വാലിട്ടു കണ്ണെഴുതേണം

Title in English
Vaalittu kannezhuthenam

 

വാലിട്ടു കണ്ണെഴുതേണം 
മുടിയിൽ ചൂടാൻ
വാടാത്ത പൂവേണം
കറുത്ത പെണ്ണേ
(വാലിട്ടു.... )

ഇല്ലില്ലം കാവിലുള്ള
വള്ളിക്കുടിലിനുള്ളിൽ
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ (2)
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ
പാടാത്ത പാട്ടുപാടി 
ചൂടാത്ത മലർ ചൂടി
തോഴികളെല്ലാം വന്നല്ലോ 
തോഴികളെല്ലാം വന്നല്ലോ
(വാലിട്ടു.....)

കിനാവിന്റെ താമ്പാളത്തിൽ

Title in English
Kinaavinte thambalathil

കിനാവിന്റെ താമ്പാളത്തിൽ
കിളിവാലൻ വെറ്റിലയേന്തി
ജീവനാഥാ നീ വരുന്നത് 
കാത്തു ഞാൻ നില്പൂ‍ (2)
(കിനാവിന്റെ...)

സങ്കൽപ്പപ്പന്തലൊരുക്കീ
എൻ കരളിൽ വീണ മുറുക്കീ (2)
പ്രേമമോഹന മംഗളപത്രം -
തീർത്തു ഞാൻ നില്പൂ (2)
(കിനാവിന്റെ...)

ഒഴുകുമെൻ കണ്ണുനീരാൽ
മണിവിളക്കണയാറായ്
വാടുമിപ്പോൾ ഞാൻ കൊരുത്തൊരു 
വനമല്ലികമാല
ഇരുളിലെൻ കൈ പിടിക്കാൻ
കവിളിൽ കണ്ണീർ തുടയ്ക്കാൻ( (2)
ജീവിതേശാ നീയല്ലാതാരുണ്ടീ വഴിയിൽ
(കിനാവിന്റെ...)

കരിങ്കാറ്‌ നേർത്തല്ലോ

Title in English
Karinkaru nerthallo

 

കരിങ്കാറ്‌ നേർത്തല്ലോ പെരുമീൻ വന്നുദിച്ചല്ലോ
കരയല്ലേ കരയല്ലേ കുറിഞ്ഞിത്തത്തേ
കാറ്റിന്റെ തലയ്ക്കുള്ള കലിയിപ്പോൾ മാറുമല്ലോ
കരൾ പൊട്ടിക്കരയല്ലേ കുറിഞ്ഞിത്തത്തേ

കറുത്തുള്ള കാടുമെല്ലെ കരിഞ്ഞിട്ടു
കിഴക്കൊരു കൈതപൂത്തു
പുഞ്ചിരിക്കാൻ കാലമായല്ലോ
കുറിഞ്ഞിത്തത്തേ

പാതിരാതിരി തല്ലിക്കെടുത്തീട്ടു പകലമ്മ
പാട്ടുപാടി പാൽ കറക്കണ നേരമായ്‌ തത്തേ
കുറിഞ്ഞിത്തത്തേ

അപ്പോഴേ ഞാൻ പറഞ്ഞീലേ

Title in English
Appozhe njan paranjeele

 

അപ്പോഴേ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ ഞാൻ പറഞ്ഞീലേ

കാഞ്ഞിരക്കുരുവാണു മുന്നേ
നല്ല കൽക്കണ്ടമാണതു പിന്നേ
വീഴുന്ന കണ്ണീരിൻ ഉപ്പും പിന്നെ
വിരഹത്തിൻ കയ്പ്പും ചവർപ്പും
(വീഴുന്ന. . )

അപ്പോഴെ ഞാനറിഞ്ഞല്ലോ
ചൊല്ലും ഇപ്പുതു വേദാന്തമാകേ
അപ്പോഴെ ഞാനറിഞ്ഞല്ലോ

വിണ്ണിലെക്കനികളെക്കാളും - മണ്ണിൻ
നെല്ലിക്കയാണെനിക്കിഷ്ടം
മറ്റെന്തിനെക്കാളുമിഷ്ടം - ഇതിൽ
മറ്റുള്ളോർക്കെന്തുണ്ടു നഷ്ടം

മിശിഹാനാഥൻ വന്നു പിറന്നു

Title in English
Mishihanadhan vannu

മിശിഹാനാഥൻ വന്നു പിറന്നു
പശുവിൻ തൊട്ടിലിൽ ഇന്നു പിറന്നു (2)
മാനത്തിങ്കൽ മുഴങ്ങിക്കേട്ടു
മാലാഖകളുടെ സംഗീതം (2)

ലോകത്തിന്നു സമാധാനം
നാഥൻ നൽകിയ വാഗ്ദാനം
പൊന്നും പൊരുളും കുന്തിരിക്കവും
മന്നവർ നാഥനു നൽകുന്നു

ഓടക്കുഴലു വിളിച്ചല്ലോ
ആടുകൾ മേയ്ക്കും ആട്ടിടയർ
പൊന്നിൻ കൈത്തിരി വച്ചല്ലോ
വിണ്ണിൽ താരകൾ മൂന്നെണ്ണം

 

വിണ്ണിൽ നിന്നും ഉണ്ണിയേശു വന്നു പിറന്നു

Title in English
Vinnil ninnum unniyeshu

 

വിണ്ണിൽ നിന്നും ഉണ്ണിയേശു വന്നു പിറന്നു
മന്നിൽ വന്നു പിറന്നു
വന്നു പിറന്നു താമരക്കണ്ണു തുറന്നു (2)
(വിണ്ണിൽ..)

താരകത്തിൻ നാട്ടിലുള്ള രാജകുമാരൻ
ദേവ രാജകുമാരൻ (2)
താഴെയുള്ള പുൽത്തൊട്ടിലിൽ കണ്ണു തുറന്നു
കുഞ്ഞിക്കണ്ണു തുറന്നു

നെഞ്ചിലെഴും സ്നേഹസാരം കണ്ണിൽ വിരിഞ്ഞു
കൊച്ചുകണ്ണിൽ വിരിഞ്ഞു
പുഞ്ചിരിതൻ പൊൻതിരികൾ ചുണ്ടിലണിഞ്ഞു
കുഞ്ഞിച്ചുണ്ടിലണിഞ്ഞു.... ചുണ്ടിലണിഞ്ഞു
ആ.. .. 

തെക്കുന്നുവന്ന കാറ്റേ

Title in English
Thekkunnu vanna kaatte

 

തെക്കുന്നുവന്ന കാറ്റേ തെമ്മാടിക്കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ (2)

മാളികയിലെ മട്ടുപ്പാവില്
മണിമാരന്‍ നില്‍പ്പുണ്ട് (2)
സുന്ദരമാം ഖല്‍ബുണ്ട്
നോവ് ചേരും കണ്ണുണ്ട് (2)
കണ്ടുവെങ്കില്‍ ചൊല്ലണം ഞാന്‍
കാത്തിരിക്കണ വര്‍ത്താനം
കാത്തിരിക്കണ വര്‍ത്താനം

അള്ളാവിന്‍ തിരുവുള്ളമിതേ

Title in English
Allaavin thiruvullamithe

സര്‍വ്വശക്തനെ ശരണം തേടുക മനമേ
ദുഃഖസാഗരത്തിലെ രക്ഷകന്‍ അവനല്ലേ

അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ (2)
അള്ളാവിന്‍ തിരുവുള്ളമിതേ
അല്ലലിലാഴരുതേ വെറുതേ‌

അള്ളാവിന്‍ കരമൊന്നു ചലിച്ചാല്‍
ആശക്കോട്ടകള്‍ മണ്ണടിയും (2)
അള്ളാവൊന്നു നിനച്ചാല്‍ അഖിലരും
ആനന്ദത്തിന്‍ മധു നുകരും (2)

ഏതൊരു കൂരിരുള്‍ തന്നിലും 
ഒരു ചെറു പാത തെളിച്ചിടും അള്ളാഹു (2)
കണ്ണീര്‍ക്കടലില്‍ നീന്തും കരളിനു -
കരയായിത്തീര്‍ന്നിടും അള്ളാഹു (2)

പുതുമാപ്പിള പുതുമാപ്പിള

Title in English
Puthumaappila

 

 

പുതുമാപ്പിള പുതുമാപ്പിള പുതുമാപ്പിള -
വരുമല്ലോ... പുതുമാപ്പിള വരുമല്ലോ
ഏ മണ്ടിപ്പെണ്ണേ നിന്നെക്കെട്ടാന്‍ മാപ്പിള വരുമല്ലോ
ഒരുനാൾ മാപ്പിള വരുമല്ലോ

ഖല്‍ബില്‍ കണ്ടൊരു മാപ്പിളയെങ്കില്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും
മണിമാളിക മോളിലെ മഞ്ചത്തിങ്കല്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും

കണ്ടാലൊളിക്കണകള്ളീ നിന്നെ കൊണ്ടുപോയീടും (2)
പൊന്‍ തണ്ടുവെച്ചൊരു മഞ്ചലിലേറ്റി
കൊണ്ടുപോയീടും - നിന്നെ കൊണ്ടുപോയീടും

പുത്തൻ മണവാട്ടി

Title in English
Puthan manavaatti

 

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ് (2)
ആഹ താമരപ്പൂവൊത്ത കണ്ണാണ്

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)

മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി (2)
നീ മാറിക്കളയല്ലേ മണവാട്ടി 

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി (2)