വിമൽകുമാർ

Name in English
Vimalkumar

ഫോര്‍ട്ട്‌കൊച്ചിയില്‍ 1906 ഏപ്രില്‍മാസത്തിലാണ്‌ ഏ.ഏസ് ‌തോമസ്‌ എന്ന വിമല്‍കുമാര്‍ ജനിച്ചത്‌. ഇന്‍റര്‍മീഡിയറ്റ്‌വരെ പഠിച്ചതിനു ശേഷം ബോംബേയിലെത്തി. 26 കൊല്ലത്തെ ബോംബേവാസത്തിനിടയിലാണ്‌ സംഗീതവും ചിത്രസംവിധാനവും പഠിച്ചത്‌. 'കലിയുഗ' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുകയും അതിനു സംഗീതം നല്‍കുകയും ചെയ്തു.പില്‍ക്കാലത്ത്‌ നാട്ടിലെത്തിയ അദ്ദേഹം 'തിരമാല' എന്ന ചിത്രത്തിന്‍റെ സംഗീതം ചെയ്തു. കൂടാതെ അതിന്‍റെ സംവിധാനത്തില്‍ പി.ആര്‍.എസ്‌.പിള്ളയെ സഹായിക്കുകയും ചെയ്തു. പി.ഭാസ്കരന്‍എഴുതിയ അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടും ഒന്നു രണ്ടു ചിത്രങ്ങള്‍ക്കു സംഗീതം നല്‍കുകയും സംവിധാനം ചെയ്യുകയും ചെയ്തു.

ഹേ കളിയോടമേ

ഹേ കളിയോടമേ പോയാലും നീ സഖീ

ശ്യാമള വാനത്തിൽ ശശിലേഖ പോൽ

തവ സ്വർഗ്ഗ സംഗീതം വിദൂരം സഖീ

സ്വപ്നങ്ങളാൽ മോഹനം

ഈ മധുമാസ രജനിയാൾ മറയും മുൻപേ

അണയാം വിദൂരതീരം (ഹേ കളിയോടമേ..)

ഹേ സുര താരമേ തൂവുക നീ സഖി

താമരമാലകൾ ജലമാകവെ

ഹേ ചുടു വീചികേ മീട്ടുക നീ സഖി

പ്രേമത്തിൻ കോമള മണിവീണകൾ

ഇനി വിസ്മരിച്ചീടാം വിശാലം ജഗം

മനമലർവല്ലിക്കുടിലിലെ പൂങ്കുയിലേ

അരുളൂ മുരളീരവം (ഹേ കളിയോടമേ..)

----------------------------------------------------------

Film/album

കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ

Title in English
Kannaadiyaattil

 

കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ
കണ്ണാടി നോക്കുന്ന പെണ്ണാളേ (2)
മാൻ നോട്ടം വേണം മയിലാട്ടം വേണം 
മാൻ നോട്ടം വേണം മയിലാട്ടം വേണം 
മണിമാരനെത്തുന്നതിന്നാണ്

കനകവർണ്ണമുണ്ടോ കരിമീശയുണ്ടോ (2)
മണമുള്ള കൈലേസും കണ്ടോ
മൈലാഞ്ചിക്കാട്ടിൽ മാമലമേട്ടിൽ
പൂമാല കോർക്കുന്ന പെണ്ണാളേ (2)

മാറിൽ പൂത്താലി വേണം കൊഴൽമാല വേണം
പൂത്താലി വേണം കൊഴൽമാല വേണം
മണവാളനെത്തുന്നതിന്നാണ്

തെക്കു തെക്കു തെക്കു ചെന്നൊരു

Title in English
Thekku thekku thekku

തെക്കുതെക്കു തെക്കുചെന്നൊരു പെണ്ണിനെക്കണ്ടു 
ഞമ്മളു പെണ്ണിനെക്കണ്ടു
നിക്കുനിക്കു പൊന്നെ കണ്ണേയെന്നു പറഞ്ഞു
ഒക്കത്തില്ല മിണ്ടത്തില്ല് കാണത്തില്ലായെന്നു പറഞ്ഞു
നാക്കുകൊണ്ടൊരു പെട പെടച്ചു നടന്നുപെണ്ണ്

വടക്കുവടക്കുവടക്കു പോയൊരു പെണ്ണിനെക്കണ്ടു
ഞമ്മളുപെണ്ണിനെക്കണ്ടൂ
എനിക്കു പ്രേമം പെരുത്തൂയെന്നവളോടു പറഞ്ഞു
ബരിനില്ലപ്പാ കീഞ്ഞാളിന്‍ ബേഗമ്മെന്നു പറഞ്ഞു
വൈരം കൊടുത്തിട്ടു സുന്ദരിപ്പെണ്ണു പറഞ്ഞുമറഞ്ഞു

ഇണക്കുരുവി

Title in English
Inakkuruvee

ആ. . . ആ. . ആ. . . . 

ഇണക്കുരുവീ... ഇണക്കുരുവീ
നിന്നോമലാള്‍ക്കിനി വിടതരിക (2)
പൂവനവീഥിയിലോടിനടന്നൊരു
പുള്ളിമാനിനു വിടതരിക (2)
കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ 
വേട്ടമാനിനു വിടതരിക
(ഇണക്കുരുവീ... )

കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ
കാട്ടുകുയിലിനു വിടതരിക
ആശകള്‍ തന്നുടെ ചിതയിലെരിയും
ആരോമലാള്‍ക്കിനി വിടതരിക
(ഇണക്കുരുവീ...)

 

കാറണിരാവിലെൻ കസ്തൂരിമാനിനെ

Title in English
Kaarani raavilen

 

കാറണിരാവിലെൻ കസ്തൂരിമാനിനെ
കാട്ടിൽ സഖി കാണാതെയായ് തേടുന്നു ഞാൻ (2)

കറുകപ്പുല്ലേകി ഞാൻ കൈയ്യാൽ വളർത്തി ഞാൻ
തേനേകി ഞാൻ തിനയേകി ഞാൻ പൊന്മാനിനായ് (2)

മലർവള്ളിക്കുടിലുകളിൽ തിരഞ്ഞുവല്ലോ
മരതകവനങ്ങളിൽ നടന്നുവല്ലോ (2)
മമസഖിയെവിടെ മാനവളെവിടെ (2)
പറയൂ പറയൂ മലരേ തളിരേ
കാറണിരാവിലെൻ കസ്തൂരിമാനിനെ
കാട്ടിൽ സഖി കാണാതെയായ് തേടുന്നു ഞാൻ

മണിയുടെ കിണികിണി സ്വരമുണ്ടല്ലോ
മാറത്തു  മാണിക്യക്കലയുണ്ടല്ലോ (2)
എന്നുയിരെവിടെ കണ്മണിയെവിടെ (2)
കനികൾ നീട്ടി ഇനിയും തേടാം

വരൂ വരൂ മുന്നിൽ വനമാലി

Title in English
Varoo varoo munnil

ആ. . . ആ. . ആ. . . 
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

വിരഹമാർന്ന രാധയിതാ
രാധ കോർത്ത മാലയിതാ
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

പുത്തനായ മണിവേണുവിൽ
മുത്തമേകും മുരളീധരാ
വൃന്ദാവനചന്ദ്രനിതാ
മന്ദപവന ലീലയിതാ
വരൂ വരൂ മുന്നിൽ വനമാലി - തവ
രാധയിതാ ആനന്ദഗീതയിതാ ഉടൻ
വരൂ വരൂ മുന്നിൽ വനമാലി

 

ഒന്നാമൻ കുന്നിലിന്നലെ

Title in English
Onnaaman kunnilinnale

 

ഒന്നാമൻ കുന്നിലിന്നലെ മണിമാരൻ വന്നല്ലോ(2)
കരിമ്പിന്റെ വില്ലില്ലാ കൈയ്യിൽ പൂവമ്പില്ലാ (2)

(ഒന്നാമൻ. . . )

ചുരുൾമുടിയുണ്ടേ....  ലലലലല
കരിമിഴി കണ്ടേ...  ലലലലല
ചന്ദനത്തടിയൂടെ ചന്തവുമുണ്ടേ
ഉണ്ടല്ലോ കണ്ടല്ലോ ഉണ്ടല്ലൊ കണ്ടല്ലോ
ചന്ദനത്തടിയുടെ ചന്തവുമുണ്ടേ
എന്തിനേറെയെൻ കരൾ കവർന്നല്ലോ

(ഒന്നാമൻ. ..)

മാരനെങ്ങു പോയ് ചാരനെങ്ങു പോയ്
വീരനെങ്ങു പോയ് വിരുതനെങ്ങു പോയ്
മായാജാലമില്ലല്ലോ മന്ത്രവാദമില്ലല്ലോ
മന്ദഹാസമതിനെന്തൊരു മധുരം (2)

(ഒന്നാമൻ...)

കുയിലേ കുയിലേ

Title in English
Kuyile kuyile

 

കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ
കാട്ടുമലരേ കവിളിനു കുങ്കുമമെവിടെ
എൻ കിങ്ങിണിയെവിടെ
കിനാവു തന്നുടെ സാമ്രാജ്യത്തിൽ
കിരീടധാരണമായി (2)
കുയിലേ കുയിലേ കുയിലെവിടെ

കുയിലിനു പാടാൻ ഇണ വേണം തുണ വേണം
കളകളമുയരും വനനദിതൻ ശ്രുതി വേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തൻ -
പ്രേമതരളിത ഗാനം
(കിനാവു....)

പോരു നീ പൊന്മയിലേ
പോരുകെൻ കൊട്ടാരത്തിൽ
സർവവിധ സൗഭാഗ്യത്തിൻ
സമ്പന്നറാണിയായി
പോരു നീ പൊന്മയിലേ

Film/album

പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ

Title in English
Pandu pandu pandu ninne

 

പണ്ടു പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടു പാടാനറിയാത്ത താമരക്കിളി നീ (2)
കാണാനിന്നു വന്ന നേരം കാട്ടുപക്ഷിയല്ല നീ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ
വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ സുന്ദരിയല്ലോ

പാട്ടുകാരിപ്പെണ്ണേ നീയൊരു പന്തലിലേറി - എന്റെ
വീട്ടുകാരിയായ്‌ വരുവാൻ വാക്കു തരാമോ (2)
അന്തിക്കെന്റെ മൺപുരയിൽ തിരി കൊളുത്തേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം
പിന്നിപ്പോയ പട്ടുറുമാൽ തുന്നിത്തരേണം തുന്നിത്തരേണം