzhayoru

ഓഹോ.....  
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി 
നല്ല കളിക്കുട്ടി ഒരു കളിക്കുട്ടി 
വെള്ളാരംകല്ലെടുതു വെള്ളമണൽ തിട്ടുകളിൽ 
തുള്ളിക്കളിക്കണ കളിക്കുട്ടി 
ആഹാ കളിക്കുട്ടി ഒരു കളിക്കുട്ടി 

വെയിലത്തു പുഴയൊരു മണവാട്ടി 
ആഹാ മണവാട്ടി കൊച്ചു മണവാട്ടി 
തങ്കക്കസവണിഞ്ഞു താമര കുണുക്കിട്ടു 
നാണിച്ചു നടക്കണ മണവാട്ടി 
ആഹാ മണവാട്ടി കൊച്ചു മണവാട്ടി 
(വെളുക്കുമ്പൊ..) 

Film/album
Music

ചാലക്കുടിപ്പുഴയും വെയിലിൽ

Title in English
Chaalakkudippuzhayum

ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)
ചന്ദനച്ചോലയിങ്കൽ ഇന്നൊരു
ചാഞ്ചക്കം വഞ്ചിയെത്തും (2)
ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)

ചാഞ്ചക്കം വഞ്ചിയേറി - എന്നെക്കാണാൻ
മൊഞ്ചുള്ള മാരനെത്തും (2)
ചോലക്കടവിലപ്പോൾ പുത്തിലഞ്ഞി
ചീലക്കുട പിടിക്കും (2)
ചാലക്കുടിപ്പുഴയും വെയിലിൽ
ചന്ദനച്ചോലയെടി (2)

Film/album
Music

എങ്കിലോ പണ്ടൊരു കാലം

Title in English
Enkilo pandoru kaalam

എങ്കിലോ പണ്ടൊരു കാലം
മംഗലാംഗൻ രാമദേവൻ
പതിനാലാണ്ടു കാട്ടിൽ പാർക്കാൻ
വ്രതമെടുത്തു പോകും നേരം
ഗുണവതിയാം സീതാദേവി
കണവൻ തന്റെ കൂടെ ചെന്നാൻ
പോരേണ്ടാ നീ ചാരുശീലേ
ഘോരാരണ്യ വാസം ചെയ്യാൻ

മുള്ളും കല്ലും മൂർഖൻ പാമ്പും
കൊല്ലാൻ നോക്കും മൃഗരാശിയും
പ്രാണനാഥേ കാട്ടിലുണ്ടേ
പാർക്കുക നീ നാട്ടിൽത്തന്നേ
എന്നു രാമൻ ചൊന്നനേരം
കണ്ണീരോടേ ചൊല്ലി സീത

നാടെനിയ്ക്കു നരകമല്ലോ
നാഥനെന്നെ വിട്ടു പോയാൽ
കാടെനിയ്ക്കു സ്വർഗ്ഗലോകം
കാന്തനെന്നെ കൊണ്ടു പോയാൽ
(എങ്കിലോ... )
 

Film/album
Music