സ്ത്രീയേ നീയൊരു സുന്ദരകാവ്യം

സ്ത്രീയേ..സ്ത്രീയേ...
നീയൊരു സുന്ദര കാവ്യം
നീയൊരു നിശ്ശബ്ദ രാഗം
സ്ത്രീയേ നീയൊരു ദുഃഖം
നിനക്കു നീയേ സാന്ത്വനഗീതം
(സ്ത്രീയേ..)

ഹൃദയദലങ്ങളിലഗ്നികണങ്ങളോ
മധുരപരാഗങ്ങളോ
നിറനീൾമിഴിയോ നിലാവിലലിയും
ചന്ദ്രകാന്തക്കുളിർമണിയോ
കുളി൪മണിയോ - ചന്ദ്രകാന്ത
ക്കുളിർമണിയോ
(സ്ത്രീയേ...)

വിജനവനങ്ങളിൽ വീണു മയങ്ങും
വിധുമുഖി ജാനകിയോ
പ്രിയതമനെവിടെന്നറിയാതുഴലും
സുന്ദരാംഗിയാം നളസഖിയോ
സ്ത്രീയേ..സ്ത്രീയേ...ആ...

അഴലുകളെല്ലാം അമൃതായ് മാറ്റുക
പ്രണയതപസ്വിനി നീ
മണിച്ചിലങ്കകൾ ചാർത്തട്ടേയിനി
മനസ്വിനി നിൻ സ്വപ്നങ്ങൾ
നിൻ സ്വപ്നങ്ങൾ ആ...
മനസ്വിനി നിൻ സ്വപ്നങ്ങൾ
(സ്ത്രീയേ...)