കാറ്റുപായ തകർന്നല്ലോ

കാറ്റുപായ തകര്‍ന്നല്ലോ കൈതുഴ ഒടിഞ്ഞല്ലോ
കളിയോടം മറിഞ്ഞല്ലോ തോണിക്കാരീ ഓ...

കണ്ണീര്‍ത്തിരകളില്‍ നീന്തിത്തുടിക്കുന്ന
പെണ്ണേ മാപ്പിളപ്പെണ്ണേ
പെണ്ണേ മാപ്പിളപ്പെണ്ണേ 
കണ്ണെത്താതുള്ളൊരു കായലില്‍ 
തള്ളിയിട്ടല്ലോ നിന്നേ - പാഴ്വിധി
തള്ളിയിട്ടല്ലോ നിന്നേ

കൊട്ടിയടച്ചൊരു മൂഢന്റെ വാതിലില്‍
മുട്ടിവിളിയ്ക്കേണ്ട ബാലേ
കൊട്ടിയടയ്ക്കാത്തൊരള്ളാഹുവിന്‍ ദിവ്യ-
കൊട്ടാരവാതിലില്‍ ചെല്ലൂ നീ
കൊട്ടാരവാതിലില്‍ ചെല്ലൂ 
കണ്ണീര്‍ത്തിരകളില്‍ നീന്തിത്തുടിക്കുന്ന
പെണ്ണേ മാപ്പിളപ്പെണ്ണേ

തടവില്‍ കിടന്നു നീ ചെയ്യാത്ത തെറ്റിനായ്
തായേ ഓ... ....
തടവില്‍ കിടന്നു നീ ചെയ്യാത്ത തെറ്റിനായ്
തായേ കേഴുമെന്‍ തായേ
പൊന്മണിക്കുഞ്ഞിനെ പോറ്റുവാനല്ലയോ 
ജന്മമിതള്ളാഹു നല്‍കീ
പൊന്മണിക്കുഞ്ഞിനെ പോറ്റുവാനല്ലയോ 
ജന്മമിതള്ളാഹു നല്‍കീ- സ്ത്രീ
ജന്മമിതള്ളാഹു നല്‍കീ