ഒരു മധുരസ്വപ്നമല്ലാ

ഒരു മധുരസ്വപ്നമല്ല മദിരോത്സവമല്ല 
മധുപാന ലീലയല്ല ജീവിതം 
ഒരു നീണ്ട യാത്ര ഒരു തീർത്ഥയാത്ര
സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല 
മധുപാന ലീലയല്ല ജീവിതം - നല്ല ജീവിതം

നോവുകൾ ചെമ്പനിനീർ പൂവായി വിരിയുന്നു
പൂവിനു മുൾമുനകൾ കാവൽ നിൽക്കുന്നു
ആവണിപ്പൊൻവെയിലും ആടി കാർമുകിലും
ഭൂമിയെ രോമാഞ്ചമണിയിക്കുന്നു
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല 
മധുപാന ലീലയല്ല ജീവിതം - നല്ല ജീവിതം

മഞ്ഞുനീരണിയുന്ന മന്ദാരപുഷ്പംപോൽ
കണ്ണീരിൽ അലിയുന്നു മണ്ണിന്റെ മോഹങ്ങൾ
സത്യത്തിൻ മുഖംമൂടാൻ ദുഃഖത്തിൻ കണ്ണുപൊത്താൻ
ഇക്കൊച്ചു മധുപാത്രം മതിയാമെന്നോ

ഒരു മധുരസ്വപ്നമല്ല മദിരോത്സവമല്ല 
മധുപാന ലീലയല്ല ജീവിതം 
ഒരു നീണ്ട യാത്ര ഇതൊരു തീർത്ഥയാത്ര
സുഖദുഃഖങ്ങൾ തൻ ഘോഷയാത്ര
ഒരു മധുര സ്വപ്നമല്ല മദിരോത്സവമല്ല 
മധുപാന ലീലയല്ല ജീവിതം - നല്ല ജീവിതം.