ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു... കുണുങ്ങി നിന്നു...
കൊഞ്ചിക്കുണുങ്ങി നിന്നു.. ഞാൻ സ്വയം മറന്നു ...(ഏതോ സ്വകാര്യം...)

ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ...ഒന്നും കേൾക്കേണ്ടെന്നായ്...
ഇഷ്ടം കൂടില്ലെന്നായ്...(ഏതോ സ്വകാര്യം...)

ചുണ്ടിലെ തേൻ കണം ചുംബനം ദാഹിച്ച
പരിഭവമാണെന്ന് ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പൊഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലി (ഏതോ സ്വകാര്യം...)

--------------------------------------------------------------------------