ഇല്ലൊരു മലർച്ചില്ല

ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍
ഇല്ല മുന്തിരിത്തോപ്പു രാപ്പാര്‍ക്കുവാന്‍
കാത്തിരിക്കാനും ഇല്ലില്ല
സ്നേഹബാഷ്പമോരൊന്നും ഇരു നീര്‍മിഴികൾ
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

നിറനിലാവിനെ കണ്ടകലേ
കടല്‍തിരകള്‍ സ്നേഹ ജ്വരത്താല്‍ വിറക്കേ (2)
ദൃശ്യസീമകള്‍ക്കപ്പുറം
നിന്നേതോ നിത്യ കാമുകന്‍
നിര്‍ത്താതേ പാടുന്നു
ഒറ്റ നക്ഷത്രമേ ചൊല്ലൂ
നീയാരെ ഉറ്റു നോക്കുന്നു വിരഹാര്‍ദ്രയായ്‌

ഇരവിനു പകല്‍ സസ്നേഹെമേകിയ (2)
ഹൃദയകുങ്കുമം തൂകിപ്പൊയ്‌ സന്ധ്യ
ഒന്നു തൊട്ടൂ തൊട്ടില്ലെന്ന മാത്രയില്‍
മിന്നി മാഞ്ഞൂ പകല്‍ രാത്രി ഏകയായ്‌
പോകയാമിനി ഒന്നിച്ചു നാമിനി
ഏക താരയെ മാറോടണച്ചവര്‍
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

------------------------------------------------------