ഒന്നാംതരം ബലൂൺ തരാം

Title in English
Onnaam tharam balloon

 

ഒന്നാം തരം ബലൂണ്‍ തരാം
ഒരു നല്ല പീപ്പീ തരാം (2)
ഓടിയോടി വാ ..
ഓടിയോടിയോടി വന്നൊരു 
മുത്തം തന്നാട്ടേ - ചക്കര 
മുത്തം തന്നാട്ടേ

പാട്ടു പാടും പെട്ടി തരാം
താളം മുട്ടാന്‍ ചെണ്ട തരാം (2)
ചോടു വെച്ചൂ - 
ചോടു വെച്ചു ചോടു വെച്ചു
കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ 
(ഒന്നാം തരം.... )

അരപ്പാത്രം പാലു തരാം 
അമ്മ വന്നാല്‍ കാപ്പി തരാം
ആടിയാടി അരികില്‍ വന്നൊരു
നൃത്തം ചെയ്താട്ടേ - നല്ലൊരു
നൃത്തം ചെയ്താട്ടേ 
(ഒന്നാം തരം.... )

മാലാ മാലാ മധുമലർമാലാ

Title in English
Maala maala madhumalarmaala

 

മാലാ മാലാ മധുമലർമാലാ 
ആരു വാങ്ങും ആരു വാങ്ങും 
അഴകിൻ പൂമാല അഴകിന്‍ പൂമാല 
മാലാ മാലാ മധുമലർമാലാ 
ആരു വാങ്ങും ആരു വാങ്ങും 
അഴകിൻ പൂമാല അഴകിന്‍ പൂമാല 
മാലാ മാലാ മധുമലർമാലാ 
അഴകിൻ പൂമാല

നാടുവാഴും രാജകുമാരനു 
ചൂടാനായൊരു മാല വേണം (2)
കനകം കിട്ടും രത്നം കിട്ടും (2)
കൈവെടിയാമോ മലർമാല (2)
കനകം നേടാൻ വിൽക്കുകയില്ല 
കലാശില്പമീ പൂമാല (2) 

മൂഢയാം സഹോദരീ

Title in English
Moodayaam sahodari

മൂഢയാം സഹോദരീ..
മുന്‍കോപമല്ലോ നിന്‍ ശത്രു

തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
നാക്കില്‍ നിന്നു തൊടുത്തീടും പാഴ്-
വാക്കു തടുക്കാനരുതല്ലോ

പാഴ്ച്ചൊല്ലാകിയ വാള്‍മുനയാലേ
പാവനമാം നിന്‍ സോദരബന്ധം
പാടേയറ്റു തകര്‍ന്നല്ലോ...
നിന്‍ കൂടപ്പിറപ്പു പോയല്ലോ - നിന്‍
കൂടും വിട്ടു പറന്നല്ലോ

അവിവേകമരുതേ ആത്മസഹോദരാ....

ആശാവസന്തം അനുരാഗസുഗന്ധം

Title in English
ashavasantham

 

ആ. .... ആ...ആ.... 
ആശാവസന്തം.... 
ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ ആഹാ ആനന്ദം (2)

കാറ്റിന്റെ ചാമരം കളഭത്തിൻ തൂമണം
കാലടിയിൽ കനകത്തിൻ കൊച്ചുനൂപുരം
കാണുന്നൂ ഞാൻ കൊതിച്ച കല്യാണഗോപുരം (2)

ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ....
ആടുമ്പോൾ ആഹാ ആനന്ദം 

ആ.... 
അഴകിനൂഞ്ഞാല ആനന്ദമേള (3)
കരളിങ്കൽ കലയുടെ വനമുല്ലമാല (2)
അരികത്തായ് അവിടത്തെ സാന്നിദ്ധ്യവേള

ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ ആഹാ ആനന്ദം 
ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ.... 
ആടുമ്പോൾ ആഹാ ആനന്ദം

 

മാമലനാട്ടിൽ പൊന്നോണം

Title in English
Maamalanaattil ponnonam

മാമലനാട്ടിൽ പൊന്നോണം
മാവേലിയെത്തണ കല്യാണം(2)
പയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പൊൻ കിളിയേ
ഏ.. പാടെടി പാടെടി പൊന്‍ കിളിയേ (2)

മാതേവർക്കൊരു തറ വേണം
തറയുടെ മേലോരു കുട വേണം (2)
കുടയുടെ താഴെ പൂ വേണം
പൂവാലൊരു കളമെഴുതേണം
ഓ.. പൂവാലൊരു കളമെഴുതേണം (2)

കാക്കപ്പൂവേ കാക്കപ്പൂവേ 
കളമെഴുതാൻ പൂ തരുമോ കാക്കപ്പൂവേ (2)
പൂവുണ്ടല്ലോ പൂപ്പറ വേണം 
പുത്തരിക്കു പായസത്തിനു തേനും വേണം 
തേനും വേണം (പൂവുണ്ടല്ലോ..)

ഓടും പാവ ചാടും പാവ

Title in English
odum paava chaadum paava

ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ 
ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ

കൈ പൊക്കുന്നൊരു പാവ
കാലാട്ടുന്നൊരു പാവ (2)
കളിയാടും കളിപ്പാവ...  വാ വാ 

ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ

കണ്ടോ കണ്ടോ കാറ്റു വരുമ്പോൾ
കഴുത്തു നീട്ടും ബൊമ്മ (2)
കപ്പലിലേറി കടലുകളേഴും 
കടന്നു വന്ന മദാമ്മ (2)

ഓടും പാവ ചാടും പാവ
ഓടിയോടി വാ വാ - കുഞ്ഞേ
ഓടിയോടി വാ വാ

കാമദഹന നിൻ

Title in English
Kamadhahana nin

കാമദഹന നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ പാരിൽ 
കാമദഹന നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ പാരിൽ
കാമദഹന നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ... 

ശങ്കര ജഡാധരാ നിൻ പദമല്ലാതെ (2)
സങ്കടനിവാരണം ഏതോ പാരിൽ (2)
കാമദഹന നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ പാരിൽ 
കാമദഹന നിൻ കാലടിയല്ലാതെ
കരുണാനിലയനം ഏതോ... 

ഹൃദയത്തിൽ ഞാൻ കണ്ട കിനാവുകൾ തകർന്നൂ
കദനത്തിൻ ചെന്തീയിൽ ജീവിതമെരിഞ്ഞൂ (2)
അലതല്ലും നിന്നലിവിൻ കടലിൽ നിന്നൊരു തുള്ളി
ജലം എനിക്കേകുക ജഗദീശാ (2)

ആരോമലാളെ കരയല്ലേ

Title in English
Aromalaale karayalle

ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ 
ആശ്രയമായ് ഭഗവാനില്ലേ
ആരോമലാളെ കരയല്ലേ

പൊട്ടിപ്പോയാൽ പോകട്ടെ- നീ
പോറ്റി വളർത്തിയ പൊൻപാവാ
വിധിയുടെ ചരടുകൾ വിട്ടാൽ മർത്ത്യൻ
വീണുടയുന്ന കളിപ്പാവ 
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ 
ആരോമലാളെ കരയല്ലേ

കണ്മണി നിന്നെ കാണാനൊരു നാൾ
അമ്മാവൻ വന്നെത്തുമ്പോൾ
കുഞ്ഞിക്കൈയ്യിൽ നൽകും - പട്ടിൻ
കുപ്പായമിട്ടൊരു പൊൻപാവ 
ആരോമലാളെ കരയല്ലേ
ആശ്രയമായ് ഭഗവാനില്ലേ 
ആരോമലാളെ കരയല്ലേ

താമരത്തുമ്പീ വാ വാ

Title in English
Thamarathumbee vaa vaa

താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ
വാ.. താളം പിടിക്കാം ഞാന്‍
കരള്‍ തംബുരു മീട്ടാം ഞാന്‍ വാ..

താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ

താളത്തിനൊപ്പം ഞാന്‍
തണ്ടു വലിക്കുമ്പോള്‍
വെള്ളിച്ചിലങ്ക കെട്ടി - ചുറ്റും
തുള്ളുന്നു പോന്നോളം (2)
വാ.. 

താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ

പണ്ടത്തെ പാട്ടുകള്‍ കുഞ്ഞിളം കാറ്റ്
ചുണ്ടത്ത് മൂളുന്നതെന്തിനാണാവോ (2)
അന്നു നീ പാടിയ പ്രേമസംഗീതം
നിന്നെ കണ്ടപ്പോള്‍ ഓര്‍മ്മിച്ചതാവാം

മുരളീമോഹനാ കൃഷ്ണാ

Title in English
Muraleemohana krishna

മുരളീമോഹനാ കൃഷ്ണാ
ഗുരുവായൂർ ഉണ്ണിക്കണ്ണാ 
കരതാരിൽ വെണ്ണ തരാം
കണി കാണാൻ വന്നുവെങ്കിൽ
ഒരു കൊച്ചു വേണു തരാം
ഓടിയെന്റെയുള്ളിൽ വന്നാൽ 
മുരളീമോഹനാ കൃഷ്ണാ

യമുനാനദിക്കരയിൽ
മധുമാസരാവുകളിൽ
നീ ചെയ്ത രാസലീലാ
കാണേണം നന്ദബാലാ
വാർമുടിക്കു പീലി തരാം
വനമാല കോർത്തു തരാം
വാതാലയേശാ ദേവാ
വാസമെന്റെ ഉള്ളിലാക്കൂ

മുരളീമോഹനാ കൃഷ്ണാ
ഗുരുവായൂർ ഉണ്ണിക്കണ്ണാ