ഇത്ര നാളിത്രനാളീ വസന്തം

Title in English
Ithranaalithra naal

ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു
പാരിൽ പരക്കുമീ സൗരഭം -വെറും
പനിനീരിതളിൽ പതുങ്ങി നിന്നു - വെറും
പനിനീരിതളിൽ പതുങ്ങി നിന്നു
ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു

ഇന്നു ഞാൻ കാണും കിനാക്കൾ വെറും 
രണ്ടു കണ്ണുകൾക്കുള്ളിൽ ഒളിച്ചിരുന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു

ആരു ചൊല്ലീടും

Title in English
Aaru chollidum

 

ആരു ചൊല്ലീടുമാരുചൊല്ലീടുമാരു ചൊല്ലീടും
ആയിരം കടമായിരം കടമറിവില്ലെന്നാകിൽ

(ആരു...)

കറുത്ത പാറ കറുത്ത പാറയിൽ വെള്ളപ്പൂഞ്ചോല
കഴുത്തിൽ നിന്നും വേരു തൂങ്ങും കരിനാഗപ്പാറ 

(ആരു...)

കാള കിടക്കും കാളയ്ക്കുള്ളൊരു കയറു നടന്നീടും
കയറിൻ തുമ്പിൽ മഞ്ഞനിറത്തിൽ പൂവു മുളച്ചീടും
ഓടും കുതിരാ ചാടും കുതിരാ നീർ കാണാക്കുതിരാ
കോലായിന്മേൽ നിൽക്കും കുതിര കോമാളിക്കുതിര
ഓടിൻ മുകളിൽ വീടിനു മുകളിൽ ചന്ദനമരമുണ്ട്
അതിൽ കൊമ്പുകളില്ലാ അതിൽ കൊമ്പുകളില്ലാ
കാക്കയിരിക്കണ കമ്പുകളില്ലല്ലോ

( ആരു...)

എന്തിനു കവിളിൽ ബാഷ്പധാര

Title in English
Enthinu kavilil

 

എന്തിനു കവിളിൽ ബാഷ്പധാര (2)
ചിന്തി നീ നീലരാവേ
എന്തിനു കരളിനു ഗദ്ഗദഗാനം
നൽകി നീ പൂനിലാവേ 
എന്തിനു കവിളിൽ ബാഷ്പധാര 

കഥയില്ലാത്തൊരു വസന്തകാലം (2)
കവിതകളെഴുതും നേരം
പാതിരാക്കിളി കഴിഞ്ഞ കഥകൾ
പാടിയുണർത്തും നേരം
പാടിയുണർത്തും നേരം 

പുഞ്ചിരി തന്നുടെ മൂടുപടത്താൽ
നെഞ്ചിലെ ശോകം മൂടി (2)
പോവതെങ്ങു നീ ഇരുളിൽ മൂഢാ (2)
പ്രേമനികേതം തേടി
പ്രേമനികേതം തേടി  
എന്തിനു കവിളിൽ ബാഷ്പധാര

 

ഓടി ഓടി ഓടി വന്നു

ഓടി ഓടി ഓടി വന്നു ഒന്നാമൻ തിര വന്നു
ഒന്നാമൻ തിര തന്നിലൊരു പൊന്നാരപ്പുതു ചന്ദ്രൻ
കണ്ടു കണ്ടു കണ്ടു വന്നൂ രണ്ടാമൻ തിര വന്നൂ
രണ്ടാമൻ തിര തന്നിലുണ്ടൊരു കണ്ടാ മിന്നണ ചന്ദ്രൻ
തള്ളിയെന്റെ ഉള്ളിൽ വരും തങ്കക്കിനാക്കളിൽ
താമരപ്പൂ പോലെയുള്ളൊരു കോമളമാം പൂമുഖം (ഓടി ഓടി...)

മേലേ മേലേ വാനിലൊരു മേലാപ്പുള്ളതു കണ്ടില്ലേ
മേലാപ്പിങ്കൽ നീലമലർമാലയുള്ളതു കണ്ടില്ലേ
ആർക്കാണു കല്യാണം ആനന്ദക്കല്യാണം
കല്യാണത്തിനു താഴെയുണ്ടൊരു
ചെല്ലപ്പെണ്ണും ചെറുക്കനും(2)
കള്ളക്കണ്ണാൻ പുഞ്ചിരിക്കും
കള്ളിപ്പെണ്ണും മാരനും (ഓടി ഓടി...)

Film/album

യേശുനായകാ പ്രേമസാഗരാ

Title in English
Yesunaayaka

യേശുനായകാ പ്രേമസാഗരാ
വീശുക നിൻ കൃപ പാരിൽ
ദാസദാസർ തൻ യാത്രയിലെന്നും
കാട്ടുക മാർഗ്ഗം നേരിൽ
നീയേ പാരിന്നഭയം
നീയേ ആശാനിലയം
നീയേ പാമവിമോചന സദനം
നീയേ കടലിൻ തീരം

(യേശുനായകാ....)

അന്ധർ ഞങ്ങളീ കൂരിരുൾ തന്നിൽ
സന്താപത്തിൻ നടുവിൽ
താന്തരായിഹ വീഴുമ്പോൾ നീ 
താങ്ങാനായ് കൈ തരുമോ

(യേശുനായകാ...)

Film/album

ഇന്നു കാണും പൊൻകിനാക്കൾ

Title in English
Innu kaanum ponkinaakkal

 

ഇന്നു കാണും പൊൻകിനാക്കൾ
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകൾ
നീ മറക്കരുതേ ഹൃദയമേ
നീ മറക്കരുതേ

പ്രേമപവനൻ വീണമീട്ടി
പാടിത്തന്നൊരു ഗാനവും
കന്നിയാറ്റിൽ അലകളിളകി (2)
മെല്ലെയുയരും മേളവും
നീ മറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകൾ
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ

കാട്ടുവള്ളിക്കുടിലു തോറും
കാത്തിരിക്കും വസന്തവും
വണ്ടുകൾ മലർച്ചെണ്ടിൻ ചെവിയിൽ (2)
മന്ദമോതും മന്ത്രവും
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ

മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ

Title in English
Moovandan maavile

 

മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ (2)

മഞ്ഞിന്റെ തുള്ളിയിൽ മുങ്ങുവാൻ പോയോ
മഞ്ഞവെയിലിലുറങ്ങിപ്പോയോ

മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ

പൂക്കാലം തുന്നിയ പൊൻപുള്ളികുപ്പായം
കുന്നത്തെ കൊന്നയണിഞ്ഞല്ലോ (2)
കാനനപ്പൂമണം കസ്തൂരിത്തൂമണം
കാറ്റു ചൊരിഞ്ഞു കഴിഞ്ഞല്ലോ

മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പീ

കുങ്കുമത്തിൻ പൊട്ടു കുത്തി

Title in English
Kunkumathin pottu kuthi

 

കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി (2)
മധുമാസരാവിൽ മാരനെത്തും നേരം (2)
കണ്ടിടുവാൻ കണ്ണേറു കൊണ്ടിടുവാൻ (2) 
ഞാനെന്റെ കണ്ണിണയിൽ മയ്യെഴുതി 
ഞാനെന്റെ കാഞ്ചനപ്പൂഞ്ചേല ചുറ്റി
കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി 

ആരുമറിയാതെൻ മാരനെത്തും നേരം (2)
തുള്ളിടുവാൻ പ്രണയം തള്ളിടുവാൻ (2)
ഞാനെന്റെ കനകച്ചിലങ്കയുമായ് - ആരും
കാണാത്ത നൃത്തമാടി
കുങ്കുമത്തിൻ പൊട്ടു കുത്തി - ഞാനെന്റെ
കുന്തളത്തിൽ പൂവു ചൂടി

ഗായകാ ഗായകാ ഗായകാ

Title in English
Gayaka gayaka

ഗായകാ.. ഗായകാ.. ഗായകാ
ഹൃദയ നിലാവിൽ പാടൂ-
ഗായകാ..  ഗായകാ..  ഗായകാ

ശീതളകരങ്ങളാലേ പനിനീർ -
സുമങ്ങൾ പോലെ (2)
ആശാസുഖങ്ങൾ വീശീ 
മധുമാസചന്ദ്രലേഖാ 
(ഗായകാ. . . )

ഹൃദയേ വിലാസലളിതയായ് 
ആടാൻ വരൂ കിനാവേ (2)
രാവിന്റെ രാഗസുധയേ 
ചൊരിയാൻ വരൂ നിലാവേ (2)  
(ഗായകാ. . . )

അഴകിൻ നദീ വിഹാരീ 
വരു നീ ഹൃദന്ത തീരേ (2)
ആശാമയൂരമാടാൻ 
അനുരാഗമാല ചൂടാൻ (2) 
(ഗായകാ. . . )

Film/album