അന്തിമലർക്കിളി കൂടണഞ്ഞു

അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു
കണ്മണി നീയൊരു കഥ പറയൂ -നിന്‍
കണ്മുനയാലൊരു കഥ പറയൂ
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ
ഇന്നെങ്ങനെ ഞാനതിന്‍ കഥ പറയും 
മിഴികളില്‍ നാണത്തിന്‍ പൂവിരിഞ്ഞു 
നീ പറയാതക്കഥ ഞാനറിഞ്ഞൂ 
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

കാണാതെ പിന്നിലൊരാളു വന്നു -എന്റെ
കണ്ണിണ പൊത്തി ചിരിച്ചു നിന്നു 
കാതിലൊരീരടി തേന്‍ പകര്‍ന്നു -നിന്റെ
കവിളില്‍ നിന്നായിരം പൂവിറുത്തു 

അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു
കണ്മണി നീയൊരു കഥ പറയൂ -നിന്‍
കണ്മുനയാലൊരു കഥ പറയൂ
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു