കറുത്ത തോണിക്കാരാ

കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ (2)
മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
മറുകരയാരു കണ്ടൂ (കറുത്ത തോണിക്കാരാ...)

വിടർന്ന പൂവിതു കൊഴിയും മുൻപേ
ദിനാന്തമണയും മുൻപേ(2)
ഇനിയൊരീരടി കൂടി പാടാൻ കൊതിപ്പൂ
ഹൃദയദലങ്ങൾ   (കറുത്ത തോണിക്കാരാ...)

ഇതാണിതാണെൻ യാത്രാഗാനം
ഇതിനിനിയില്ലവസാനം (2)
വിരാമ തിലകം ചാർത്തരുതാരും
വരുമീ വഴി ഞാനിനിയും  (കറുത്ത തോണിക്കാരാ...)