ബിന്ദൂ നീയെൻ ജീവബിന്ദുവോ

ബിന്ദൂ ...ബിന്ദൂ
ബിന്ദൂ നീയെൻ ജീവ ബിന്ദുവോ
എന്നാത്മാവിലലിയും സ്വർഗ്ഗധാരയോ
ആതിരക്കുളിരൊളി തെന്നലോ...
തെന്നലോ ..തെന്നലോ...

കസ്തൂരി പൂശിയ കവിളിൽ മുകരാൻ
ദാഹം ദാഹം  എനിക്കു ദാഹം
ഒരു നോക്കു കാണാനായ് കിളിക്കൊഞ്ചൽ കേൾക്കാനായ്
ആത്മാവുഴറുന്നു
ആതിരക്കുളിരൊളി തെന്നലേ...
തെന്നലേ ..തെന്നലേ

എന്നാത്മ സരസ്സിൽ വിടരും അഭിലാഷ
സുന്ദരകുമുദിനി വാ വാ വാ
ചന്ദ്രികച്ചാറിൽ അലിയാൻ അലിയാൻ
വാനിൽ വിടരാൻ
ആതിരക്കുളിരൊളി തെന്നലേ..
തെന്നലേ ..തെന്നലേ...

മണിയാൻ ചെട്ടിയ്ക്ക് മണി മിഠായി

Title in English
Maniyan chettikku

മണിയാൻ ചെട്ടിക്ക് മണി മിഠായി (2)
മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി (2)
ഈ ആരോഗ്യസ്വാമിക്ക് എന്തു മിഠായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി (2)
അയ്യാ....
മണിയാൻ ചെട്ടിക്കു മണി മിഠായി (2)
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി (2)
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മുട്ടായി (2)
എപ്പടി ആരോഗ്യം - അപ്പടിയേ ചാമീ

കീശയുണ്ട് കാശുണ്ട് മീശയുണ്ട് വാശിയുണ്ട്
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട്
എപ്പടി ആരോഗ്യം - അപ്പടിയേ ചാമീ
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട് (2)
മണിയാൻ ചെട്ടിക്കു മണിമിഠായി (2)

ചിരികൾതോറുമെൻ

ചിരികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടേ ഞാനുമെന്‍
നടനവിദ്യയും മൂകസംഗീതവും..

വിവിധരീതിയില്‍ ഒറ്റനിമിഷത്തില്‍
വിഷമമാണെനിയ്ക്കാടുവാന്‍ പാടുവാന്‍
തവിടുപോലെ തകരുമെന്‍ മാനസം
അവിടെയെത്തി ചിരിച്ചു കുഴയണം..

അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയും
അണിയറയിലിരുന്നു നിഗൂഢമായ്‌
കളരിമാറി ഞാന്‍ കച്ചകെട്ടാമിനി
കളിയരങ്ങൊന്നു മാറിനോക്കാമിനി
ഉദയമുണ്ടിനിമേലിതളെങ്കിലെന്‍
ഉദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും..

 ______________________________________

ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ

ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ (2)
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ (ചെമ്മാനം പൂത്തേ..)

പെട പെടയണ മീനല്ലാ കരിനീല വണ്ടല്ലാ
കൂവളത്തിൻ പൂവല്ലാ (2)
വിരഹത്താൽ കേഴുന്ന മാൻപേട കണ്ണാണേ
മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
മാരന്റെ വിരിമാറിൽ  നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളർന്നു മയങ്ങാൻ കൊതി കൂടുന്നു
പെണ്ണിനു കൊതി കൂടുന്നു  (ചെമ്മാനം പൂത്തേ..)

Film/album

എന്തു ഭംഗി നിന്നെ കാണാൻ

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ (2)
മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ (2)
മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി  പോലെ (എന്തു ഭംഗി..)

പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്തശില്പികൾ തീർത്ത രാഗപൗർണ്ണമിയായ് (2)
ഒന്നു തൊട്ടാൽ ഗാനമൊഴുകും ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ (എന്തു ഭംഗി..)

എന്റെ സ്വപ്നവൃന്ദാവനിയിൽ പൊൻ കടമ്പിൻ പൂവു നീ
ഹൃദയവേണുഗാനം കേൾക്കാൻ അരികിൽ വന്ന ഗോപിക നീ (2)
സ്നേഹത്തിൻ നിലാവിലലിയും ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ (എന്തു ഭംഗി..)

 

Film/album

പുഷ്പസുരഭിലശ്രാവണത്തിൽ

പുഷ്പസുരഭിലശ്രാവണത്തിൽ
പൂനിലാവണിപ്പന്തലിൽ
വർഷനീരദനീലയവനിക
നീങ്ങിമാറിയ വേളയിൽ (പുഷ്പ...)

കനകനൂപുരം കാലിൽ ചാർത്തിയ
കാമിനി സൗദാമിനി
നവസമാഗമസ്വാഗതത്തിനു
നടനമാടീ വേദിയിൽ (പുഷ്പ...)

മാരുതൻ മണിവേണുവൂതി
മറകടൽത്തിര മൃദംഗമായ്
മധുരരജനീ കോകിലധ്വനി
പുതിയ നർത്തനഗാനമായ്  (പുഷ്പ..)

താരും തളിരും പൂവും പുല്ലും
പുഴയും പുൽകും പുളിനവും
വയലും കതിരും ചളിയിൽ നിന്നും
പുഞ്ചിരിക്കും നളിനവും
രാഗഭാവ താളമേളന
നൃത്തരംഗം കാൺകവേ
രാജനർത്തകി നൃത്തമാടി
ഗഗനമാം മണിവേദിയിൽ (പുഷ്പ...)

ഗാനശാഖ

കാലം ഒരു പുലർകാലം

കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
സുരഭില കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടു വെച്ചു കൊണ്ടിലകൾ നുള്ളുന്ന  (കാലം ഒരു പുലർകാലം...)

വാഴുന്നോരു വീഴുമ്പോഴും
വീഴുന്നോരു വാഴുമ്പോഴും
വാനമ്പാടീ നിന്റെ പാട്ടിലെ (2)
ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു
നീലപ്പീലിക്കാടും  മേടും കാട്ടാറും  (കാലം ഒരു പുലർകാലം..)

ഗാനശാഖ

നമ്മുടെ അനുരാഗം പ്രിയരാഗമായൊരു

നമ്മുടെ അനുരാഗം പ്രിയരാഗമായൊരു
പ്രണയകാവ്യം ഞാൻ രചിച്ചാൽ
അങ്ങതിൻ വരികൾ
ഞാനതിൻ സ്വരങ്ങൾ
നമ്മുടെ സ്വപ്നങ്ങളോ വർണ്ണങ്ങൾ (നമ്മുടെ...)

ആരുമാരോടും പറഞ്ഞാൽ ജയിക്കാത്ത
ദിവ്യസത്യങ്ങളാണുള്ളടക്കം
നമ്മുടെ  ഇഷ്ടങ്ങൾ ധന്യമായ് മാറ്റിയ
ജീവിതമാണതിൻ സന്ദേശം
കൊച്ചു പിണക്കവും ഏറെയുണക്കവും
പിന്നെയോ പ്രണയ സങ്കല്പങ്ങളും(2)    (നമ്മുടെ..)

ഗാനശാഖ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു... കുണുങ്ങി നിന്നു...
കൊഞ്ചിക്കുണുങ്ങി നിന്നു.. ഞാൻ സ്വയം മറന്നു ...(ഏതോ സ്വകാര്യം...)

ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ...ഒന്നും കേൾക്കേണ്ടെന്നായ്...
ഇഷ്ടം കൂടില്ലെന്നായ്...(ഏതോ സ്വകാര്യം...)

ഗാനശാഖ

ഇനിയാർക്കുമാരോടും ഇത്ര മേൽ

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെന്തോ
അതാണെൻ പ്രിയനോടെനിക്കുള്ളതെന്തോ
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെല്ലാം
അതാണെൻ പ്രിയനോടെനിക്കുള്ളതെല്ലാം

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത ഇഷ്ടമാണെൻ
പ്രിയനോടെനിക്കുള്ള ഇഷ്ടം  (2)
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത സ്നേഹമാണെൻ
പ്രിയനോടെനിക്കുള്ളസ്നേഹം
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത രാഗമാണെൻ
പ്രിയനോടെനിക്കുള്ളനുരാഗം (ഇനിയാർക്കുമാരോടും..)

ഗാനശാഖ