ദേവത

U
റിലീസ് തിയ്യതി
Devatha-Malayalam Film 1964
1965
അനുബന്ധ വർത്തമാനം
  • പ്രമുഖ സംഗീതജ്ഞൻ ഡോ.ബാലമുരളീകൃഷ്ണ പിന്നണി പാടിയ പ്രഥമ മലയാള ചിത്രം.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഗവേഷണക്കാരനായ മോഹന്റെ മുഖം പരീക്ഷണശാലയിലെ പൊട്ടിത്തെറിയിൽ വിരൂപമായതോടെ പ്രേയസി രമ അവനെ വിട്ട് ഇംഗ്ലണ്ടിൽ നിന്ന് എത്തിയ വേണുവിന്റെ തോഴിയായി. അനാഥാലയത്തിലെ അന്ധയായ അമ്മിണിയുടെ പാട്ട് കേട്ട് മോഹൻ അവളിൽ ആകൃഷ്ടനായി, അവരുടെ കല്യാണവും കഴിഞ്ഞു. കടപ്പാടുള്ള വേണു ശസ്ത്രക്രിയയിലൂടെ അമ്മിണിക്ക് കാഴ്ച്ച നൽകി, മോഹന്റെ മുഖവൈകൃതം കണ്ട് ഞെട്ടി നിലം പതിച്ചു. എന്നാൽ ബാഹ്യരൂപത്തിൽ തനിക്ക് പരാതിയില്ലെന്ന് തുറന്നു പറഞ്ഞു. മോഹന് അപകർഷതാബോധമുണ്ട്.  അമ്മിണിയുടെ സ്നേഹിതൻ മാത്രമായ വാസു , വേണു പുറം തള്ളിയ രമയോടൊപ്പം വീട്ടിൽ എത്തിയപ്പോൾ മോഹൻ തെറ്റിദ്ധരിച്ച് തോക്കെടുത്ത് വെടി വച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. അമ്മിണി വീണ്ടും യാചകവേഷം ധരിച്ച് അനാഥാലയത്തിലേക്ക് പോകാൻ തയാറാകുന്നു. കരളുരുകിയ മോഹൻ അവളെ സ്വീകരിക്കുന്നു.

റിലീസ് തിയ്യതി