നമ്മുടെ അനുരാഗം പ്രിയരാഗമായൊരു

നമ്മുടെ അനുരാഗം പ്രിയരാഗമായൊരു
പ്രണയകാവ്യം ഞാൻ രചിച്ചാൽ
അങ്ങതിൻ വരികൾ
ഞാനതിൻ സ്വരങ്ങൾ
നമ്മുടെ സ്വപ്നങ്ങളോ വർണ്ണങ്ങൾ (നമ്മുടെ...)

ആരുമാരോടും പറഞ്ഞാൽ ജയിക്കാത്ത
ദിവ്യസത്യങ്ങളാണുള്ളടക്കം
നമ്മുടെ  ഇഷ്ടങ്ങൾ ധന്യമായ് മാറ്റിയ
ജീവിതമാണതിൻ സന്ദേശം
കൊച്ചു പിണക്കവും ഏറെയുണക്കവും
പിന്നെയോ പ്രണയ സങ്കല്പങ്ങളും(2)    (നമ്മുടെ..)

അവിടുത്തെ തോഴിയായ് അരികിൽ നിൽക്കുമ്പോൾ
അറിയാതെൻ മനസിന്നും മന്ത്രിക്കുന്നു
കടലിനഗാധത നീന്തി കടന്നു ഞാൻ
കൊടുമുടി കയറി തിരിച്ചെത്തി
പ്രണയകാവ്യത്തിൻ പൊരുളായതിലെ
പ്രിയമാനസങ്ങൾ വാഴ്ത്തിടട്ടെ  (2) (നമ്മുടെ..)

------------------------------------------------------------------