ഒന്നാം വട്ടം കണ്ടപ്പോൾ

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം
മകരമാസത്തിൽ വേലി കെട്ടീട്ടപ്പക്കല്ല്യാണം

ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാം കണ്ടപ്പം പെണ്ണിനു  മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണു കുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്തൂരം കവർന്നെടുത്തോട്ടെ  ഞാൻ
കവർന്നെടുത്തോട്ടേ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ

താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ (2)

നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (2)
സാന്ദ്രചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ(2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമചന്ദ്രികയായ് (താമരപ്പൂവിൽ...)

നിന്റെ കാലടിയിൽ ജപ തുളസി മലർ പോലെ
സ്നേഹമന്ത്രവുമായ് ഞാൻ പൂത്തു നിന്നീടാം (2)
നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ(2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗതംബുരുവിൽ നീ ഭാവ പഞ്ചമമായ് (താമരപ്പൂവിൽ...)

പാവാട വേണം മേലാട വേണം

പാവാട വേണം  മേലാട വേണം...
പാവാട വേണം  മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്  (പാവാട വേണം...)

 

കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
സുല്‍ത്താന്റെ ഗമേല്‍ വരും(2)
അബുദാബിക്കാരന്‍ പുതുമണവാളൻ നിക്കാഹിനൊരുങ്ങി വരും
ഓൻ വിളിക്കുമ്പ പറന്നു വരും (2)  (പാവാട വേണം...)

മകരമാസത്തിലെ മരം കോച്ചും മഞ്ഞത്ത്

മകരമാസത്തിലേ മരം കോച്ചും മഞ്ഞത്ത്
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കുംനാള്‍ സന്ധ്യാസമയത്ത്
ആദ്യമായ് നമ്മള്‍ സന്ധിച്ചു

തൃശ്ശിവപേരൂരിൽ തിരുവമ്പാടിയിൽ(2)
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണീ നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ   (മകരമാസത്തിലേ..)

തൃത്താപ്പൂചൂടി  തൃപ്രയാറമ്പലത്തില്‍( 2)
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു (മകരമാസത്തിലേ..)

-----------------------------------------------------------------------------

ജനനന്മക്കായ് സംഘടിച്ചൊരു

ജന നന്മക്കായ് സംഘടിച്ചൊരു നവയുഗശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങൾക്കുള്ളതു രാഷ്ടൃം താന്‍
സ്വര്‍ഗം തമ്മിലടിക്കില്ലിവിടൊരു
സ്വര്‍ഗം പണിയാന്‍ ഒരുമിക്കും

നാടിനു വേണ്ടതു നേടാനായ് കാലം നോക്കിയിരിക്കില്ല
ശ്രമദാനത്തിന്‍ കല്‍പ്പടകേറി ലക്ഷ്യം ഞങ്ങൾ പ്രാപിക്കും
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താൻ  ‍(2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ

അഞ്ജനശിലയിലെ വിഗ്രഹമേ

അഞ്ജനശിലയിലെ വിഗ്രഹമേ
മഞ്ജീര ശിഞ്ജിത സംഗീതമേ
അമ്പലത്തുളസിയില്‍ കതിരെണ്ണാന്‍ പോകുന്ന
തുമ്പിയോ തൂമുല്ലക്കാറ്റോ നീ  (അഞ്ജന.....)

ആല്‍ത്തറ മേളത്തിലാറാടി
ആട്ടക്കഥകളില്‍ നീരാടി
ആരാധകരുടെ കൂടെയാണെങ്കിലും
ആരാഞ്ഞതെപ്പോളും നിന്‍മിഴികള്‍ (2) (അഞ്ജന.....)

ഉയരങ്ങളില്‍ പ്രേമ മൌനങ്ങളില്‍
നൂറു കടവാവല്‍ തൂങ്ങുമ്പോള്‍
ഒരുസന്ധ്യയാകാന്‍ ഞാനും കൊതിച്ചെന്‍
ചിറകുമൊതുക്കി ഉറങ്ങുന്നു(2)  (അഞ്ജന.....)

---------------------------------------------------------------------

നീ മറന്നാലും തിരയടിക്കും പ്രിയേ

നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
എങ്കിലും മനസ്സിന്റെ നിറം മാഞ്ഞ കോലായിൽ
നീ വരുമെന്നോർത്തു വാതിലും ചാരാതെ ഇന്നും
നിൻ പരിദേവന മൊഴികളുറങ്ങും നെഞ്ചിൻ നോവറിയുന്നു ഞാൻ

പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം
നീ വിളിച്ചാലും കേൾക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്പ ലോകത്ത് ദൂരേ
പുഞ്ചവയൽക്കിളി പാടും പാട്ടിനെയോർത്തും നോവറിയുന്നു ഞാൻ

നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം

Film/album
ഗാനശാഖ

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഏലോ ഏലോ ഏലയ്യോ
ഒത്തിരി നാളായി
ഒത്തിരിയൊത്തിരിയൊത്തിരി നാളായീ
ഏലോ ഏലോ ഏലയ്യോ
ഒളിച്ചു കണ്ടിട്ടെത്തറ നാളായ്
ഏലോ ഏലോ ഏലയ്യോ
കളി പറഞ്ഞിട്ടൊത്തിരി നാളായ്
ഏലോ ഏലോ ഏലയ്യോ
കെട്ടിപ്പിടിച്ചും മുത്തിച്ചുവപ്പിച്ചും എത്തറ നാളായ്
കണ്ടോ കണ്ടോ കടലു കണ്ടോ
ണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
ഹയ്യാ ഒത്തിരി നാളായീ

കഴിഞ്ഞു പോയ കാലം

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു  പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2)   (കഴിഞ്ഞു പോയ...)

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)

Film/album