രാവു മായും നിലാവു മായും

രാവു മായും നിലാവു മായും
മഞ്ഞും മലരും മായും 
രാഗിണി നിന്നുടെ സ്വപ്നങ്ങൾ മാത്രം
മായാതെ മന്ദഹസിക്കും
മായാതെ മന്ദഹസിക്കും
രാവു മായും നിലാവു മായും

നീലനീല രാവുകൾ നിവർത്ത മെത്തയിൽ
ഒരു പൂവു പോലെ വീണുറങ്ങും രാഗസ്വപ്നമേ 
നിന്നെ ഞാനുണർത്തുകില്ലാ - ഇനി
നിന്നെ ഞാനുണർത്തുകില്ലാ
നിന്നെ ഞാൻ ഉണർത്തുകില്ലാ
രാവു മായും നിലാവു മായും

നൂപുരങ്ങൾ തേടി വന്ന മധുരനൃത്തമേ
മണിവീണ തേടി വന്നണഞ്ഞ മൗനഗാനമേ 
നിന്നെ ഞാനുണർത്തുകില്ലാ - ഇനി
നിന്നെ ഞാനുണർത്തുകില്ലാ
നിന്നെ ഞാൻ ഉണർത്തുകില്ലാ

രാവു മായും നിലാവു മായും
മഞ്ഞും മലരും മായും 
രാവു മായും നിലാവു മായും